ADVERTISEMENT

കരളിനെ ബാധിക്കുന്ന ഗുരുതര രോഗസാഹചര്യങ്ങളില്‍ ഒന്നാണ് ലിവര്‍ സിറോസിസ് അഥവാ കരള്‍ വീക്കം. ഈ രോഗം വന്നവരുടെ കരളിലെ ആരോഗ്യകരമായ കോശങ്ങള്‍ക്ക് പകരം സ്കാര്‍ ടിഷ്യു പ്രത്യക്ഷമാകും. തുടര്‍ന്ന് കരളിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയിലേക്ക് ഇത് നയിക്കും. പൊതുവേ ക്രോണിക് ലിവര്‍ ഡിസീസ് ബാധിച്ച മുതിര്‍ന്നവരിലാണ് ഇത് കാണപ്പെടുന്നതെങ്കിലും കുട്ടികളിലും കരള്‍ വീക്കം വരാവുന്നതാണ്. കുട്ടികളിലെ കരള്‍ വീക്കം ബൈലിയറി അട്രീഷ്യ, ഓട്ടോ ഇമ്മ്യൂണ്‍ ലിവര്‍ ഡിസീസ്, വില്‍സണ്‍ ഡിസീസ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവ മൂലം വരാം. 

 

കരള്‍ കൃത്യമായി പ്രവര്‍ത്തിക്കാതെ വരുമ്പോൾ ചര്‍മത്തില്‍ പ്രത്യക്ഷമാകുന്ന ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്.

 

1. ചൊറിച്ചിലും തിണര്‍പ്പുകളും

2. തൊലിക്കും കണ്ണുകള്‍ക്കും മഞ്ഞനിറം

3. ചര്‍മത്തില്‍ എട്ടുകാലിയുടെ രൂപത്തിലുള്ള രക്തക്കുഴലുകള്‍ കാണപ്പെടുന്നത്

4. കൈവെള്ളയില്‍ ചുവപ്പ്

5. കൈനഖങ്ങള്‍ക്ക് മങ്ങല്‍

6. കാലുകളിലും കാല്‍ക്കുഴയിലും നീര്

7. നഖത്തില്‍ വെളുത്ത പാടുകള്‍

 

തൊലിപ്പുറത്തെ ഈ ലക്ഷണങ്ങള്‍ക്ക് പുറമേ അമിത ക്ഷീണം, വിശദീകരിക്കാനാവാത്ത ഭാരനഷ്ടം, പെട്ടെന്ന് മുറിവും രക്തസ്രാവവും ഉണ്ടാകുന്നത്, ഓക്കാനം, വിശപ്പില്ലായ്മ, വിരലുകളുടെ അറ്റം വീര്‍ത്ത് വരുന്നത്, ആശയക്കുഴപ്പം, അകാരണമായ ദേഷ്യം എന്നിവയും കരള്‍ രോഗ സൂചനകളാണ്.

 

ഹെപ്പറ്റൈറ്റിസ് എ,ബി എന്നിവയ്ക്കെതിരെ വാക്സീന്‍ എടുക്കുന്നതും മദ്യപാനം ഉപേക്ഷിക്കുന്നതും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതുമെല്ലാം കരളിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ രോഗനിര്‍ണയം നടത്തി ചികിത്സ ആരംഭിക്കുന്നത് കരള്‍ രോഗത്തിന്‍റെ വ്യാപനം തടയാനും രോഗിയെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനും സഹായിക്കും. 

Content Summary: 7 Warning Skin Signs Of Liver Disease You Shouldn't Ignore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com