യോനീസ്രവത്തിനു അസ്വാഭാവിക ഗന്ധമുണ്ടോ? പരിഹാരങ്ങൾ അറിയാം
Mail This Article
അണ്ഡവിസർജന സമയത്ത് ഈസ്ട്രജന്റെ അളവ് കൂടുന്നതിനാൽ കൂടുതൽ യോനീസ്രവങ്ങൾ ഉണ്ടാകും. ചിലരിൽ ഈ സ്രവത്തിന്റെ ഗന്ധത്തില്‍ ചിലപ്പോൾ മാറ്റങ്ങളുണ്ടാകും. അസ്വാഭാവികമായ ഗന്ധമോ മാറ്റങ്ങളോ കണ്ടാൽ വൈദ്യസഹായം തേടണം.
അണ്ഡവിസർജന സമയത്തെ യോനീസ്രവങ്ങളുടെ ഗന്ധം അകറ്റാൻ ചില പരിഹാരങ്ങൾ ഉണ്ട്.
∙ആപ്പിൾ സിഡർ വിനഗർ വെള്ളമൊഴിച്ച് നേർപ്പിച്ച ശേഷം യോനി കഴുകുക. ഇത് പിഎച്ച് ബാലൻസ് നിലനിർത്താനും ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയയെ അകറ്റാനും സഹായിക്കും.
∙പ്രോബയോട്ടിക് അടങ്ങിയ യോഗർട്ട്, കെഫിർ, പുളിപ്പിച്ച പച്ചക്കറികൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
∙അയഞ്ഞ പരുത്തി അടിവസ്ത്രങ്ങൾ ധരിക്കുക. ഇത് ഈർപ്പം തങ്ങിനിൽക്കാതെ സഹായിക്കും.
∙ധാരാളം വെള്ളം കുടിക്കുക. ശരീരത്തിൽ ജലാംശം നിലനിർത്തുക.
∙ജനനേന്ദ്രിയ ഭാഗങ്ങൾ ദിവസവും സോപ്പുപയോഗിച്ച് കഴുകണം. ഇത് ദുർഗന്ധമകറ്റും. കഴുകിയ ശേഷം നന്നായി തുവർത്തി ഉണക്കാനും ശ്രദ്ധിക്കണം.
∙ഭക്ഷണത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്തുന്നത് നല്ലതാണ്. വെളുത്തുള്ളിക്ക് ആന്റിബാക്ടീരിയൽ ഗുണങ്ങൾ ഉള്ളിനാലാണിത്.
∙പച്ചക്കറികൾ, മുഴുധാന്യങ്ങൾ, പഴങ്ങൾ എന്നിവയടങ്ങിയ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.
∙ടീ ട്രീ ഓയിൽ, ലാവൻഡർ ഓയിൽ തുടങ്ങിയ എസ്സൻഷ്യൽ ഓയിലുകൾ ഉപയോഗിക്കാം. ഇവയ്ക്ക് ആന്റിമൈക്രോബിയൽ ഗുണങ്ങളുണ്ട്. ഇവ നേർപ്പിച്ച ശേഷം പുറമെ പുരട്ടുന്നത് ഗന്ധം അകറ്റും.
∙മധുരം ചേർക്കാത്ത ക്രാൻബറി ജ്യൂസ് കുടിക്കുന്നത് മൂത്രനാളിയിലെ അണുബാധ അകറ്റും. യോനിയിലെ ഗന്ധത്തിന് ഇതും ഒരു കാരണമാണ്.
∙കുളിക്കുമ്പോൾ ബേക്കിങ്ങ് സോഡ വെള്ളത്തിൽ ചേർക്കുന്നത് പിഎച്ച് ലെവൽ ബാലൻസ് ചെയ്യാൻ സഹായിക്കും. ഇത് അസ്വസ്ഥതയും ഗന്ധവും അകറ്റും.