ADVERTISEMENT

വേനൽക്കാലമിങ്ങെത്തി. ചൂട് കൂടുകയാണ്. ചർമത്തിനു മാത്രമല്ല മുടിക്കും വേണം നല്ല സംരക്ഷണം. മുടി കൊഴിച്ചിൽ എല്ലാ സമയത്തും ഉണ്ടാകാമല്ലോ എന്ന ചോദ്യമുണ്ടാകാം. പക്ഷേ സാധാരണയായി കാണാറുള്ള മുടികൊഴിച്ചിൽ പോലെയല്ല വേനൽക്കാലത്തേത്. ചൂട് കൂടി നിൽക്കുന്ന സമയത്ത് അൾട്രാവയലറ്റ് രശ്മികൾ മുടിയിൽ പതിക്കുമ്പോൾ മുടിക്ക് സംരക്ഷണം നൽകുന്ന 'കൃൂട്ടിക്കിൾ' എന്ന ആവരണം ദുർബലമാവുകയും ഇത് മുടി പൊട്ടി പോകുവാൻ കാരണമാവുകയും ചെയ്യുന്നു.  മുടിയിൽ അധികം വിയർപ്പ് തങ്ങി നിൽക്കുമ്പോൾ മുടി കൊഴിയാൻ സാധ‍ൃത കൂടുതലാണ്. കൂടാതെ അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ മുടിയുടെ ആരോഗൃം നശിപ്പിക്കുന്നു.  മുടി പൊട്ടി പോകുന്നതിനും കൊഴിയുന്നതിനും ഒക്കെ  ഇത് കാരണമാണ്. വേനൽക്കാലത്ത് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് അനുയോജ്യമായ ചികിത്സാരീതികളും ആരോഗ്യകരമായ ജീവിതരീതികളും ആയുര്‍വേദം നിര്‍ദേശിക്കുന്നു.

മുടികൊഴിച്ചിൽ കുറയ്ക്കാനുളള  ആയുർവേദ ചികിൽസകൾ
ആയുർവേദത്തിൽ മുടികൊഴിച്ചിലിനെ ഖലിതം എന്നാണ് വിളിക്കുന്നത്. ത്രിദോഷജന്യമായാണ് ആയുർവേദം ഈ അവസ്ഥയെ കാണുന്നത്. ശിരസ്സിലെ രോഗങ്ങൾക്ക് ഏറ്റവും പ്രധാന ചികിത്സയാണ് മൂക്കിൽക്കൂടി പ്രയോഗിക്കുന്ന നസ്യം. വിവിധതരത്തിലുളള തൈലങ്ങൾ ഉപയോഗിച്ച്  നസ്യം ചെയ്യാറുണ്ട്. ഈ തൈലങ്ങൾ രക്തത്തെ ശുദ്ധീകരിക്കുന്നു. ആഴ്ചയില്‍ രണ്ടുപ്രാവശ്യം മാത്രം തലയില്‍ എണ്ണ തേച്ചു കുളിക്കുന്നതാണ് നല്ലത്. അനുയോജ്യമായതോ ശീലിച്ചതോ ആയ എണ്ണ ഉപയോഗിക്കാവുന്നതാണ്. ഈ എണ്ണ തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് അര മണിക്കൂറിനു ശേഷം കുളിക്കാം. എള്ളെണ്ണയും ശുദ്ധമായ വെളിച്ചെണ്ണയും തലമുടി വളരാനും അനുയോജൃമാണ്. എന്നാൽ താരനുളളവർ എള്ളെണ്ണ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്. ഇത് താരൻ കൂടാൻ കാരണം ആകും.

എണ്ണ ഉപയോഗിക്കുമ്പോൾ ചെറുപയർ പൊടി, കടലമാവ് എന്നിവ  ഉപയോഗിച്ച്  കഴുകി കളയാവുന്നത്. ചെമ്പരത്തിയില, ആരൃവേപ്പില എന്നിവ അരച്ച് കുഴമ്പ് രൂപത്തിലാക്കി തലയിൽ  താളിയായി തേക്കാവുന്നതാണ്. ഷാംപുവിന് പകരമായി ഇത് ഉപയോഗിക്കാം.തല തണുക്കാൻ ഇത് സഹായിക്കും. എണ്ണ ചെറുതായി ചൂടാക്കി തലയിൽ നന്നായി മസാജ് ചെയ്യുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും. താരനും ഫലപ്രദമാണ് ഇത്. നീല ഭൃംഗാദി, കുന്തളകാന്തി, കയ്യോന്നാദി തൈലങ്ങൾ മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും മുടികൊഴിച്ചിൽ തടയുന്നതിനും ഫലപ്രദമാണ്. താരനുളളവർ തൈലത്തിനു പകരം ഇ‍തിന്റെ എണ്ണകൾ ഉപയോഗിക്കാവുന്നതാണ്.  

