ADVERTISEMENT

പ്രീഡയബറ്റിസ് എന്ന അവസ്ഥയിൽ നിന്ന് ഡയബറ്റിസ് എന്ന അവസ്ഥയിലേക്ക് നയിക്കുന്ന നാല് പ്രധാന ഘടകങ്ങൾ ഉണ്ടെന്നും ശരീരഭാരം അതിൽ ഒരു ഘടകം മാത്രമാണെന്നും ഗവേഷകർ. കുറഞ്ഞ ബിഎംഐ (ബോഡി മാസ് ഇൻഡക്സ്) രക്തത്തിലെ പഞ്ചസാരയുടെ കൂടിയ അളവിന് കാരണമാണ്. 45,000 പേരിൽ നടത്തിയ ഒരു പഠനത്തിൽ, എന്താണ് പ്രീഡയബറ്റിസിൽ നിന്ന് ഡയബറ്റിസ് എന്ന അവസ്ഥയിലേക്ക് നയിക്കുന്നത് എന്നു കണ്ടു. 

പ്രായം, ലിംഗം, ഫാസ്റ്റിങ്ങിലെ പ്ലാസ്മാ ഗ്ലൂക്കോസിന്റെ അളവ് (അതായത് രക്തത്തിലെ പഞ്ചസാരയുടെ അളവ്) എന്നീ ഘടകങ്ങൾ അടുത്ത പത്തുവർഷം ഒരാൾക്ക് പ്രമേഹം ഉണ്ടാകുമോ എന്നതിൽ പ്രധാന പങ്കുവഹിക്കുന്നതായി ജാമാ നെറ്റ്‌വർക്ക് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. രോഗംവരാതെ തടയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഈ പഠനം മുന്നറിയിപ്പു തരുന്നു. ബിഎംഐ കുറഞ്ഞ ആളുകൾ പോലും പ്രമേഹരോഗികൾ ആകാമെന്നും പഠനം പറയുന്നു. 

പഠനത്തിൽ പങ്കെടുക്കുന്നവരുടെ ശരാശരി പ്രായം 44 വയസ്സായിരുന്നു. ഇവരുടെ ശരാശരി ബിഎംഐ 28.9 ഉം അമിതഭാരം ഉള്ളതായി കണക്കാക്കാവുന്ന ബിഎംഐ ആണിത്. എന്നാൽ ശരീരഭാരം കുറഞ്ഞവർക്കു പോലും രോഗസാധ്യത കൂടുതലാണെന്നും പഠനം പറയുന്നു. 
പഠനത്തിനായി ഫാസ്റ്റിങ്ങിലെ ഗ്ലൂക്കോസിന്റെ അളവ് കണ്ടു. ഇത് 70–100 mg/dL എന്ന നോർമൽ മുതൽ 100 mg/dL വരെ ആയിരുന്നു. രണ്ടാമത്തെ ഗ്രൂപ്പിനെ പ്രീഡയബറ്റിക് സോണിൽ ഉൾപ്പെടുത്തി. ഇവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലായിരുന്നു. എന്നാൽ പ്രമേഹത്തിന്റെ അളവ് എത്തിയിട്ടില്ല. 

ആറുവർഷത്തിലധികം നീണ്ട ഫോളോ അപ് പഠനത്തില്‍ ഇവരിൽ 9 ശതമാനം പേർക്ക് പ്രമേഹം ബാധിച്ചു. അടുത്ത പത്തുവർഷത്തിനുള്ളിൽ പ്രമേഹബാധിതരുടെ എണ്ണം 13 ശതമാനമായി കൂടുമെന്നും പഠനം പറയുന്നു. 
ഫാസ്റ്റിങ്ങിലെ പ്ലാസ്മാ ഗ്ലൂക്കോസിന്റെ അളവ് 80 മുതൽ 94 mg/dL ആയവർക്കു പോലും പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

