ADVERTISEMENT

കുടവയർ കേവലം സൗന്ദര്യപ്രശനം മാത്രമല്ല ആരോഗ്യത്തിനും ഇത് ദോഷം ചെയ്യും. ആരോഗ്യ ഭക്ഷണവും  വ്യായാമവും ശരീരഭാരം  കുറയ്ക്കാനും സഹായിക്കും. പ്രത്യേക ഡയറ്റ് ഒന്നും പിന്തുടരാതെതന്നെ രുചികരമായ  ചില ഭക്ഷണ പദാർഥങ്ങൾ വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും. 

ഭക്ഷണം, വ്യായാമം ഇവയോടൊപ്പം ജീവിതശൈലിയിൽ ചില മാറ്റങ്ങൾ  വരുത്തുന്നതും ഗുണകരമാണ്. ആവശ്യത്തിന് ഉറങ്ങുക, സ്ട്രെസ് ഇല്ലാതിരിക്കുക, ശരീരത്തിൽ ജലാംശം നിലനിർത്തുക തുടങ്ങിയവ  ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുന്നതോടൊപ്പം കുടവയർ, ശരീരഭാരം ഇവ കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ഏറെ നേരം വയർ നിറഞ്ഞതായി തോന്നിക്കുകയും വിശപ്പു കുറയ്ക്കുകയും  വഴി ശരീരഭാരവും കുടവയറും കുറയ്ക്കാൻ സഹായിക്കുന്ന ചില  ഭക്ഷണങ്ങളെ അറിയാം. 

1. ആപ്പിൾ 

ഭക്ഷ്യനാരുകൾ ധാരാളം അടങ്ങിയ ആപ്പിൾ, ഒരു പാർശ്വഫലങ്ങളും  ഇല്ലാതെ, അമിതഭാരമുള്ളവരിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ശരീരത്തിലെ കൊഴുപ്പിന്റെ മെറ്റബോളിസം മെച്ചപ്പെടുത്താൻ ആപ്പിളിലെ പോളിഫിനോളുകൾ  പ്രധാന പങ്കു വഹിക്കുന്നു. 

2. ബീൻസ് 

പ്രോട്ടീൻ ഇവയിൽ ധാരാളമുണ്ട്. ഇത് ഉപാപചയപ്രവർത്തനം  മെച്ചപ്പെടുത്തുന്നു. കുറച്ചു കാലറി കഴിക്കാൻ സഹായിക്കുന്നു. വയറിലെ  കൊഴുപ്പ്  കുറയ്ക്കാൻ പ്രോട്ടീനുകൾ സഹായിക്കുമെന്ന്  പഠനങ്ങൾ പറയുന്നു. ബീൻസിൽ  പ്രോട്ടീനും ഫൈബറും  ധാരാളമുണ്ട്.

3. അണ്ടിപ്പരിപ്പുകൾ 

ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ആരോഗ്യകരമായ ഭാരം നിലനിർത്താൻ  സഹായിക്കും. നട്സിൽ പ്രോട്ടീനും ഫൈബറും മറ്റ് പോഷകങ്ങളും ഉണ്ട്. ഇത് വയറ്  നിറഞ്ഞതായി തോന്നിക്കുകയും അമിതമായി  ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യും. വയറിൽ  കൊഴുപ്പു കൂടുന്നതിനെ തടയാൻ സഹായിക്കുന്ന ആരോഗ്യകരമായ  കൊഴുപ്പുകളുടെ ഉറവിടമാണ് അണ്ടിപ്പരിപ്പുകൾ. മോണോസാച്ചുറേറ്റഡ് ഫാറ്റ് ധാരാളം അടങ്ങിയ ഭക്ഷണം  കഴിക്കുന്നവരിൽ അരക്കെട്ടിനു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടാൻ  സാധ്യത കുറവാണെന്നും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ  സഹായിക്കും എന്നും 2007 ൽ 'ഡയബെറ്റിസ് കെയർ ' എന്ന  ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. സമീകൃത ഭക്ഷണത്തിന്റെ ഭാഗമായി മിതമായ അളവിൽ നട്സ് കഴിക്കുന്നത് ആലിലവയർ  സ്വന്തമാക്കാൻ സഹായിക്കും.

4 . തൈര് 

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ തൈര് സഹായിക്കും ശരീരഭാരം കുറയ്ക്കുന്നതിൽ പ്രധാന മാക്രോന്യൂട്രിയന്റ് ആയ പ്രോട്ടീൻ തൈരിൽ  ധാരാളമുണ്ട്. കാർബോഹൈഡ്രേറ്റ്, ഫാറ്റ് ഇവയിലെ കാലറിയും പ്രോട്ടീൻ കൂടാതെ തൈരിൽ ഉണ്ട്. പ്രോബയോട്ടിക്കിന്റെ പ്രധാന ഉറവിടമാണ് തൈര്. ആരോഗ്യം, ശരീരഭാരം ഇവയുമായി ബന്ധപ്പെട്ട ഉദരത്തിലെ സൂക്ഷ്മാണുക്കൾക്ക് (gut microbiome) ഇത് ഏറെ ഗുണം ചെയ്യും. ഉദരത്തിലെ ആരോഗ്യകരമായ ബാക്ടീരിയ  ശരീരഭാരം നിലനിർത്താൻ സഹായിക്കും. പ്രോട്ടീൻ കൂടുതലടങ്ങിയ, ഷുഗർ കുറഞ്ഞ സാധാരണ തൈര് വേണം ഉപയോഗിക്കാൻ. ബെറിപ്പഴങ്ങളും ബദാമും കഴിക്കുന്നതും ഭാരം  കുറയ്ക്കാൻ സഹായിക്കും.

5 ഗ്രേപ്പ് ഫ്രൂട്ട് 

നാരുകളും ആന്റിഓക്‌സിഡന്റുകളും  ധാരാളമടങ്ങിയ ഗ്രേപ്പ് ഫ്രൂട്ട്, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളിൽ നിന്നു സംരക്ഷണം  നൽകുന്നു. ഗ്രേപ്പ് ഫ്രൂട്ടിലടങ്ങിയ നാരുകൾ ഏറെ നേരം  വയർ നിറഞ്ഞതായി തോന്നിപ്പിക്കും. പ്രതിരോധശക്തി മെച്ചപ്പെടുത്താനും കുടവയർ  കുറയ്ക്കാനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ  വൈറ്റമിൻ  സി  ഇവയിൽ ധാരാളമുണ്ട്. കാലറി  കുറഞ്ഞ, എന്നാൽ പോഷകസമ്പുഷ്ടമായ ഈ ഫലം ഭക്ഷണത്തിൽ  ഉൾപ്പെടുത്തുന്നത് ശരീരഭാരവും കുടവയറും കുറയ്ക്കാൻ  സഹായിക്കും. 

Content Summary: Want to get a flat tummy fast? Add these 5 foods to your weight loss diet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT