ഒഴിവാക്കാം, കുഴഞ്ഞുവീണുള്ള മരണം; സിപിആർ ചെയ്യുന്നതെങ്ങനെ? എപ്പോള്‍ ചെയ്യണം?

cpr
Photo Credit: Kanizphoto/ Istockphoto
SHARE

കുഴഞ്ഞുവീണു മരിക്കുകയെന്നത് ഇപ്പോൾ സാധാരണമാണ്. ഹൃദയ സ്തംഭനമാണു കാരണം. അപകടാവസ്ഥ മനസ്സിലാക്കി എത്രയും വേഗം ഹൃദയസ്പന്ദന ശ്വസന പുനരുജ്ജീവന പ്രക്രിയ – കാർഡിയോപൾമണറി റെസസിറ്റേഷൻ (സിപിആർ) നൽകുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

എങ്ങനെ ചെയ്യാം സിപിആർ?

രോഗിയെ നിരപ്പായ, കട്ടിയുള്ള പ്രതലത്തിൽ മുഖം മുകളിലേക്ക് ആകത്തക്ക വിധത്തിൽ മലർത്തി കിടത്തുക. രോഗിയുടെ വശത്തായി മുട്ടു കുത്തി നിൽക്കുക. രോഗിയുടെ നെഞ്ചിലെ മധ്യഭാഗത്തുള്ള അസ്ഥിയിൽ ഒരു കൈപ്പത്തി വച്ച് അതിനു മുകളിൽ നമ്മുടെ അടുത്ത കൈവച്ചതിനു ശേഷം വിരലുകൾ കോർത്തു പിടിച്ച് മിനിറ്റിൽ 100 പ്രാവശ്യം രണ്ടിഞ്ച് ആഴത്തിൽ ആവർത്തിച്ച് അമർത്തുക. 

ഓരോ തവണ അമർത്തുമ്പോഴും രോഗിയുടെ നെഞ്ച് പഴയ നിലയിലേക്കു വരാൻ അനുവദിക്കണം. ഇതിനു ശേഷം രോഗിയുടെ താടിയെല്ല് മുകളിലേക്ക് ഉയർത്തി, മൂക്കു പൊത്തിപ്പിടിച്ച്, വായിലൂടെ 2 തവണ ശ്വാസം കൊടുക്കാം. കൃത്രിമ ശ്വാസം കൊടുക്കാതെയും സിപിആർ ചെയ്യാവുന്നതാണ്.

എപ്പോൾ ചെയ്യണം സിപിആർ?

എപ്പോഴാണു സിപിആർ ചെയ്യേണ്ടതെന്ന കാര്യത്തിൽ പലർക്കും ആശയക്കുഴപ്പമുണ്ട്. അതിനാൽ മിക്കവരും ഇതിനായി മുന്നോട്ടുവരില്ല. ഒഴിവാക്കാവുന്ന മരണങ്ങളാണ് ഇതുമൂലം സംഭവിക്കുക. ഒരാൾ ബോധം നശിച്ചു കുഴഞ്ഞുവീഴുകയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയും ചെയ്‌താൽ ഒരുനിമിഷം പോലും വൈകാതെ സിപിആർ തുടങ്ങണം.

എത്രയും നേരത്തേ തുടങ്ങുന്നുവോ രക്ഷപ്പെടാനുള്ള സാധ്യതയും അത്രയും കൂടും. കൂടെയുള്ളവർ ഏറ്റവും അടുത്തുള്ള ഡീഫിബ്രിലേറ്റർ (ഇലക്ട്രിക് ഷോക്കിലൂടെ ഹൃദയതാളം ക്രമപ്പെടുത്താൻ സഹായിക്കുന്ന ഉപകരണം) എത്രയും വേഗം എത്തിക്കുകയും വേണം. പല പൊതുസ്ഥലങ്ങളിലും ഡീഫിബ്രിലേറ്റർ സ്ഥാപിച്ചിട്ടുണ്ട്. ആശുപത്രിയിൽ എത്തുന്നതുവരെ, അല്ലെങ്കിൽ പ്രഫഷനൽ സഹായം കിട്ടുന്നതുവരെ സിപിആർ തുടരണം.

Content Summary: Cardiac Arrest: The Silent Killer - Here's Why You Need to Master CPR

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS