ADVERTISEMENT

പപ്പായ തികച്ചും ഒരു ആരോഗ്യഭക്ഷണമാണ്. വൈറ്റമിൻ എ, സി, പൊട്ടാസ്യം, നാരുകൾ തുടങ്ങിയവയാൽ സമ്പന്നം. എന്നാൽ മറ്റ് ചില ഭക്ഷണങ്ങളോടൊപ്പം പപ്പായ കഴിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ചില ഭക്ഷണങ്ങളുടെ, പ്രത്യേകിച്ച് പ്രോട്ടീന്റെ ദഹനത്തെ തടസ്സപ്പെടുത്തുന്ന ചില എൻസൈമുകൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട് എന്നതാണ് ഇതിനു കാരണം. 

 

ഉദാഹരണമായി പപ്പായയിൽ അടങ്ങിയ പെപ്പെയ്ൻ എന്ന എൻസൈം, ഇറച്ചിയുടെയും പാലുൽപന്നങ്ങളുടെയും ദഹനം തടസ്സപ്പെടുത്തും. വയറു കമ്പിക്കൽ, വായുകോപം മറ്റ് ദഹനപ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് ഇത് കാരണമാകും. ഇതുപോലെ സ്റ്റാർച്ച്, കൂടുതലടങ്ങിയ പഴങ്ങളുടെയും പച്ചക്കറികളുെടയും ഒപ്പം പപ്പായ കഴിക്കുമ്പോഴും ദഹനപ്രശ്നങ്ങളുണ്ടാകാം. പപ്പായയിൽ അടങ്ങിയ അമിലേസ് എന്ന എൻസൈം ആണ് അന്നജത്തിന്റെ ദഹനം തടസ്സപ്പെടുത്തുന്നത്.

 

പപ്പായയുടെ ഒപ്പം കഴിക്കാൻ പാടില്ലാത്തവ

1. പച്ചപപ്പായ

പഴുത്ത പപ്പായയോടൊപ്പം പച്ചപപ്പായ കഴിക്കരുത്. ഇത് വയറുവേദനയും ദഹനക്കേടും ഉണ്ടാക്കും. പച്ചപപ്പായയിൽ കൂടിയ അളവിൽ പപ്പെയ്ൻ അടങ്ങിയിട്ടുണ്ട്. ഈ എൻസൈം വയറിനു എരിച്ചിൽ ഉണ്ടാക്കുകയും അടിവയറ്റിൽ വേദന ഉണ്ടാക്കുകയും ചെയ്യും. 

 

2. കുക്കുമ്പർ 

പപ്പായയോടൊപ്പം കുക്കുമ്പർ അഥവാ സാലഡ് വെള്ളരി കഴിക്കുന്നത്, വയറു വീർക്കൽ, വായുക്ഷോഭം, വയറുവേദന, അതിസാരം എന്നിവയ്ക്കു കാരണമാകും. കുക്കുമ്പറിൽ ജലാംശം ധാരാളം ഉണ്ട്. ക്രമേണ ഇത് ശരീരത്തിൽ അമിതമായി ജലാംശം ഉണ്ടാകാൻ ഇടയാക്കും. 

 

3. മുന്തിരിങ്ങ

മുന്തിരിങ്ങ അമ്ലഗുണമുള്ളതാകയാൽ പപ്പായയോടൊപ്പം ഇത് കഴിച്ചാൽ അസിഡിറ്റിയും വായുകോപവും ഉണ്ടാകും. മുന്തിരിങ്ങയിലെ ഉയർന്ന അമ്ലത, പപ്പായയുമായി ചേരുമ്പോൾ വയറിൽ അസിഡിറ്റിക്കും അസ്വസ്ഥതയ്ക്കും കാരണമാകും. 

 

4. പാലുൽപന്നങ്ങൾ

പപ്പായയോടൊപ്പം പാൽ ഉൽപന്നങ്ങളായ പാൽ, പാൽക്കട്ടി, വെണ്ണ, യോഗർട്ട് ഇവ കഴിക്കുന്നത് വയറുവേദനയ്ക്കും ദഹനപ്രശ്നങ്ങൾക്കും കാരണമാകും. പപ്പായയിലടങ്ങിയ എൻസൈമുകൾ പാലുൽപന്നങ്ങളുടെ ദഹനം തടസ്സപ്പെടുത്തുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. 

 

5. വറുത്ത ഭക്ഷണങ്ങൾ

വറുത്തഭക്ഷണങ്ങളായ ഫ്രൈഡ് ചിക്കൻ, ഫ്രഞ്ച്ഫ്രൈസ് തുടങ്ങിയവയ്ക്കൊപ്പം പപ്പായ കഴിക്കരുത്. ഇത് വയറിന് അസ്വസ്ഥത ഉണ്ടാക്കും. വറുത്ത ഭക്ഷണങ്ങളിൽ കൊഴുപ്പ് കൂടുതലാണ്. ഇത് പപ്പായയ്ക്കൊപ്പം ചേരുമ്പോൾ ദഹനക്കേടിനും വയറിലെ അസുഖങ്ങൾക്കും കാരണമാകുന്നു. 

 

6. നാരകഫലങ്ങൾ

നാരകഫലങ്ങളായ ഓറഞ്ച്, ഗ്രേപ്പ് ഫ്രൂട്ട്, നാരങ്ങ തുടങ്ങിയവ പപ്പായയോടൊപ്പം ചേരുമ്പോൾ ഒരു പുളി രുചി ഉണ്ടാവുകയും ദഹനപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. പപ്പായയിലും നാരകഫലങ്ങളിലും ഉയര്‍ന്ന അളവിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ, വയറിന് അസ്വസ്ഥത എന്നിവയിലേക്ക് നയിക്കും. 

 

7. തക്കാളി 

തക്കാളി അമ്ലഗുണമുള്ളതായതിനാൽ പപ്പായയോടൊപ്പം കഴിച്ചാൽ ദഹനപ്രശ്നങ്ങൾ ഉണ്ടാകും. ഇതു രണ്ടും കൂടി ചേരുമ്പോൾ ആസിഡ്റിഫ്ലക്സും നെ‍ഞ്ചെരിച്ചിലും ഉണ്ടാകും.

 

8. എരിവുള്ള ഭക്ഷണങ്ങൾ

എരിവ് കൂടിയ (spicy) ഭക്ഷണങ്ങൾ പപ്പായയോടൊപ്പം കഴിച്ചാല്‍ വയറു വേദന, വയറു കമ്പിക്കൽ, അതിസാരം എന്നിവയ്ക്കു കാരണമാകും. ദഹനക്കേടിനും ഇത് കാരണമാകും. എരിവുള്ള ഭക്ഷണങ്ങൾ വയറിലെ ആവരണത്തിന് അസ്വസ്ഥത ഉണ്ടാക്കും. ഇത് പപ്പായയുമായി ചേരുമ്പോൾ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും. 

 

ദഹന പ്രശ്നങ്ങൾ ഒഴിവാക്കാൻ പപ്പായ തനിയെ കഴിക്കുക. അല്ലെങ്കിൽ സ്റ്റാർച്ചും പ്രോട്ടീനും കുറഞ്ഞ പഴങ്ങൾക്കും പച്ചക്കറികൾക്കും ഒപ്പം കഴിക്കുക. ഒരു സമയം കൂടിയ അളവിൽ കഴിക്കുന്നത് ഒഴിവാക്കണം. ദഹനക്കേട് ഉണ്ടാക്കും എന്നതിനാലാണിത്.

Content Summary: Avoid eating these foods along with papaya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com