ADVERTISEMENT

എന്തെങ്കിലും മരുന്നുകൾ വീട്ടിൽ കരുതുന്നവരാണു നാം. പാരസെറ്റമോൾ മുതൽ വിവിധതരം സിറപ്പുകൾ വരെ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെയും വാങ്ങാവുന്ന മരുന്നുകൾ ഉണ്ടല്ലോ. എന്നാൽ വീട്ടിൽ മരുന്നുകൾ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.


സൂക്ഷിക്കേണ്ടത് ഇങ്ങനെ
∙ കുട്ടികൾക്കു കയ്യെത്താത്ത വിധം വേണം മരുന്നുകൾ സൂക്ഷിക്കാൻ. മരുന്നു കുപ്പികളിൽ അത്തരം സൂചന ഉണ്ടാകും. മുതിർന്നവർക്കു കാര്യമായ പ്രശ്നം ഉണ്ടാക്കാത്ത മരുന്നുകൾ കുട്ടികൾ കഴിച്ചാൽ സ്ഥിതി ഗുരുതരമാകാമെന്നോർമിക്കുക.
∙ ഉപയോഗശൂന്യമായ മരുന്നുകൾ അലക്ഷ്യമായി കളയരുത്. കൗതുകം തോന്നി ഇത്തരം ഗുളികകളും മറ്റും കുട്ടികൾ വായിലിടാൻ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കണം.
∙ കാലാവധി പരിശോധിക്കണം. ഓരോ തവണ മരുന്നു കഴിക്കാനെടുക്കുമ്പോഴും അതിന്റെ കാലാവധി കഴിഞ്ഞോ എന്നു പരിശോധിക്കണം. കാലാവധി തീർന്നതോ തൊട്ടടുത്തായതോ മരുന്നുകൾ ഉപയോഗിക്കരുത്. വേണ്ട ഫലം കിട്ടിയെന്നു വരില്ല.
∙ മരുന്നുകൾ ഈർപ്പവും ചൂടും ഏൽക്കാതെ സൂക്ഷിക്കുക. ഒരിക്കലും വാഹനത്തിനുള്ളിൽ മരുന്നുകൾ സൂക്ഷിക്കരുത്. നല്ല ചൂടേറ്റാൽ മരുന്നിന്റെ ഗുണം നഷ്ടപ്പെടും.
∙ കാലാവധി കഴിഞ്ഞില്ലെങ്കിലും മരുന്നുകളുടെ നിറത്തിലോ മണത്തിലോ മാറ്റം കണ്ടാൽ അതു കഴിക്കരുത്. ചില ഗുളികകൾ പൊടിഞ്ഞോ കുതിർന്നോ കാണപ്പെടാം. അവ ഉപയോഗിക്കാതെ വീണ്ടും ഡോക്ടറെ കാണുകയോ പുതിയതു വാങ്ങുകയോ ചെയ്യണം.

