പകൽ മുഴുവൻ എസി റൂമിൽ ഇരിക്കുന്നത് ആരോഗ്യകരമോ? അറിയാം

1180776321
Photo Credit: LightFieldStudios/ Istockphoto
SHARE

സഹിക്കാനാകാത്ത ചൂടാണിപ്പോൾ. എസി മുറിയിലിരുന്ന് വിശ്രമിക്കാനാകും പലർക്കും ആഗ്രഹം. എന്നാൽ കൃത്രിമമായി സൃഷ്ടിച്ച നിയന്ത്രിത പരിതസ്ഥിതിയിൽ വിശ്രമിക്കുന്നത് ആരോഗ്യത്തിന് അത്ര സുഖകരമാവില്ല എന്നാണ് വിദഗ്ധർ പറയുന്നത്. ആവശ്യത്തിന് വായു സഞ്ചാരം ഇല്ലാത്തത് ‘സിക്ക് ബിൽഡിങ്ങ് സിൻഡ്രോം’ വരാനുള്ള സാധ്യത കൂട്ടുമത്രേ. ദിവസം മുഴുവൻ ഓഫിസിലും വീട്ടിലും എസി മുറികളിൽ തന്നെ കഴിയുന്നതാണ് രോഗത്തിനു കാരണമാകുന്നത്. 

കൂടുതൽ തണുത്ത വായുവുള്ള എയർ കണ്ടീഷണറുകളുമായി സമ്പർക്കം വരുന്ന ആരോഗ്യമുള്ള വ്യക്തികളിൽ ശ്വാസകോശ രോഗമായ ആസ്മ വരാനുള്ള സാധ്യതയും കൂടുതലാണ്. തണുത്ത വായു, ശ്വാസകോശ അറകളിൽ വീക്കം ഉണ്ടാക്കുകയും ഇത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുകയും ചെയ്യും. 

കണ്ണുകൾക്ക് വരൾച്ച 

എയർ കണ്ടീഷണറുകൾ വായുവിലെ ഈർപ്പത്തിന്റെ അളവ് കുറയ്ക്കും. കണ്ണുകളിൽ ജലാംശം നിലനിർത്താൻ ഈർപ്പം കൂടിയേ തീരൂ. ഇത് കണ്ണുകളിലെ വരൾച്ച അധികമാക്കും. കണ്ണുകൾ വരണ്ടതായാൽ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാകുകയും കാഴ്ച മങ്ങുകയും ചെയ്യും.

കടുത്ത തലവേദന

24 മണിക്കൂറും പ്രവർത്തിക്കുന്ന എസി മുറികളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് തലവേദനയ്ക്കും മൈഗ്രേനും കാരണമാകും. അനൽസ് ഓഫ് ഇന്ത്യൻ അക്കാദമി ഓഫ് ന്യൂറോളജി നടത്തിയ പഠനം അനുസരിച്ച്, അനാരോഗ്യകരമായ ഇൻഡോർ എയർ എൻവയോൺമെന്റിൽ ജോലി ചെയ്യുന്ന 8 ശതമാനം പേർക്ക് ഒരു മാസത്തിൽ മൂന്ന് ദിവസവും 8 ശതമാനം പേർക്ക് ദിവസവും തലവേദന ഉണ്ടാകുമെന്നു കണ്ടിരുന്നു. 

അലർജി

എയർ കണ്ടീഷണറുകളിൽ നിന്നു വരുന്ന വായു അലർജിക്കു കാരണമാകാം. കണ്ണ്, മൂക്ക്, തൊണ്ട എന്നിവിടങ്ങളിൽ റൈനൈറ്റിസ് ഉണ്ടാകും. വായുവിലെ അലർജനുകൾ, ശരീരം ഹിസ്റ്റമിൻ പുറന്തള്ളുന്നതിനു കാരണമാകുന്നതു മൂലമാണിത്. എയർകണ്ടീഷണറുകളിൽ അടിഞ്ഞു കൂടി തുടർച്ചയായ തുമ്മൽ, ടോൺസിലൈറ്റിസ്, ഫാരിഞ്‍ജൈറ്റിസ്, സൈനസൈറ്റിസ്, ശരീരവേദന എന്നിവയ്ക്കു കാരണമാകും. 

നിർജലീകരണം

വേനൽക്കാലത്ത് നിർജലീകരണം ഉണ്ടാകുക സാധാരണമാണ്. ഇത് ചിലപ്പോൾ ജീവനുതന്നെ ഭീഷണി ആയേക്കാം. മുറി തണുപ്പിക്കുമ്പോൾ എയർകണ്ടീഷണറുകൾ ആവശ്യമുള്ളതിലും അധികം ഈർപ്പം വലിച്ചെടുത്തേക്കാം. ഇത് ഡീഹൈഡ്രേഷനു കാരണമാകാം. നിർജലീകരണം വൃക്കയിൽ കല്ല്, വൃക്ക തകരാറ്, ഹീറ്റ്സ്ട്രോക്ക് തുടങ്ങിയവയ്ക്ക് കാരണമാകാം. 

കടുത്ത ക്ഷീണവും തളർച്ചയും

എസി മുറികളിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്കുള്ള പരാതിയാണ് പലപ്പോഴും ക്ഷീണവും തളർച്ചയും ഉണ്ടാകുന്നു എന്നത്. പലർക്കും ശ്വസനപ്രശ്നങ്ങളും ഉണ്ടാകാം. എസി മുറികളിൽ കൂടുതൽ മണിക്കൂറുകൾ ചെലവഴിക്കുന്നത് ജലദോഷം, ചുമ, പനി ഇവയെല്ലാം വരാനും കാരണമാകും.

Content Summary: Sitting in an Air Conditioned Room the Entire Day? Know its Dangerous Side Effects

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA