ADVERTISEMENT

ചോദ്യം: എന്റെ അമ്മയ്ക്ക് 76 വയസ്സാണ്. ആരോഗ്യവതിയാണ് അമ്മ. ജോലിയിൽ നിന്നു വിരമിച്ചതിനാൽ പെൻഷനുണ്ട്. തറവാട്ടിൽ തനിച്ചാണു താമസം. അതാണ് അമ്മയ്ക്കിഷ്ടം. കൂടെയൊരു സഹായിയുമുണ്ട്. ഞാൻ മൂത്ത മകളാണ്. ഞങ്ങളുെട വീടുകൾ തമ്മിൽ രണ്ടു മണിക്കൂറിന്റെ അകലമുണ്ട്. എന്താവശ്യം വന്നാലും ഞാൻ ഓടിയെത്താറുണ്ട്. എന്റെ അനിയത്തി വിദേശത്താണു താമസം. അമ്മയുടെ സമയം കൂടുതലും ക്ഷേത്രങ്ങളിലാണു ചെലവഴിക്കുന്നത്. എനിക്ക് ഇവിടം വിട്ട് എങ്ങോട്ടും പോകാൻ പറ്റുന്നില്ല എന്നതാണു പ്രശ്നം. ഞാൻ പോയിക്കഴിഞ്ഞാൽ ഉടൻ അമ്മ തലകറക്കം, കാലുവേദന, കാഴ്ചക്കുറവ് എന്നിങ്ങനെ പരാതികൾ തുടങ്ങും. എന്റെ യാത്ര പലപ്പോഴും പാതിവഴിയിൽ നിർത്തി തിരിച്ചുവരേണ്ടി വരുന്നു. എന്താണു ഞാൻ ചെയ്യുക?

ഉത്തരം:
താങ്കൾക്കും ഒരു കുടുംബമുണ്ട്. യാത്രകൾ ആവശ്യമായി വരും. എല്ലായിടത്തേക്കും അമ്മയെ കൊണ്ടുപോകാനും സാധിക്കില്ല. കൊണ്ടുപോകാൻ പറ്റുന്ന സാഹചര്യങ്ങളാണെങ്കിൽ കാര്യം പറഞ്ഞ് അമ്മയെ കൂടെ കൊണ്ടുപോകുക. അതിന് അമ്മയ്ക്കു സമ്മതമല്ലെങ്കിൽ അമ്മ വിട്ടുവീഴ്ചകൾക്കു തയാറായേ പറ്റൂ എന്നു പറയുക. എന്നാൽ, ഇതിനും രണ്ടു വശമുണ്ട്. യാത്രയെക്കുറിച്ചു നേരത്തേ പറഞ്ഞാൽ അപ്പോൾ മുതലേ അമ്മ ടെൻഷനടിക്കാന്‍ സാധ്യതയുണ്ട്. പക്ഷേ, പോകുന്നതിന്റെ തലേദിവസം പറയുന്നതും ശരിയല്ല. അതിനാൽ, നാലോ അഞ്ചോ ദിവസം മുൻപു പറയുക. അമ്മയ്ക്കു കൂട്ടിന് ഒരാളെക്കൂടി ആക്കാൻ പറ്റിയാൽ നല്ലത്. യാത്രാമധ്യേ അമ്മ വിളിക്കുകയാണെങ്കിൽ, അമ്മയുെട ആരോഗ്യനിലയ്ക്കു പ്രശ്നമൊന്നുമില്ലെങ്കിൽ താങ്കൾ തിരിച്ചു വരേണ്ടതില്ല. അമ്മയും ഈ അവസ്ഥയോടു പൊരുത്തപ്പെട്ടു പോയേ പറ്റൂ. അമ്മ ഓരോന്നു ചിന്തിച്ചു കൂട്ടി എന്തെങ്കിലും വയ്യായ്ക വരുത്തുമോ എന്നു താങ്കളും ആലോചിച്ചു വിഷമിക്കേണ്ടതില്ല. അമ്മയ്ക്കു ശരീരത്തിന് ആരോഗ്യമുണ്ട്. മാനസികാരോഗ്യത്തിനുള്ള ധൈര്യമുണ്ടാക്കിക്കൊടുക്കുക. ഇത്തരം സന്ദർഭങ്ങളിൽ രണ്ടു പേരുടെ ഭാഗത്തു നിന്നും മാറ്റങ്ങൾ വരുത്തേണ്ടി വരും. അമ്മ താങ്കളുടെ അവസ്ഥ മനസ്സിലാക്കണം. താങ്കളും എപ്പോഴും അമ്മയ്ക്കൊപ്പം നിന്നിട്ടു കാര്യമില്ല. അതുകൊണ്ട്, അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക. 

തുടക്കക്കാർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന പഗ് ചാലൻ - വിഡിയോ

Content Summary : What is the main cause of depression in the elderly? - Dr. Priya Vijayakumar Explains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com