മലദ്വാരത്തിലെ അര്‍ബുദം: ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

anal cancer
Photo Credit: PonyWang/ Istockphoto
SHARE

അര്‍ബുദ ചികിത്സയില്‍ ഏറ്റവും പ്രധാനം കൃത്യസമയത്തെ രോഗനിര്‍ണയമാണ്. പലതരം അര്‍ബുദ ലക്ഷണങ്ങളെ പറ്റിയുള്ള അവബോധം ഇതിനാല്‍തന്നെ മുഖ്യമാണ്. മലദ്വാരത്തിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്ന ഏനല്‍ കാന്‍സര്‍ പലപ്പോഴും ആരംഭിക്കാറുള്ളത് റെക്ടത്തെ മലദ്വാരവുമായി ബന്ധിപ്പിക്കുന്ന നാളിയിലെ കോശങ്ങളിലാണ്. ഇതുമായി ബന്ധപ്പെട്ട് കാണപ്പെടുന്ന രണ്ട് പ്രധാന ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്. 

1. രക്തസ്രാവം

മലദ്വാരത്തില്‍ നിന്നുള്ള രക്തസ്രാവമാണ് ഏനല്‍ കാന്‍സറിന്റെ ഏറ്റവും പൊതുവായ ലക്ഷണം. മലത്തിലും ടോയ്‌ലറ്റ് പേപ്പറിലുമെല്ലാം രക്തം പ്രത്യക്ഷമായി തുടങ്ങിയാല്‍ ഈ ലക്ഷണത്തെ അവഗണിക്കരുത്. 

2. വയറ്റില്‍ നിന്ന് പോകുന്നതില്‍ വ്യത്യാസം

മലദ്വാരത്തില്‍ അര്‍ബുദമുള്ളവരുടെ മലം കൂടുതല്‍ അയഞ്ഞതും വെള്ളമയമുള്ളതുമായിരിക്കും. വയറ്റില്‍ നിന്ന് പോകുന്നതിനെ നിയന്ത്രിക്കാനും രോഗികള്‍ക്ക് പറ്റാതെ വരാം. മലദ്വാരത്തിലൂടെ കഫം പോലെയുള്ള ദ്രാവകങ്ങളും ഒലിക്കാനിടയുണ്ട്. 

ലൈംഗികമായി പടരുന്ന ഹ്യൂമന്‍ പാപ്പിലോമവൈറസാണ് ഏനല്‍ കാന്‍സറിന്റെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളിലൊന്ന്. 90 ശതമാനം മലദ്വാര അര്‍ബുദങ്ങളും എച്ച്പിവി വൈറസുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗര്‍ഭാശയ, ഗര്‍ഭാശയമുഖ അര്‍ബുദവും വുള്‍വാര്‍ അര്‍ബുദവും മലദ്വാരത്തിലെ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കും. പുകവലി നിര്‍ത്തുന്നത് ഏനല്‍ കാന്‍സറിന്റെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Content Summary: Warning signs of Anal cancer

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS