പ്രഭാതഭക്ഷണമായി വാഴപ്പഴം കഴിക്കാമോ? അറിയാം

banana
SHARE

ലോകത്ത് ഭൂരിപക്ഷം ആളുകളും ഇഷ്ടപ്പെടുന്ന ഒന്നാണ് വാഴപ്പഴം. ഊർജം ഏകുക മാത്രമല്ല ശരീരഭാരം കുറയ്ക്കാനും ദഹനത്തിനും ഹൃദയാരോഗ്യത്തിനുമെല്ലാം സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയ പഴം കൂടിയാണിത്. എളുപ്പത്തിൽ കഴിക്കാം. വിലയും തുച്ഛം. മാത്രമല്ല പോഷകസമ്പുഷ്ടവുമാണ്. ഈ കാരണങ്ങൾ കൊണ്ട് പലരും പ്രഭാതഭക്ഷണമായി വാഴപ്പഴം കഴിക്കുന്നു. എന്നാൽ പ്രഭാതഭക്ഷണമായി വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കാം. ഇതിനു കാരണങ്ങളുണ്ട്. 

പൊട്ടാസ്യം, നാരുകൾ, വൈറ്റമിനുകൾ എന്നിവയോടൊപ്പം ഉയർന്ന അളവിൽ അന്നജവും നാച്വറൽ ഷുഗറും വാഴപ്പഴത്തിലുണ്ട്. വാഴപ്പഴം ഊർജം നൽകുന്നതോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവും വളരെ പെട്ടെന്ന് കൂടാൻ കാരണമാകും. എങ്കിൽ ഇത് കൂടുതൽ ദോഷം ചെയ്യും. 

അന്നജം ധാരാളം അടങ്ങിയ ഭക്ഷണം പതിവായി പ്രാതൽ ആയി കഴിക്കുന്നത് വിശപ്പ് വർധിപ്പിക്കുകയും ക്രമേണ ശരീരഭാരം കൂട്ടുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. 

ശരിയായ രീതിയിൽ വാഴപ്പഴം കഴിക്കാം

വാഴപ്പഴം പ്രഭാതഭക്ഷണത്തിന് യോജിച്ച ഒന്നല്ല. എന്നാൽ വാഴപ്പഴത്തിലെ അന്നജവും പഞ്ചസാരയും ബാലൻസ് ചെയ്യുന്ന മറ്റ് ഭക്ഷണത്തോടൊപ്പം വാഴപ്പഴം കഴിക്കാം. മാക്രോന്യൂട്രിയന്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ മറ്റ് ഭക്ഷണം വാഴപ്പഴത്തിന്റെ ദോഷവശങ്ങൾക്ക് പകരമാകും. ഇതുമൂലം പകൽ മുഴുവൻ ഊർജം ലഭിക്കുന്നതോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവും ആസിഡ് നിലയും നോർമൽ അളവിലേക്കു വരും. 

ഇടത്തരം വലുപ്പമുള്ള ഒരു വാഴപ്പഴത്തിൽ 3 ഗ്രാം നാരുകൾ ഉണ്ട്. ഇതിനൊപ്പം ഒരു ബൗള്‍ ഓട്സ് കൂടി ചേരുമ്പോൾ ദഹനം മെച്ചപ്പെടുന്നതിനൊപ്പം വയറ് നിറഞ്ഞതായി തോന്നുകയും ചെയ്യും. 

ഫൈബറും അന്നജവും ധാരാളം അടങ്ങിയ വാഴപ്പഴത്തോടൊപ്പം ഹൃദയാരോഗ്യമേകുന്ന കൊഴുപ്പുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും വിശപ്പും നിയന്ത്രിക്കാൻ സഹായിക്കും. വാഴപ്പഴം പീനട്ട് ബട്ടറിനൊപ്പവും പുഴുങ്ങിയ മുട്ടയോടൊപ്പവും കഴിക്കാം. 

വെറുംവയറ്റിൽ വാഴപ്പഴം കഴിക്കാനേ പാടില്ല എന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. പോഷകങ്ങൾ ധാരാളം ഉണ്ടെങ്കിലും വാഴപ്പഴവും അസിഡിക് ആണ്. ഇത് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കും. പകരം വാഴപ്പഴത്തോടൊപ്പം ഡ്രൈഫ്രൂട്ട്സ് ആയ ബദാം, വാൾനട്ട്, ആപ്പിൾ പോലുള്ള മറ്റ് പഴങ്ങൾ എന്നിവയും കഴിക്കാം. ആസിഡിന്റെ അളവ് കുറയ്ക്കാൻ ആപ്പിൾ സഹായിക്കും. 

വാഴപ്പഴത്തിലുള്ള കൂടിയ അളവിലുള്ള മഗ്നീഷ്യം, രക്തത്തിലെ കാത്സ്യവും മഗ്നീഷ്യവുമായുള്ള അസന്തുലിതാവസ്ഥയ്ക്കും കാരണമാവുകയും ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു.

Content Summary: Why should you not eat bananas for breakfast?

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS