ADVERTISEMENT

ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് പൊണ്ണത്തടി. തെറ്റായ ഭക്ഷണശീലങ്ങളും ആനാരോഗ്യകരമായ ജീവിതശൈലിയുമാണ് ഇതിന് കാരണമായി എടുത്തു പറയേണ്ടത്.  വ്യായാമം, ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ, മറ്റു ജനിതക ഘടകങ്ങൾ എന്നിവ അമിതവണ്ണത്തിന് കാരണമാകാം. ജീവിതശൈലി ക്രമീകരിക്കുക എന്നതാണ് ഇതിന്റെ പ്രതിരോധ പ്രവർത്തനത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യമായി ഒരു വൈദ്യപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. അതിന് ശേഷമേ ഡയറ്റും വ്യായാമവും തുടങ്ങാവൂ. ഡയറ്റിംഗ് എന്നാൽ ആഹാരം കഴിക്കാതിരിക്കലല്ല. ആവശ്യമായ പോഷകങ്ങൾ കൃത്യമായ അളവിൽ കഴിക്കുകയാണ്. കുറഞ്ഞ ദിവസം കൊണ്ട് കിലോക്കണക്കിന് ഭാരം കുറയ്ക്കാമെന്ന മോഹന വാഗ്‌ദാനങ്ങളിൽ വീണ് പോകരുത്. ഒരു വ്യക്‌തിയുടെ പ്രായം, ശാരീരികാവസ്ഥ, ജോലി, ജീവിത സാഹചര്യങ്ങൾ, മറ്റ് രോഗങ്ങൾ എന്നിവ കണക്കിലെടുത്ത് വേണം ഭക്ഷണ നിയന്ത്രണം. സമീകൃതവും പോഷക സമൃദ്ധവുമായ ഭക്ഷണം കഴിക്കേണ്ടത് പരമപ്രധാനമാണ്.

ആഹാര ക്രമീകരണങ്ങൾ എങ്ങനെ?
ഒരു ദിവസം വേണ്ട ഊർജത്തിൻ്റെ 45-60% വരെ കാർബോഹൈഡ്രേറ്റിൽ നിന്നാക്കണം. 20-30% വരെ കൊഴുപ്പും 10-20% പ്രോട്ടീനിൽ നിന്നുമാകണം. പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ, നാരു നീക്കാത്ത ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പ്, എന്നിവ എല്ലാം കൂടി ചേർന്ന ഒരു ഡയറ്റാണ് സമീകൃതം.

Representational Image. Image Credit:peakSTOCK/istockphoto.com
Representational Image. Image Credit:peakSTOCK/istockphoto.com

പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങൾക്ക് മുന്‍ഗണന നൽകുക
മുട്ടയുടെ വെള്ള, മൽസ്യം, കോഴിയിറച്ചി, പയറുവർഗ്ഗങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണമാണ് മുളപ്പിച്ച പയർ വർഗ്ഗങ്ങൾ. ഇതിൽ നാരുകൾ ധാരാളമുള്ളതിനാൽ ദീർഘനേരത്തേക്ക് വയർ നിറഞ്ഞു എന്ന തോന്നലുണ്ടാകും. ഒമേഗ 3 ഫാറ്റിആസിഡുകൾ ധാരാളമുള്ള മത്തി, അയല, ചൂര തുടങ്ങിയ മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.  മാംസത്തിന്റെ ഗുണനിലവാരത്തിൽ മുൻപിൽ നിൽക്കുന്നതാണ് മുട്ടവെള്ള. ഇത് ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. മുട്ടവെള്ളയും പച്ചക്കറികളും ചേർത്ത് തയ്യാറാക്കുന്ന ഓംലെറ്റ് ഇടനേര ആഹാരമായി ഉൾപ്പെടുത്താം. കാലറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ പച്ചക്കറികൾ വളരെ ഗുണകരമാണ്. വൈറ്റമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണിത്. ഒരു ദിവസം 350ഗ്രാം പച്ചക്കറി എങ്കിലും ഉൾപ്പെടുത്തണം. ലഘു ഭക്ഷണത്തിനായി പച്ചയായ സാലഡുകൾ ഉപയോഗിക്കാം. പച്ചക്കറികളും പഴങ്ങളും കൂട്ടിച്ചേർത്ത സ്മൂത്തികളോ, പച്ചക്കറി സൂപ്പായോ ഉപയോഗിക്കാം.

പഴങ്ങൾ
ദിവസം 150ഗ്രാം പഴങ്ങൾ കഴിക്കാം. ഗ്ളൈസീമിക് സൂചകം കുറവുള്ള പഴങ്ങൾ തിരഞ്ഞെടുക്കണം. (ആപ്പിൾ, പേരയ്ക്ക, ഫാം പപ്പായ, നാരങ്ങാ വർഗ്ഗങ്ങൾ, കിവി, പ്ലം, ബെറീസ്, മെലൻ, മാതളം എന്നിവ). പഴങ്ങളിൽ ധാരാളം വൈറ്റമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവയുണ്ട്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ശരീരഭാരം കുറച്ചുനിർത്താൻ സഹായിക്കുന്നു.

Representative image. Photo Credit:mediaphotos/istockphoto.com
Representative image. Photo Credit:mediaphotos/istockphoto.com

ഒഴിവാക്കേണ്ടവ
ശുദ്ധീകരിച്ച അന്നജം (മൈദ ആഹാരം), വെള്ള ബ്രെഡ്‌, ബേക്കറി പലഹാരങ്ങൾ, വെണ്ണ, നെയ്യ്, കോള പാനീയങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ, ചുവന്ന ഇറച്ചികൾ (ബീഫ്, മട്ടൻ, പോർക്ക്‌), ഷെൽ മത്സ്യങ്ങൾ, ബോട്ടിൽ സ്‌മൂത്തികൾ, ബിസ്‌ക്കറ്റുകൾ, കുക്കീസുകൾ, ഫാസ്റ്റ് ഫുഡുകൾ, പ്രോസസ്സ് ചെയ്ത ആഹാരങ്ങൾ, കിഴങ്ങ് വർഗ്ഗങ്ങൾ, എണ്ണയിൽ വറുത്തുപൊരിച്ച ഭക്ഷണങ്ങൾ, മദ്യപാനം, പുകവലി.

വ്യായാമം
ഭക്ഷണ നിയന്ത്രണം കൊണ്ടുമാത്രം ശരീരഭാരം കുറയില്ല. ശാരീരികാധ്വാനം ഇല്ലാത്ത അവസ്ഥയെ അതിജീവിക്കുക എന്നത് പ്രധാനമാണ്. മാനസികാരോഗ്യത്തിന് മെഡിറ്റേഷൻ, യോഗ എന്നിവ സ്വീകരിക്കുക.

English Summary:

Lose Weight the Healthy Way: Expert Diet & Exercise Plan. The Ultimate Weight Loss Guide: Foods to Eat & Avoid for Effective Fat Burning.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com