ADVERTISEMENT

കൊച്ചി ∙ ഓരോ സ്റ്റാംപിനും ഒട്ടേറെ കഥകൾ പറയാനുണ്ടാകും. പ്രായമായവർക്കും അങ്ങനെയാണ്. പറഞ്ഞു തീരാത്ത കഥകളേറെ. സ്റ്റാംപുകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ലോകത്ത് ഒട്ടേറെ വയോജനങ്ങളുടെ ഇഷ്ട ഹോബി കൂടിയാണു സ്റ്റാംപ് ശേഖരണം. പുതിയ സ്റ്റാംപുകൾക്കായുള്ള അന്വേഷണവും അതു ലഭിക്കുമ്പോഴുള്ള സന്തോഷവുമാണു ഓരോ ദിവസവും തങ്ങളുടെ ജീവിതത്തിന്റെ ഊർജമെന്ന് അവർ പറയുന്നു.

 

സ്റ്റാംപ് ശേഖരണം (ഫിലാറ്റലി ) ഹോബിയാക്കിയവരിൽ ഭൂരിഭാഗം പേരും പ്രായമായവർ; ചെറുപ്പക്കാർ വളരെ കുറവ്. രോഗങ്ങളും സങ്കടങ്ങളുമൊക്കെയുണ്ടെങ്കിലും സ്റ്റാംപുകൾക്കു മുന്നിൽ വയോജനങ്ങൾ എല്ലാം മറക്കും. സ്റ്റാംപുകളെ പലരീതിയിൽ ക്രമീകരിക്കും. കിട്ടാത്തവ തേടിപ്പിടിക്കും. കയ്യിലുള്ളതു കൈമാറും. അങ്ങനെ പ്രായത്തിന്റെ അവശതകളെ അവർ മറക്കും.

 

കോട്ടയം ഫിലാറ്റലി ആൻഡ് ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ പ്രവർത്തകർ (The Kottayam Philatelic and Numismatic Society) എല്ലാ മാസവും ഞായറാഴ്ചകളിൽ ഒരുമിച്ചിരിക്കും. എല്ലാവരും പ്രായം ചെന്നവർ. പിന്നീടു സംസാരിക്കുന്നതു സ്റ്റാംപുകളാണ്. ‘പെൻഷനാകുമ്പോൾ എന്തു ചെയ്യുമെന്നതിനെ കുറിച്ച് ഞാൻ ഒരിക്കലും ആശങ്കപ്പെട്ടിട്ടില്ല. സ്റ്റാംപുകൾ കൈകാര്യം െചയ്യാൻ ഉള്ള സമയം തികയുന്നില്ല’– സൊസൈറ്റി പ്രസിഡന്റും കടുത്തുരുത്തി സ്വദേശിയുമായ റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ കെ.ടി. ജോസഫ് പറയുന്നു.

 

പ്രായമായവരിൽ പലർക്കും അസുഖങ്ങളുണ്ട്. പക്ഷേ, അതൊന്നും സ്റ്റാംപ് ശേഖരണത്തിൽ തടസ്സമല്ല. ജില്ലാതലം മുതൽ ദേശീയ തലം വരെ നടക്കുന്ന ഫിലാറ്റലി മത്സരങ്ങളിലെല്ലാം പങ്കെടുക്കും; മെഡലുകൾ നേടും. അപൂർവമായൊരു സ്റ്റാംപ് കയ്യിൽ വരുമ്പോൾ കിട്ടുന്ന മാനസികമായ സംതൃപ്തിയിലൂടെയാണു പ്രായമെന്ന കടമ്പയെ അവർ മറികടക്കുന്നത്; ഒരു മരുന്നിനും നൽകാൻ കഴിയാത്ത സന്തോഷം.

 

ചെറുപ്പക്കാർക്കൊന്നും ഇപ്പോൾ സ്റ്റാംപ് ശേഖരിക്കാൻ നേരമില്ല. പക്ഷേ, ലോകത്ത് തപാൽ നിലനിൽക്കുന്നിടത്തോളം കാലം സ്റ്റാംപുകളുണ്ടാകും; അതു ശേഖരിക്കുന്നവരും. അപൂർവമായതു കയ്യിൽ വരുമ്പോഴും അതിൽ നിന്ന് അറിവു നേടുമ്പോഴും സന്തോഷം; വിൽക്കുമ്പോൾ കൂടുതൽ പൈസ കിട്ടുമ്പോൾ അതും സന്തോഷം. വർഷങ്ങൾ പഴക്കമുള്ള സ്റ്റാംപുകൾ ആൽബത്തിലിരുന്ന് അവരുടെ പ്രായത്തെ നോക്കി പുഞ്ചിരിക്കുന്നു.

 

 

Content Summary : The Kottayam Philatelic and Numismatic Society News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT