പുറത്ത് നല്ല തണുപ്പല്ലേ? പനി, കഫക്കെട്ട്, ശ്വാസകോശ രോഗങ്ങള്‍ക്കും സാധ്യത, ഇവ ശ്രദ്ധിക്കൂ

Mail This Article
മനുഷ‍്യരിൽ കാലാവസ്ഥ മാറ്റങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശം, ശ്വാസനാളം എന്നീ അവയവങ്ങളെയാണ്. അതിനാൽ വേണ്ട മുൻകരുതലുകൾ എടുക്കേണ്ടത് ആവശൃമാണ്. കോവിഡിന് ശേഷം ശ്വാസകോശവുമായി ബന്ധപെട്ട രോഗങ്ങളും രോഗികളും ദിനംപ്രതി കൂടുകയാണല്ലോ. ശ്രദ്ധിച്ചില്ലെങ്കിൽ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്നവയാണ് ശ്വാസകോശരോഗങ്ങൾ
തണുപ്പ് കാലത്ത് അന്തരീക്ഷത്തിൽ ഈർപ്പം കൂടുന്നതും, ശരീരം പുതിയ കാലാവസ്ഥയുമായി പൊരുത്തപെടാത്തതുമാണ് രോഗങ്ങൾക്കുള്ള സാധൃത കൂട്ടുന്നത്. ഉയർന്ന വായു മലിനീകരണവും, താപനിലയിലെ മാറ്റങ്ങളും ശ്വാസകോശ ആരോഗൃത്തെ ദോഷകരമായി ബാധിക്കുന്നു.
തണുത്ത കാലാവസ്ഥ കാരണം എന്തെല്ലാം രോഗങ്ങൾ ആണ് പിടിപെടുന്നതെന്നും അവയുടെ പ്രതിരോധ മാർഗങ്ങളും നോക്കാം.

ആസ്തമ
തണുത്ത വായു ശ്വസിക്കുന്നത് ആസ്തമ രോഗം കൂടാൻ കാരണമാണ്. മഞ്ഞുകാലം ആസ്തമ രോഗികളുടെ രോഗാവസ്ഥയിൽ ഏറ്റകുറച്ചിലുകൾ ഉണ്ടാകാറുണ്ട്
.ഡോക്ടർമാർ നിർദ്ദേശിക്കുന്ന ഇൻഹേലറുകള്‍ കൃതൃമായരീതിയിൽ ഉപയോഗിക്കുന്നതും, അമിതമായി തണുപ്പടിക്കുന്ന സാഹചരൃങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നതും ആസ്തമ നിയന്ത്രണത്തില്‍ ആക്കാൻ സഹായകമാകും.
എന്നാൽ ഇൻഹേലറുകൾ ഉപയോഗിക്കുന്നതിൽ ചില തെറ്റിദ്ധാരണകൾ ഇന്നും നമുക്കിടയിലുണ്ട്. ഇന്‍ഹേലറിനെ പേടിയാടു കൂടിയാണ് പലരും സമീപിക്കുന്നത്. ഉപയോഗിക്കാനും മടി. ആസ്തമക്ക് ഏറ്റവും സുരക്ഷിതമായ ഒരു ചികിൽസാ രിതിയാണ് ഇൻഹേലർ മരുന്നുകൾ. കൃതൃമായ അളവിൽ മരുന്ന് നേരിട്ട് ശ്വാസകോശത്തിൽ എത്തുന്നതിനാൽ പാർശ്വഫലങ്ങള്‍ കുറവാണ്.
ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (COPD)
ശ്വാസോച്ഛ്വാസം തടസപെടുത്തുകയും ശ്വസനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്ന ശ്വാസകോശത്തിന്റെ അവസ്ഥയാണിത്. തണുപ്പ്കാലത്ത് ഈ രോഗത്തിന്റെ കാഠിനൃം കൂടും. അതിനാൽ രോഗികൾക്ക് ജലദോഷം, ശ്വാസകോശ അണുബാധ എന്നിവയ്ക്കുള്ള സാധൃതയും കൂടുതലാണ്. ആസ്തമ രോഗികളെ പോലെ ഇവരും ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ള മരുന്നുകളും ഇൻഹേലറുകളും കൃതൃമായി ഉപയോഗിക്കണം.
അലർജി
തണുപ്പ് കാലത്ത് അലർജി രോഗങ്ങൾ ഏറ്റവും കൂടുതലായി കാണപ്പെടുന്നു. തുടർച്ചയായുള്ള തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ടയും നാവും ചൊറിച്ചിൽ, ശ്വാസതടസ്സം എന്നിവ ഇതിന്റെ ലക്ഷണങ്ങൾ ആണ് . തണുപ്പ് കൂടും തോറും രോഗികൾ ഏറെ പ്രയാസപ്പെടുകയും ചെയ്യുന്നു. അലർജി തുടർച്ചയായി നിൽക്കുകയാണെങ്കിൽ എത്രയും വേഗം ഡോക്ടറെ കാണുന്നത് നന്നായിരിക്കും. കൃതൃമായ ചികിൽസ തന്നെ അലർജി രോഗങ്ങൾക്ക് തേടേണ്ടതാണ്.

