വെള്ളംകുടി അമിതമായാലും പ്രശ്‌നം; മരണം വരെ സംഭവിക്കാം

drinking water
Photo Credit: LittleBee80/ istockphoto
SHARE

ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമാണ്. മാലിന്യങ്ങള്‍ ശരീരത്തില്‍ നിന്ന് മൂത്രത്തിലൂടെ പുറന്തള്ളുന്നതിലും വിവിധ അവയവങ്ങളുടെ കൃത്യമായ പ്രവര്‍ത്തനത്തിലും ശരീര താപനില നിയന്ത്രിക്കുന്നതിലുമൊക്കെ വെള്ളത്തിന്റെ പങ്ക് നിര്‍ണായകമാണ്. എന്നാല്‍ അധികമായാല്‍ വെള്ളവും ശരീരത്തിന് അപകടമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

അമിതമായ ജലാംശം രക്തത്തിലെ സോഡിയത്തിന്റെ തോത് കുറയ്ക്കുന്നത് ഹൈപോനാട്രീമിയക്ക് കാരണമാകുന്നു. ഇത് തലവേദന, ഛര്‍ദ്ദി, ഓക്കാനം, ചുഴലി രോഗം എന്നു വേണ്ട ഒരാളെ കോമയിലേക്കും മരണത്തിലേക്കും വരെ എത്തിക്കാമെന്ന് ആകാശ് ഹെല്‍ത്ത്‌കെയര്‍ ഡയറക്ടറും സീനിയര്‍ കണ്‍സൽറ്റന്റുമായ ഡോ. ഉമേഷ് ഗുപ്ത ദ ഹെല്‍ത്ത്‌സൈറ്റ്. കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

Read Also: വെള്ളംകുടിയിലും വേദനസംഹാരി ഉപയോഗത്തിലും വേണം ശ്രദ്ധ; ക്രിയാറ്റിൻ അളവ് മാത്രം പരിഗണിച്ച് വൃക്കയെ അളക്കരുത്

വൃക്കകള്‍ക്ക് മൂത്രത്തിലൂടെ പുറന്തള്ളാവുന്ന വെള്ളത്തിന് ഒരു പരിധിയുണ്ട്. ഇതിനും മുകളില്‍ ജലം ഉളളിലെത്തുന്നതാണ് പ്രശ്‌നമാകുന്നത്. ഒരു മണിക്കൂറില്‍ വൃക്കകള്‍ക്ക് അരിച്ചു കളയാവുന്നത് 0.8 മുതല്‍ ഒരു ലീറ്റര്‍ വരെ വെള്ളമാണെന്ന് കണക്കാക്കുന്നു. ഇതിന് മുകളിലുള്ള അളവില്‍ വെള്ളം കുടിച്ചാല്‍ വൃക്കകള്‍ക്ക് അവയെ നീക്കം ചെയ്യാന്‍ കഴിയാതെ വരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ മൂന്നോ നാലോ ലീറ്റര്‍ വെള്ളം കുടിക്കുന്നവരില്‍ ഹൈപോനാട്രീമിയ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങും. ഭക്ഷണത്തിലൂടെയും സ്‌പോര്‍ട്‌സ് ഹൈഡ്രേഷന്‍ പാനീയങ്ങളിലൂടെയും സോഡിയം പോലുള്ള അവശ്യ ഇലക്ട്രോളൈറ്റുകള്‍ ഉള്ളിലെത്തിക്കാതെ വെറുതേ വെള്ളം മാത്രം തുടര്‍ച്ചയായി കുടിച്ചു കൊണ്ടിരിക്കുന്നതും ഹൈപോനാട്രീമിയക്ക് കാരണമാകാം. 

ഒരാളുടെ ശരീരഭാരം, കാലാവസ്ഥ, ശാരീരിക അധ്വാനത്തിന്റെ തോത്, മുലയൂട്ടല്‍ പോലുള്ള പല ഘടകങ്ങളും ശരീരത്തിന് ആവശ്യമായ വെള്ളത്തിന്റെ ശരിയായ അളവ് നിശ്ചയിക്കുന്നു. പുരുഷന്മാര്‍ പ്രതിദിനം 3.7 ലീറ്ററും സ്ത്രീകള്‍ പ്രതിദിനം 2.7 ലീറ്ററും വെള്ളം കുടിക്കണമെന്ന് യുഎസ് നാഷണല്‍ അക്കാദമീസ് ഓഫ് സയന്‍സസ്, എന്‍ജിനീയറിങ് ആന്‍ഡ് മെഡിസിന്‍ നിര്‍ദ്ദേശിക്കുന്നു. മറ്റ് ഭക്ഷണ, പാനീയങ്ങളില്‍ നിന്നും ശരീരത്തിന് ജലം ലഭിക്കുന്നുണ്ടെന്നതും പരിഗണിക്കേണ്ടതാണ്. മുലയൂട്ടുന്നവര്‍ സാധാരണയിലും കൂടുതല്‍ വെള്ളം കുടിക്കേണ്ടതാണെന്നും ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.

Content Summary: Drinking Too Much Water Cause  Problems To The Body

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA