ADVERTISEMENT

ചോദ്യം : പ്രിയപ്പെട്ട ഡോക്ടർ, ഞാൻ 32 വയസ്സുള്ള വിവാഹിതയാണ്. മൂന്നു മാസം ഗര്‍ഭിണിയാണ്. ആദ്യത്തെ കുഞ്ഞു ജനിച്ചത് സിസേറിയൻ വഴി ആയിരുന്നു. ഇത്തവണ നോർമൽ പ്രസവം ആയാൽ കൊള്ളാം എന്നുണ്ട്. പക്ഷേ, എല്ലാവരും പറയുന്നു അതിനു സാധ്യത ഇല്ലെന്ന്. ഇതെക്കുറിച്ചൊന്നു വിശദമായി പറഞ്ഞു തരാമോ?

 

ഉത്തരം : ആദ്യത്തെ പ്രസവം സിസേറിയൻ വഴിയായ പല സ്ത്രീകളുടെയും ആഗ്രഹമാണ് രണ്ടാമത്തേത് സുഖപ്രസവം ആകണം എന്നത്. ഒരു ഗർഭിണിയെ സിസേറിയൻ ചെയ്യാൻ പല കാരണങ്ങളുണ്ട്. കുട്ടിയുടെ ഹൃദയമിടിപ്പിനു വ്യതിയാനം സംഭവിക്കുക, കുട്ടി വിലങ്ങനെയോ തിരിഞ്ഞോ കിടക്കുക, കുട്ടിയുടെ വലുപ്പം കൂടി പുറത്തേക്കു വരാൻ ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥ, മറുപിള്ള സംബന്ധിച്ച രക്തസ്രാവം, പൊക്കിൾവള്ളി പുറത്തേക്കു വരിക, പ്രസവം നോർമലായി തുടങ്ങുമെങ്കിലും അതു മുന്നോട്ടു പോകാത്ത അവസ്ഥ എന്നിവയാണ് സിസേറിയനിലേക്കു നയിക്കുന്ന ചില കാരണങ്ങൾ.

 

Read Also : നട്ടെല്ലിനും പേശികൾക്കും കഠിന വേദനയുണ്ടോ? മൂന്നാംഘട്ട ക്രോണിക് കിഡ്നി ഡിസീസിന്റെ ലക്ഷണമാകാം

 

ആദ്യത്തെ പ്രസവം സിസേറിയനായ സ്ത്രീകൾ രണ്ടാമതു ഗർഭം ധരിക്കുമ്പോൾ പല കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ആദ്യ ഗർഭത്തിൽ സംഭവിച്ച കാര്യങ്ങൾ രണ്ടാമതും ആവർത്തിക്കാൻ സാധ്യതയുണ്ട്. ശസ്ത്രക്രിയയുടെ സമയത്ത് ഏതു തരത്തിലുള്ള മുറിവാണു ഗർഭപാത്രത്തിൽ ഉണ്ടായിട്ടുള്ളത് എന്നതും ഈ മുറിവ് പഴുക്കുകയോ രക്തസ്രാവം ഉണ്ടാവുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതും പരിഗണിക്കണം. രണ്ടാമത്തെ ഗർഭത്തിൽ എന്തെങ്കിലും സങ്കീർണതകൾ ഉണ്ടോ എന്നും കുഞ്ഞിന്റെ വലുപ്പം, കുഞ്ഞു കിടക്കുന്ന അവസ്ഥ എന്നിവയും പരിശോധിക്കണം. അതിനുശേഷമേ സുഖപ്രസവം നടക്കുമോ എന്നു തീരുമാനിക്കാനാകൂ. സിസേറിയൻ കഴിഞ്ഞുള്ള സുഖപ്രസവത്തിനായി ശ്രമിക്കുമ്പോൾ ചില സങ്കീർണതകൾ ഉണ്ടാകാം. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗർഭപാത്രത്തിൽ ഉണ്ടാകുന്ന വിള്ളൽ. ഈ സങ്കീർണതകൾ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങൾ നിങ്ങൾ കാണിക്കുന്ന ആശുപത്രിയിൽ ഉണ്ടോ എന്നു ഗൈനക്കോളജിസ്റ്റുമായി സംസാരിക്കണം. 

 

ഒരാൾ ഡിപ്രഷനിലാണോ, ആത്മഹത്യയുടെ വക്കിലാണോയെന്ന് എങ്ങനെ തിരിച്ചറിയാം? - വിഡിയോ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com