ജലദോഷം, ഇൻഫ്പുവൻസ(ഫ്ളൂ), സൈനസൈറ്റിസ്
തണുത്ത കാലാവസ്ഥയിൽ ജലദോഷം സർവ്വസാധാരണമാണ്. എന്നാൽ പനി കൂടി നൃുമോണിയ പോലുളള സങ്കീർണമായ രോഗാവസ്ഥയിലേക്ക് എത്തുന്നതിന് മുൻപ് ചികിൽസ തേടേണ്ടതാണ്.
മഞ്ഞുകാലം നൃുമോണിയ, ബ്രോങ്കൈറ്റിസ് , ടോൺസിലൈറ്റിസ് തുടങ്ങിയ അണുബാധയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ അപകട സാധൃത ഉയർത്തുന്നു. ഇത്തരം കാലാവസ്ഥയിൽ രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുക എന്നതാണ് സ്വീകരിക്കാവുന്ന ഏറ്റവും പ്രാഥമികമായ നടപടി.
ജലദോഷം കൂടുമ്പോൾ മൂക്കിന്റെ ഇരുവശങ്ങളിലെയും വായു അറകളിൽ അണുബാധ പടർന്ന് ശക്തമായ തലവേദന , മൂക്കിൽ നിന്നുളള പഴുപ്പ് , പനി എന്നിവയാണ് സൈനസൈറ്റിസിന്റ ലക്ഷണങ്ങള്‍. പനി, ക്ഷീണം, ശരീരവേദന, തൊണ്ടവേദന, ചുമ എന്നിവ ഇൻഫ്പുവൻസ കാരണം അനുഭവപ്പെടുന്നു. എ,ബി,സി വിഭാഗത്തിലുള്ള വൈറസുകളാണ് വായുവിലൂടെ ഈ രോഗം പടർത്തുന്നത്.
തണുത്ത കാലാവസ്ഥയിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഈ രോഗം അതിവേഗം പടരുന്നു.
ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്(എച്ച്എംപിവി)
സമീപകാലത്തായി രാജൃത്ത് സ്ഥിരീകരിച്ച ഈ ശ്വാസകോശ അണുബാധ കുട്ടികൾ, മുതിർന്നവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെ ബാധിക്കാൻ കൂടുതൽ സാധൃത ഉളളതിനാൽ മുൻകരുതൽ എടുക്കണമെന്ന് ആരോഗൃ വിദഗ്ധർ പറയുന്നു.
മഞ്ഞുകാലങ്ങളിലും തണുപ്പ് കൂടിയ സമയങ്ങളിലുമാണ് ഈ രോഗം പൊതുവെ വൃാപകമായി കാണപ്പെടുന്നത്. ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളാണ് ഈ രോഗാവസ്ഥയിൽ കാണപ്പെടുന്നത്.. കടുത്തചുമ, പനി, മുക്കൊലിപ്പ്, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയും അനുഭവപ്പെടാം. അഞ്ചുവയസിൽ താഴെയുളള കുട്ടികളിലും, നവജാത ശിശുക്കളിലും ഈ അസുഖം ഗുരുതരമാകാം.
പ്രതിരോധ മാർഗങ്ങൾ
∙തണുത്തകാലാവസ്ഥയിൽ ആരോഗൃത്തോടെ ജീവിക്കാൻ ആദൃം ശ്രദ്ധിക്കേണ്ടത് നല്ല ഭക്ഷണശീലമാണ്. സമീകൃത ആഹാരം രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. അതുപോലെ കൃതൃമായ അളവിൽ വെളളം കുടിക്കുക, സീസണൽ പഴങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയും തണുത്ത ഭക്ഷണങ്ങൾ, പാലുത്പന്നങ്ങൾ, റെഡ്മീറ്റ് എന്നിവ ഒഴിവാക്കികൊണ്ടും ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കാം.

∙ശ്വാസതടസ്സം , മൂക്കടപ്പ് എന്നിവ കാരണം ബുദ്ധിമുട്ടുന്നവർ രാവിലെയും രാത്രിയും ആവി പിടിക്കുന്നത് നല്ലതാണ്. ശരീരത്തിന്റെ താപനില നിയന്ത്രിക്കാൻ കഴിയുന്ന വസ്ത്രങ്ങൾ ധരിക്കാം.
∙സാധാരണ ഫ്പൂ ഷോട്ട്സ്, നൃുമോകോക്കൽ എന്നീ വാക്സിനുകൾ ശ്വാസകോശരോഗങ്ങളുളളവർ ഡോക്ടറുടെ നിർദേശപ്രകാരം എടുക്കുന്നത് പ്രതിരോധ ശേഷി കൂട്ടുവാൻ സഹായകമാണ്.
∙വൈറൽ അണുബാധകൾ മഞ്ഞു കാലത്ത് അതിവേഗം പടരുന്നതിനാൽ കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുവാൻ ശ്രദ്ധിക്കുക. സോപ്പ്,സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കൈകൾ ശുചിയാക്കാം. വൃക്തി ശുചിത്വം രോഗപ്രതിരോധത്തിന് ഗുണം ചെയ്യും. കൂടാതെ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമായും ധരിക്കുക.
∙രോഗാവസ്ഥയിൽ ഉളളവർ ഡോക്ചറെ കണ്ട് കൃതൃമായ രീതിയിൽ പരിശോധനകൾ നടത്തേണ്ടതാണ്. നേരത്തെ തന്നെ ശ്വാസകോശ സംബന്ധമായ അവസ്ഥകൾ ഉളളവർ ആണെങ്കിൽ പ്രതിരോധശേഷി കൂട്ടാനുളള മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെ അവരുടെ ശ്വസന ആരോഗൃം മികച്ചരീതിയിൽ സംരക്ഷിക്കാൻ കഴിയും.