ADVERTISEMENT

തലയിണ വയ്ക്കാതെ ഉറങ്ങുന്നത് നട്ടെല്ലിന് നല്ലതോ ചീത്തയോ എന്നത് മിക്കവരുടെയും സംശയമാണ്. പ്രധാനമായും ഓരോരുത്തരുടെയും ഉറങ്ങുന്ന നിലയെയും (posture) സൗകര്യത്തെയും ആശ്രയിച്ചിരിക്കും അത്. തലയിണ വയ്ക്കാതെ ഉറങ്ങുന്നതുകൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെ എന്നറിയാം. 

തലയിണ വയ്ക്കാതെ ഉറങ്ങുന്നതു കൊണ്ടുള്ള ഗുണങ്ങൾ
വളരെ നാച്വറല്‍ ആയ ഒരു നില (posture) കൈവരിക്കാൻ പ്രത്യേകിച്ച് കമിഴ്ന്നു കിടന്ന് ഉറങ്ങുന്നവരെ ഇത് സഹായിക്കും. കട്ടിയുള്ള ഒരു തലയിണ ഉപയോഗിക്കുന്നത് കഴുത്തിന് ആയാസം ഉണ്ടാക്കും. എന്നാൽ തലയിണ ഇല്ലാതെ ഉറങ്ങുമ്പോൾ നട്ടെല്ല് ഒരു ന്യൂട്രൽ പൊസിഷനിൽ ആകും. അതുകൊണ്ട് വേദനയോ നട്ടെല്ലിനു സമ്മർദമോ ഉണ്ടാവുകയില്ല. 

ഉയരമുള്ള ഒരു തലയിണ ഉപയോഗിക്കുമ്പോൾ അത് നട്ടെല്ലിന്റെ വിന്ന്യാസത്തിൽ (alignment) മാറ്റം വരുത്തും. അസ്വസ്ഥതയുണ്ടാക്കും. തലയിണ ഒഴിവാക്കുന്നതു വഴി കഴുത്തിനുണ്ടാകുന്ന സമ്മർദം കുറയ്ക്കാനും കഴുത്തുവേദന ഇല്ലാതാക്കാനും സഹായിക്കും. 
തലയിണയില്ലാതെ, ശരീരം സ്വാഭാവികമായ ഒരു ഉറക്കനില (sleeping posture)യുമായി ചേർന്ന് പോകും. ഇത് ഉറങ്ങുന്ന നില ശരിയാകാത്തതുമൂലം ഗുരുതരമായ കഴുത്തുവേദന ഉള്ളവർക്ക് സഹായകമാകും. 

1337099248
Representative image. Photo Credit:libre-de-droit/istockphoto.com

തലയിണ വയ്ക്കാതെ ഉറങ്ങിയാൽ ഉണ്ടാകാവുന്ന ദോഷങ്ങൾ
ചരിഞ്ഞു കിടന്ന് ഉറങ്ങുന്നവർക്ക് തലയിണ ഇല്ലാതെ കിടക്കുന്നത് ആയാസമുണ്ടാക്കും. അവരുടെ തലയ്ക്ക് ഒരു സപ്പോർട്ട് ആവശ്യമാണ്. എങ്കിൽ മാത്രമേ നട്ടെല്ലുമായി ശരിയായി ചേർന്നു വരികയുള്ളൂ. സപ്പോർട്ട് ഇല്ലാത്തത് കഴുത്തിനും തോളുകൾക്കും വേദനയുണ്ടാക്കും. 
കമിഴ്ന്നു കിടന്ന് ഉറങ്ങുന്നവർക്ക് തലയിണ ഇല്ലാത്തതാണ് നല്ലത്. എന്നാൽ ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നവർക്ക് നട്ടെല്ലിന്റെ അലൈൻമെന്റ് ശരിയായി വരാൻ ഒരു സപ്പോർട്ട് ആവശ്യമാണ്. കൂടുതൽ ഉയരമുള്ള തലയിണ വയ്ക്കുന്നത് നട്ടെല്ലിനു നല്ലതല്ല. വിദഗ്ധ നിർദേശപ്രകാരം ആവശ്യമായ രീതി തിരഞ്ഞെടുക്കാം. 

തലയിണ ഇല്ലാതെ ഉറങ്ങാൻ ശീലിക്കാം. അതിനായി ആദ്യം തലയിണ പൂർണമായും ഒഴിവാക്കും മുൻപ് കനം കുറഞ്ഞ ഒരു തലയിണ ഉപയോഗിക്കാം. ഇത് പുതിയ അവസ്ഥയുമായി നട്ടെല്ലിനും കഴുത്തിനും അഡ്ജസ്റ്റ് ചെയ്യാൻ സഹായകമാകും. തലയിണ ഇല്ലാതെ തന്നെ നട്ടെല്ലിന് ശരിയായ നില കൈവരാൻ കട്ടിയുള്ള കിടക്ക ഉപയോഗിക്കാം. തലയിണ ഉപയോഗിക്കാതെയിരിക്കുമ്പോൾ കഴുത്തിന് താങ്ങ് വേണം എന്നു തോന്നിയാൽ ഒരു ടവൽ റോൾ ചെയ്ത് കഴുത്തിന് താഴെ അല്‍പം ഉയർത്തി വയ്ക്കാം. തലയിണയില്ലാതെ ഉറങ്ങുന്നത് തുടർച്ചയായി വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നുണ്ടെങ്കിൽ ഒരു ലോ ലോഫ്റ്റ് തലയിണ ഉപയോഗിക്കാം. തലയിണ ഒഴിവാക്കുംമുൻപ് നിങ്ങളുടെ സ്വാസ്ഥ്യം നോക്കാം. ഒപ്പം വിദഗ്ധോപദേശവും സ്വീകരിക്കാം.

English Summary:

The Ultimate Guide to Sleeping Without a Pillow: Benefits, Risks & How to Do It Right. Pillow vs. No Pillow The Ultimate Guide to Spinal Alignment While Sleeping.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com