യാത്ര പോകുമ്പോൾ
∙യാത്രകളിൽ അത്യാവശ്യം വേണ്ട മരുന്നുകൾ ഉൾപ്പെടുന്ന ഫസ്റ്റ് എയ്ഡ് കിറ്റ് കയ്യിൽ കരുതുക.
∙അത്യാവശ്യം വന്നാൽ ഫോണിൽ ഉപദേശം തേടാനായി ചികിത്സ തേടുന്ന ഡോക്ടറുടെ ഫോൺ നമ്പർ കയ്യിൽ കരുതുക.
∙ഏതെങ്കിലും ഭക്ഷ്യവസ്തു നിങ്ങൾക്ക് അലർജിയാണെങ്കിൽ യാത്ര പോകുന്ന ദേശത്തെ ഭാഷയിൽ അതിനു പറയുന്ന പേരു മുൻകൂട്ടി തന്നെ മനസ്സിലാക്കി വയ്ക്കുക.
∙യാത്ര പോകുന്ന സ്ഥലത്തു സ്ഥിരമായി വരുന്ന രോഗങ്ങൾ ഏതെന്ന് അന്വേഷിച്ചറിയുക. പകർച്ചവ്യാധികൾ ഉണ്ടെങ്കിൽ അതിനുവേണ്ട പ്രതിരോധ കുത്തിവയ്പുകളും മറ്റു മുൻകരുതലുകളും സ്വീകരിക്കണം.
∙തിരികെ വരുമ്പോൾ അസ്വാസ്ഥ്യം വല്ലതും തോന്നുന്നുവെങ്കിൽ ഒരു ഡോക്ടറെ സന്ദർശിച്ചു വിശദപരിശോധന നടത്തണം.
∙നിങ്ങൾ രോഗിയാണെങ്കിൽ കഴിക്കുന്ന മരുന്നുകളും എമർജൻസി സാഹചര്യം വന്നാൽ ബന്ധപ്പെടേണ്ട വിലാസവും ഫോൺ നമ്പറും ഒരു കാർഡിലാക്കി എപ്പോഴും ഒപ്പം കരുതണം.
∙യാത്രയിൽ ആഹാരവും വെള്ളവും ശുചിത്വമുള്ളവയെന്ന് ഉറപ്പു വരുത്തിയശേഷം വേണം ഭക്ഷിക്കാൻ.
∙സ്ഥിരമായി ഏതെങ്കിലും രോഗത്തിനു മരുന്നു കഴിക്കുന്നവർ ഈ മരുന്നു യാത്ര പോകുന്നിടത്തു കിട്ടുമോയെന്നു തിരക്കുക.
∙യാത്ര ചെയ്യുമ്പോൾ ഛർദി ഉണ്ടാകുന്നവർക്കു യാത്ര തുടങ്ങുന്നതിനു അരമണിക്കൂർ മുൻപു ഛർദിക്കാതിരിക്കാനുള്ള ഗുളിക കൊടുക്കാം. ഡോക്ടറുടെ നിർദേശപ്രകാരമായിരിക്കണം ഇത്.

വീട്ടിൽ കരുതേണ്ടത്
ഫസ്റ്റ് എയ്ഡ് കിറ്റിൽ വേണ്ട അവശ്യ വസ്തുക്കൾ :
∙റോളർ ബാൻഡേജ്, റോളർ പ്ലാസ്റ്ററുകൾ, ഇലാസ്റ്റിക് ക്രേപ് ബാൻഡേജ്, ചെറിയ സ്പ്ലിന്റ്, സേഫ്ടിപിൻ, ഡ്രസിങ് പാഡുകൾ, ഡെറ്റോൾ/ സാവലോൺ, ഡിസ്പോസിബിൾ ഗ്ലൗസ്, കത്രിക എന്നിവ ഫസ്റ്റ് എയ്ഡ് ബോക്സിൽ കരുതാം.

∙പനിക്കു പാരസെറ്റമോൾ, അലർജിക്ക് അവിൽ പോലെയുള്ള ആന്റിഹിസ്റ്റമിൻ മരുന്നുകൾ, പൊള്ളലിനു സിൽവർ സൾഫാഡൈസിൻ ‍ഓയിൻമെന്റ്, അസിഡിറ്റി പ്രശ്നങ്ങൾക്കു റാനിറ്റിഡിൻ, പാൻഡപ്രസോൾ ഗുളികകൾ, തലവേദനയ്ക്കു ക്രോസിൻ, മുറിവിനു ബിറ്റാഡിൻ ഓയിൻമെന്റ്, വേദനയ്ക്കു പുരട്ടാൻ വോവറിൻ ഓയിൻമെന്റ് എന്നിവയും കരുതാം.

English Summary:

Safe medicine storage is crucial for preventing accidents and ensuring efficacy. This article provides essential tips for storing medicines at home and while traveling, covering child safety, expiry dates, and essential first aid supplies.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com