പ്രമേഹം പ്രവചിക്കുന്ന നാല് ഘടകങ്ങൾ
സ്ത്രീകളേക്കാളധികം പുരുഷന്മാർക്ക് ആണ് പ്രമേഹ സാധ്യത കൂടുതൽ. ഇതിൽതന്നെ പ്രായമായവർക്കാണ് രോഗം വരാൻ കൂടുതൽ സാധ്യത. ഫാസ്റ്റിങ്ങ് പ്ലാസ്മാ ഗ്ലൂക്കോസ് ലെവലും ബിഎംഐയുമായും ബന്ധമുണ്ടെന്നും പഠനം പറയുന്നു. ഉദാഹരണമായി ബിഎംഐ 18.5 മുതൽ 24.9 വരെയുള്ള, ഫാസ്റ്റിങ്ങ് പ്ലാസ്മാഗ്ലൂക്കോസ് ലെവൽ 95 മുതല്‍ 99 mg/dL ഉള്ള 55 നും 59 നും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീക്ക് അടുത്ത പത്തു വർഷത്തിനുള്ളിൽ പ്രമേഹം വരാനുള്ള സാധ്യത 7 ശതമാനമാണ്. 
എന്നാൽ ബിഎംഐ 30 മുതൽ 34.9 വരെ ഉയർന്നാൽ പ്രമേഹസാധ്യത ഇരട്ടിയോളം ആയി അതായത് 13 ശതമാനം വർധിക്കുന്നു. അവരുടെ എഫ്പിജി (Fasting Plasma Glucose level) 2025 മുതൽ 2029 mg/dL ആയി ഉയരുകയാണെങ്കിൽ രോഗസാധ്യത 28 ശതമാനമായി വർധിക്കുന്നു. 

Representational Image. Image Credit:peakSTOCK/istockphoto.com
Representational Image. Image Credit:peakSTOCK/istockphoto.com

ടൈപ്പ് 2 പ്രമേഹ സാധ്യത എങ്ങനെ കുറയ്ക്കാം?
ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കാൻ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതിയെന്ന് വിദഗ്ധർ പറയുന്നു. അമിതഭാരവും പൊണ്ണത്തടിയും ഉണ്ടെങ്കിൽ രോഗംവരാതെ തടയേണ്ടത് ഏറെ പ്രധാനമാണ്. കൂടാതെ ഉയർന്ന കൊളസ്ട്രോൾ, കുടുംബത്തിലാർക്കെങ്കിലും പ്രമേഹം ഉണ്ടെങ്കിലും രോഗം വരാതെ തടയണം. 

ശരീരഭാരം നിയന്ത്രിച്ചു നിർത്താം
പ്രമേഹം തടയാൻ ശരീരഭാരം നിയന്തിച്ചു നിർത്തേണ്ടത് പ്രധാനമാണ്. നിങ്ങൾക്ക് പൊണ്ണത്തടിയുണ്ടെങ്കിൽ ശരീരഭാരത്തിന്റെ 7 ശതമാനം കുറച്ചാൽ പ്രമേഹസാധ്യത 60 ശതമാനം കുറയ്ക്കാൻ സാധിക്കും. പ്രീഡയബറ്റിസ് അവസ്ഥയിലുള്ളവർ, രോഗം വരാതെ തടയാൻ ശരീരഭാരത്തിന്റെ 7– 10 ശതമാനം വരെ കുറയ്ക്കേണ്ടതാണെന്ന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ നിർദേശിക്കുന്നു. ശരീരഭാരം എത്ര കുറയ്ക്കുന്നുവോ അത്രയും ഗുണങ്ങളും കൂടും. 

Photo By: agrobacter/Istockphoto
Photo By: agrobacter/Istockphoto

വ്യായാമം ശീലമാക്കാം
പതിവായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഫിറ്റ്നെസ് നിലനിർത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇൻസുലിൻ സംവേദനം വർധിപ്പിക്കാനും സഹായിക്കും. ഇതിനായി അരമണിക്കൂറോ അധികമോ എയ്റോബിക് വ്യായാമം ചെയ്യാം. ബ്രിസ്ക് വോക്കിങ്ങ്, നീന്തൽ, ബൈക്കിങ്ങ്, ഓട്ടം തുടങ്ങി ലളിതമായതു മുതൽ കഠിനവ്യായാമങ്ങൾ വരെ ചെയ്യാം. കൂടാതെ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം റസിസ്റ്റൻസ് എക്സർസൈസുകളും ചെയ്യാം. ഇത് ശക്തിവർധിപ്പിക്കുകയും ബാലൻസ് നിലനിർത്താനും ആക്ടീവ് ആയ ഒരു ജീവിതം നയിക്കാനും സഹായിക്കും. 

ആരോഗ്യഭക്ഷണം
ധാരാളം വൈറ്റമിനുകളും ധാതുക്കളും അന്നജവും എല്ലാം അടങ്ങിയ, വീട്ടിൽ ഉണ്ടാക്കിയ ഫ്രഷ് ആയ ഭക്ഷണം കഴിക്കുന്നത് ഊർജമേകും. നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം ശരീരഭാരം കുറയ്ക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കും.

English Summary:

Diabetes Risk Test: 4 Factors That Determine Your Chances in the Next 10 Years. Diabetes Prediction: Your Age, Gender, and Blood Sugar Could Be Telling You Something.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com