Image Credits: Totojang/istockphoto.com
Image Credits: Totojang/istockphoto.com

ധാര, തലപൊതിച്ചിൽ തുടങ്ങിയ ചികിൽസാ വിധികളും തല തണുപ്പിക്കാൻ ആയുർവേദത്തിൽ ചെയ്യുന്നുണ്ട്. തക്രധാര, തൈലധാര എന്നിവ അതിൽപ്പെടുന്നു. ചൂടുകാലത്ത് തക്രധാര ( മോര് ഉപയോഗിച്ചു തലയിൽ ധാര ചെയ്യുക) പോലെയുള്ള ചികിൽസാ വിധികൾ നല്ലതാണ്. തലപൊതിച്ചിലിനായി നെല്ലിക്ക, മുത്തങ്ങ എന്നിവ  അരച്ച് തലയിൽ പൊതി വെക്കാറുണ്ട്. നെല്ലിക്ക മോരിൽ അരച്ചു തലയിൽ പൊതി വെക്കുന്നതും നല്ലതാണ്. തല തണുക്കുമ്പോൾ സ്വാഭാവികമായും മുടി കൊഴിച്ചിൽ കുറയുന്നു. തൈറോയിഡ് ഉളളവരിൽ മുടികൊഴിച്ചിൽ സാധാരണമാണ്. ചൂട് കാലത്ത് ഇത് പതിവിലും കൂടും. അങ്ങനെയുളളപ്പോൾ അവർക്കും ഈ ചികിൽസാ രീതികൾ ചെയ്യാവുന്നതാണ്. ആസ്ത്മ, അലർജി, സൈനസൈറ്റിസ് എന്നീ രോഗങ്ങളുള്ളവർ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഇത്തരം ചികിൽസാ വിധികൾ  പാടുള്ളു.

ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാരൃങ്ങൾ
മാംസാഹാരങ്ങൾ ചൂട് കാലത്ത് കുറയ്ക്കാവുന്നതാണ്. ചുവന്ന മാംസം, കോഴിയിറച്ചി, കോഴിമുട്ട, എന്നിവയുടെ ഉപയോഗം കുറയ്ക്കുക. കൂടാതെ ഭക്ഷണത്തിൽ അധികം എരിവും പാടില്ല. മുളകിന്റെ ഉപയോഗവും നിയന്ത്രിക്കണം. പച്ചക്കറികൾ ഇലക്കറികൾ ഇവയ്ക്ക് മുൻതൂക്കം നൽകാവുന്നതാണ്. അരി ആഹാരം കൂടുതലായിട്ട് കഴിക്കാം. സീസണൽ പഴവർഗങ്ങൾ ധാരാളം കഴിക്കാവുന്നതാണ്. മാമ്പഴം, തണ്ണിമത്തൻ എന്നിവ ജലാംശം കൂടുതൽ ഉളള പഴവർഗങ്ങൾ ആയതിനാൽ ചൂടിനെ അതിജീവിക്കാൻ സഹായിക്കും. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. വെളളം ധാരാളം കുടിക്കുന്നത് ചൂട് കുറച്ച് ശരീര താപനില ക്രമപ്പെടുത്താൻ സഹായിക്കും. മോര്, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ജീരക വെള്ളം എന്നിവ കുടിക്കാം. രക്തസമ്മർദ്ദമുള്ളവർ ഉപ്പ് ഒഴിവാക്കി കൊണ്ട് ഇത് ഉപയോഗിക്കാവുന്നതാണ്.

അമിതമായ ടെൻഷൻ മുടികൊഴിച്ചിലിന് ഒരു പ്രധാനകാരണമാണ്. വേനൽക്കാലത്ത് ചൂടു കൂടുമ്പോൾ പൊതുവെ ടെൻഷനും കൂടും. മാനസിക സമ്മർദ്ദം കുറയ്ക്കാനായിട്ടുളള ചെറിയ വ‍്യായാമമുറകൾ സ്വയം ചെയ്യാവുന്നതാണ്. പാലുത്പന്നങ്ങൾ, പഞ്ചസാര, കുപ്പിയിലടച്ച പാനീയങ്ങൾ, മദ്യം എന്നിവ പൂർണമായും ഒഴിവാക്കുന്നതും നല്ലതാണ്. ആരോഗൃകരമായ  ജീവിത ശൈലി പിന്തുടരുന്നത്  മുടിയുടെ ആരോഗൃത്തിനും സംരക്ഷണത്തിനും നല്ലതാണ്. 
(വിവരങ്ങൾക്ക് കടപ്പാട് : ഡോ. കെ.ടി. വിനോദ് കൃഷ്ണൻ, ചീഫ് ഫിസിഷ്യൻ , അമിയ ആയുർവേദ നേഴ്സിങ്ങ് ഹോം, പട്ടാമ്പി)

English Summary:

Beat the Heat, Beat Hair Loss: Ayurvedic Secrets for Summer Hair Care. Prevent Summer Hair Loss Naturally Ayurvedic Tips & Treatments for Gorgeous Hair.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com