വെറുംവയറ്റിൽ ഈ 4 ഭക്ഷണങ്ങൾ കഴിക്കരുത്; കാരണമിതാണ്

SHARE

ദിവസം മുഴുവൻ ഊർജസ്വലതയേകും എന്നതിനാൽ ഏറ്റവും പ്രധാനഭക്ഷണം ആണ് പ്രഭാതഭക്ഷണം അഥവാ പ്രാതൽ. ഏറ്റവും മികച്ച പ്രഭാതഭക്ഷണം ഏത് എന്നത് മിക്കവരെയും ആശയക്കുഴപ്പത്തിൽ ആക്കാറുമുണ്ട്. സമയമെടുത്ത് പോഷകസമ്പുഷ്ടമായ പ്രഭാതഭക്ഷണം തയാറാക്കുന്നവരുണ്ട്. ചിലരാകട്ടെ എളുപ്പത്തിൽ എന്തെങ്കിലും ഉണ്ടാക്കും. മറ്റു ചിലരോ പ്രഭാതഭക്ഷണം പൂർണമായും ഒഴിവാക്കുന്നവരുമാണ്. എന്നാൽ തെറ്റായ രീതിയിൽ പ്രാതൽ കഴിക്കുന്നത് മയക്കം ഉണ്ടാക്കുകയും ഉപാപചയപ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. 

വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് ന്യൂട്രീഷനിസ്റ്റ് നേഹ സഹായ പറയുന്നു. 

∙ തേനും നാരങ്ങാനീരും

lemon-honey

നാരങ്ങാവെള്ളത്തിൽ തേൻ ചേർത്ത് വെറും വയറ്റിൽ കുടിക്കാൻ പാടില്ല. ഇത് കേൾക്കുമ്പോൾ പലരുടെയും നെറ്റി ചുളിയും. ഇത് ദോഷകരമാണ്. അമിത കൊഴുപ്പിനെ അലിയിച്ചു കളയാൻ ഇത് മികച്ചതാണ്. എന്നാൽ ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. തേനിന് ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലാണ്. പഞ്ചസാരയെക്കാൾ കാലറിയും കൂടുതലാണ്. പരിശുദ്ധമായ തേൻ ലഭിക്കാൻ പ്രയാസമാണ്. വിപണിയിൽ ലഭ്യമായ തേനിൽ ഷുഗർസിറപ്പ് കലർന്നിട്ടുണ്ടാകും. വെറുംവയറ്റിൽ തേൻ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇത് പകൽ മുഴുവൻ കൂടുതൽ ഭക്ഷണം കഴിക്കാനും കാരണമാകും. 

∙ പഴങ്ങൾ

citrus fruit
Photo credit : nadianb / Shutterstock.com

രാവിലെ വെറുംവയറ്റിൽ ഒരു ബൗൾ നിറയെ പഴങ്ങൾ കഴിക്കുന്നത് നല്ല ശീലം ആണെന്ന് നമ്മൾ കരുതും. എന്നാൽ ഇത് ഒഴിവാക്കാനാണ് പോഷകാഹാരവിദഗ്ധർ പറയുന്നത്. മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് പഴങ്ങൾ വേഗം ദഹിക്കും. ഒരു മണിക്കൂറിനുള്ളിൽ തന്നെ വിശക്കും. മാത്രമല്ല ചില നാരകഫലങ്ങൾ (citrus fruits) വെറും വയറ്റിൽ കഴിക്കുന്നത് അസിഡിറ്റി ഉണ്ടാക്കും. 

∙ ചായ / കാപ്പി

coffee-istock-5

എത്രത്തോളം ഊർജദായകം ആണെന്നു പറഞ്ഞാലും ഇത് വെറും വയറ്റിൽ കുടിച്ചാൽ വയറിലെ ആസിഡുകളെ ട്രിഗർ ചെയ്യുകയും വയറിന് അസ്വസ്ഥതയും ദഹനപ്രശ്നങ്ങവും ഉണ്ടാക്കുകയും ചെയ്യും. 

∙ മധുരമുള്ള ഭക്ഷണം

diwali-sweets-recipe

പ്രഭാതഭക്ഷണം മധുരമുള്ളതായാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയും കുറച്ചു കഴിഞ്ഞ് അതിലും വേഗം കുറയുകയും ചെയ്യും. ഇതുമൂലം ക്ഷീണം ഉണ്ടാകുകയും കൂടുതൽ ഭക്ഷണം കഴിക്കാൻ തോന്നുകയും ചെയ്യും. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തുന്ന പ്രഭാതഭക്ഷണം തിരഞ്ഞെടുക്കണം. പ്രോട്ടീനും ഫാറ്റും അടങ്ങിയ ഭക്ഷണം വിശപ്പ് കുറയ്ക്കുകയും ഉച്ചഭക്ഷണസമയം വരെയും വിശപ്പ് അകറ്റുകയും ചെയ്യും. 

പ്രോട്ടീൻ അടങ്ങിയ ഭക്ഷണത്തിനു പുറമെ കൊഴുപ്പ് അടങ്ങിയ നട്സ്, വെണ്ണപ്പഴം, നെയ്യ്, സീഡ്സ് തുടങ്ങിയവ കഴിച്ച് ദിവസം തുടങ്ങണമെന്ന് നേഹ സഹായി നിർദേശിക്കുന്നു.

Content Summary: You Should Avoid These 4 Foods On An Empty Stomach

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS