ADVERTISEMENT

വേനലവധി കഴിഞ്ഞു സ്കൂൾ തുറന്നു. കുട്ടികളുടെ  ഭക്ഷണം എങ്ങനെയാകണം, സ്കൂളിൽ എന്ത് കൊടുത്തുവിടണം എന്നതിനെ കുറിച്ച് മാതാപിതാക്കൾക്ക്  വളരെ ആശങ്കയാണ്.  അവശ്യ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുട്ടികളുടെ വളർച്ചയേയും മാനസികവും ശാരീരികവുമായ വികാസത്തെയും സഹായിക്കുന്നു. അതിനാൽ ശരീരത്തിന് അവശ്യമായ പോക്ഷകങ്ങൾ അടങ്ങിയ ഭക്ഷണം കുട്ടികൾക്ക് കിട്ടുന്നുണ്ടെന്ന്  ഉറപ്പു വരുത്തണം.

 

പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം കുട്ടികള്‍ക്ക് ദിവസവും നല്‍കണം. പാൽ, മുട്ട, ഇറച്ചി, നട്‌സ്, പയറുവര്‍ഗങ്ങൾ  എന്നിവ ഭക്ഷണത്തിൽ ഉള്‍പ്പെടുത്തണം. പ്രഭാത ഭക്ഷണത്തിന്റെ കുറവ് പഠനത്തിൽ ശ്രദ്ധ കുറയ്ക്കും.  ആന്റിഓക്‌സിഡന്റുകൾ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും നല്‍കാം. വൈറ്റമിന്‍ എ, ബി 6, സി, ഡി, ഇ, സെലിനിയം എന്നിവ അടങ്ങിയ ഭക്ഷണമാണ് ഉള്‍പ്പെടുത്തേണ്ടത്. വൈറ്റമിന്‍ സി ധാരാളമടങ്ങിയ നാരങ്ങ വര്‍ഗത്തില്‍പ്പെട്ട പഴങ്ങൾ, നെല്ലിക്ക, കാരറ്റ് എന്നിവ വളരെ നല്ലത്.

Read Also: പഠനത്തിനായി ഓർമശക്തിഎങ്ങനെ മെച്ചപ്പെടുത്താം? ശരിയായ പരിശീലനത്തിന് അറിയേണ്ടത്

വളരുന്ന കുട്ടികള്‍ക്ക് കാല്‍സ്യം അടങ്ങിയ ആഹാരം അത്യാവശ്യമാണ്. ദിവസവും ഒരു ഗ്ലാസ് പാൽ കൊടുക്കാം. പാലുല്‍പ്പന്നങ്ങൾ  (തൈര്, മോര്, പനീർ) എന്നിവ നല്‍കാം. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഇലക്കറികൾ  ഉള്‍പ്പെടുത്തണം. ഇടനേര ആഹാരമായി ഫ്രൂട്ട്, നട്‌സ് വിഭവങ്ങൾ (അണ്ടിപ്പരിപ്പുകൾ), ഉണങ്ങിയ പഴങ്ങൾ  എന്നിവ നല്‍കാം. ഉച്ചഭക്ഷണത്തിൽ വൈവിധ്യത്തിനായി ചോറിനു പകരം തക്കാളി ചോറ്, തൈര് ചോറ്, മുട്ട ഫ്രൈഡ്‌റൈസ്, കാരറ്റ് ചോറ് എന്നിവ ഉള്‍പ്പെടുത്താം. നാലുമണി ആഹാരമായി ആവിയിൽ വേവിച്ച ശര്‍ക്കര ചേര്‍ത്ത ഇലയട, ഏത്തപ്പഴം പുഴുങ്ങിയത്, അവൽ, റാഗിയുടെ ആഹാരങ്ങൾ  എന്നിവ വളരെ നല്ലത്. രാത്രിയിലെ ഭക്ഷണവും പ്രോട്ടീന്‍ സമൃദ്ധമാകണം. ചുവന്ന മാംസം നിയന്ത്രിച്ച് മാത്രം ഉപയോഗിക്കാം. സംസ്‌കരിച്ച മാംസങ്ങൾ  (ബേക്കണ്‍, ഹോട്ട് ഡോഗ്, സോസേജുകൾ) എന്നിവ ഒഴിവാക്കാം. പൂരിത കൊഴുപ്പ്, ട്രാന്‍സ്ഫാറ്റ്‌സ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കണം. വറുത്തുപൊരിച്ച ആഹാരങ്ങൾ, ബേക്കറി പലഹാരങ്ങൾ  എന്നിവ നിയന്ത്രിച്ച് ഉപയോഗിക്കാം.

 

നല്ല ആഹാരമാണ് ഏറ്റവും നല്ല മരുന്നെന്നാണ് ചൊല്ല്. ആഹാരം നന്നായാൽ ആരോഗ്യം നന്നായി. കുട്ടികള്‍ക്ക് പോഷകസമൃദ്ധവും വൈവിധ്യപൂര്‍ണവുമായ ഭക്ഷണം കൊടുത്ത് അവരുടെ ആരോഗ്യം സംരക്ഷിക്കാം.

Content Summary: School children's Diet tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com