ADVERTISEMENT

കാലാകാലങ്ങളായി നമ്മുടെ കറികളില്‍ രുചിക്കും മണത്തിനുമായി ചേര്‍ക്കുന്ന ഒന്നാണ്‌ കറിവേപ്പില. പക്ഷേ, കഴിക്കുമ്പോള്‍ പലരും ഇതെടുത്ത്‌ കളയുകയോ പ്ലേറ്റില്‍ ഒരു ഭാഗത്ത്‌ മാറ്റിവയ്‌ക്കുകയോ ചെയ്യും.  എന്നാല്‍ ഇതേ കറിവേപ്പില ചുമ്മാ പച്ചയ്‌ക്ക്‌ ചവച്ചരച്ച്‌ തിന്നുന്നത്‌ മുടിക്ക്‌ നല്ലതാണെന്ന്‌ ചില ആരോഗ്യ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. 

വൈറ്റമിന്‍ എ, ബി, സി, ഡി, കാല്‍സ്യം, അയണ്‍, ഫോസ്‌ഫറസ്‌ പോലുള്ള ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ്‌ കറിവേപ്പില. ഇവ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുമെന്നും കറിവേപ്പിലയിലെ ബീറ്റ-കരോട്ടിന്‍ പോലുള്ള വസ്‌തുക്കള്‍ മുടി കൊഴിച്ചില്‍ കുറച്ച്‌ മുടിയുടെ തിളക്കം വര്‍ധിപ്പിക്കുമെന്നും ചര്‍മ്മരോഗ വിദഗ്‌ധയും സോളി സ്‌കിന്‍ ക്ലിനിക്ക്‌ സ്ഥാപകയുമായ ഡോ. നിരുപമ പര്‍വന്ദ ഇന്ത്യ ടുഡേയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

1141094717
Image Credit: globalmoments/istockphoto

കറിവേപ്പിലയിലെ ആന്റി ഓക്‌സിഡന്റുകള്‍ ഫ്രീ റാഡിക്കലുകള്‍ രോമകൂപത്തിനുണ്ടാക്കുന്ന നാശം ലഘൂകരിച്ച്‌ മുടി പൊട്ടിപ്പോകുന്ന സാഹചര്യം ഒഴിവാക്കുമെന്നും കരുതപ്പെടുന്നു. കറിവേപ്പില ചവച്ച്‌ തിന്നുന്നത്‌ തലയോട്ടിലേക്കുള്ള രക്തചംക്രമണം വര്‍ധിപ്പിച്ച്‌  മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കുമെന്നും ഡോ. നിരുപമ കൂട്ടിച്ചേര്‍ക്കുന്നു. 

എന്നാല്‍ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടതല്ല ഇത്തരം വാദങ്ങള്‍ പലതും. മുടി നരയ്‌ക്കുന്നത്‌ തടയാന്‍ കറിവേപ്പില സഹായിക്കുമെന്നതിനും ശാസ്‌ത്രീയമായ തെളിവുകള്‍ ലഭ്യമല്ല. അതേ സമയം ചിലരില്‍ ചൊറിച്ചില്‍ പോലുള്ള അലര്‍ജി പ്രതികരണങ്ങള്‍ക്ക്‌ കറിവേപ്പില കാരണമാകുകയും ചെയ്യാം. വയര്‍ കമ്പനം, ഓക്കാനം പോലുള്ള വയറിലെ പ്രശ്‌നങ്ങളിലേക്കും ഇവ നയിച്ചെന്ന്‌ വരാം. ദീര്‍ഘനാള്‍ അമിതമായി കറിവേപ്പില ഉപയോഗിക്കുന്നത്‌ അവയിലെ ഓക്‌സലേറ്റ്‌ തോത്‌ മൂലം വൃക്കയിലെ കല്ലുകള്‍ക്കും കാരണമാകാമെന്ന്‌ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. 

കറിയില്‍ ചേര്‍ക്കുന്നതിനും ചവച്ച്‌ തിന്നുന്നതിനും പുറമേ വെളിച്ചെണ്ണയിലോ ഒലീവ്‌ എണ്ണയിലോ ചേര്‍ത്ത്‌ തലയില്‍ പുരട്ടാനും കറിവേപ്പില ഉപയോഗിക്കാം. തൈര്‌,  കറ്റാര്‍വാഴ , തേങ്ങാപാല്‍ എന്നിവയ്‌ക്കൊപ്പം മിക്‌സിയില്‍ ഇട്ട്‌ അടിച്ച്‌ ഹെയര്‍ മാസ്‌കായും കറിവേപ്പില ഉപയോഗിക്കാവുന്നതാണ്‌. വെള്ളം തിളപ്പിക്കുമ്പോള്‍ കറിവേപ്പില ഇട്ട്‌ ഉപയോഗിക്കുന്നവരുമുണ്ട്‌. 

English Summary:

Curry Leaves for Hair: Benefits, Side Effects, and How to Use Them

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com