ADVERTISEMENT

ലോകത്ത് മുതിർന്ന പൗരന്മാരിൽ അഞ്ചിലൊരാളെ ഏകാന്തത അലട്ടുന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ. കടുത്ത ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും വയോജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. അതിൽത്തന്നെ സ്ത്രീകളാണ് കൂടുതൽ ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കേണ്ടിവരുന്നത്.

ദിവസേന 15 സിഗരറ്റ് വലിച്ചാലുണ്ടാകുന്നതിനു സമമായ ദൂഷ്യഫലമാണ് തുടർച്ചയായ ഏകാന്തത സൃഷ്ടിക്കുന്നതെന്ന് പഠനങ്ങൾ പറയുന്നു. ഇത് ആയുർദൈർഘ്യം കുറയ്ക്കുകയും മറവിരോഗം, ഹൃദയ, മസ്തിഷ്‌ക സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യാം. 

ഏകാന്തത അകറ്റാൻ 
∙ ആരോഗ്യകരമായ സാമൂഹികബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുക. വിവാഹം, കുടുംബം, അയൽക്കൂട്ടങ്ങൾ, ബന്ധുമിത്രാദികൾ, സഹപ്രവർത്തകർ തുടങ്ങി വ്യക്തിപരവും സാമൂഹികവുമായ ബന്ധങ്ങളുടെ കണ്ണികൾ കൂടുതൽ കരുത്തുറ്റതാക്കുക.

∙ മറ്റുള്ളവരുമായി ഇടപഴകാൻ കൂടുതൽ അവസരം നൽകുന്ന പൊതുസ്ഥലങ്ങൾ സന്ദർശിക്കുക.
∙ ഒറ്റപ്പെടുന്ന സമയങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. ജോലിസമയത്തും വിശ്രമവേളകളിലും കൂടുതൽ സമയം മറ്റുള്ളവരോട് ഇടപഴകൽ സാധ്യമാകുന്ന തരത്തിൽ ജീവിതശൈലിയിൽ മാറ്റം വരുത്തുക.

∙ പരിചരണവും സഹായവും ആവശ്യമുള്ളവരെ കണ്ടെത്തി അവർക്കു വേണ്ട സഹായം ചെയ്യുക. സന്നദ്ധപ്രവർത്തനങ്ങൾ ഏകാന്തത അകറ്റാൻ സഹായിക്കും. 

English Summary:

Conquer Loneliness: Simple Steps to a Healthier, Happier Life.Overcome Loneliness: Simple Steps to Stronger Connections & a Healthier Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com