കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാൻ ‘സമഗ്ര വയോജന നയം

Mail This Article
കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാൻ ‘സമഗ്ര വയോജന നയം’ ഒരുങ്ങുന്നു. എല്ലാ പഞ്ചായത്തുകളിലും പകൽവീട് മാതൃകയിൽ സായംപ്രഭ കേന്ദ്രങ്ങൾ, ആരോഗ്യസുരക്ഷ, കലോത്സവ മാതൃകയിൽ വയോജനോത്സവം, സംസ്ഥാന വയോജന കമ്മിഷൻ ഇവയെല്ലാം ഉൾപ്പെടുന്നതാണു പുതിയ നയം. സ്കൂളുകളുമായും നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) യൂണിറ്റുകളുമായി ബന്ധിപ്പിച്ച് പുതുതലമുറയുമായുള്ള ബന്ധം ദൃഢമാക്കാനും പദ്ധതിയുണ്ട്.
മന്ത്രി ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ഇന്നു തിരുവനന്തപുരത്തു ചേരുന്ന ഉന്നതതല യോഗം നയത്തിന്റെ കരട് ചർച്ച ചെയ്യും. സർക്കാരിന്റെ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് (സിഎംഡി) ആണു നയരേഖ തയാറാക്കിയത്.
2013 ൽ അവതരിപ്പിച്ച നയത്തിൽ നിന്നു വ്യത്യസ്തമായി വനിതകൾ, പട്ടികജാതി–വർഗ വിഭാഗം, എൽജിബിടിക്യൂ അംഗങ്ങളുടെ ക്ഷേമവും പുതിയ നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
വയോജന നയം: നിർദേശങ്ങൾ
∙ വയോജനോത്സവം, വയോജനങ്ങൾക്കു കായികമേള.
∙ വയോജന സൗഹൃദ തെരുവുകൾ
∙ സഞ്ചരിക്കുന്ന ആരോഗ്യ ക്ലിനിക്കുകളും പ്രാദേശിക തലത്തിൽ വയോ ക്ലബ്ബുകളും.
∙ മുതിർന്നവർക്കു വാർഡ്തലത്തിൽ ഗ്രാമസഭകൾ.
∙ തൊഴിൽ അവസരങ്ങൾ.
∙ മുതിർന്ന പൗരന്മാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഡേറ്റ ബേസ്.
∙ വിലക്കയറ്റത്തിന് ആനുപാതികമായി ക്ഷേമപെൻഷൻ വർധന.
∙ മാറാരോഗികൾക്കും അത്യാസന്ന നിലയിൽ കഴിയുന്നവർക്കുമായി
ബ്ലോക്ക്തല വിശ്രമ കേന്ദ്രങ്ങൾ.
∙‘ജെറിയാട്രിക് ആശാ’ പ്രവർത്തകരുടെ സേവനം ഉറപ്പാക്കൽ.