ADVERTISEMENT

അത്താഴമുണ്ടാൽ അരക്കാതം നടക്കണം എന്ന ചൊല്ല് നമുക്ക് ഏറെ പരിചിതമാണ്. ഇത് ഒരു വെറും പറച്ചിലല്ല, അത്താഴശേഷം ദിവസവും ഒരു പത്തു മിനിറ്റ് നടക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല. അവ എന്തൊക്കെ എന്നറിയാം.
അത്താഴം കഴിച്ചശേഷം മധുരമോ ലഘുഭക്ഷണങ്ങളോ കഴിക്കാൻ തോന്നാറുണ്ടോ. ഒരു പത്തുമിനിറ്റ് നടന്നാൽ ഈ തോന്നൽ ഇല്ലാതാകും. നടത്തം ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും പെട്ടെന്നുണ്ടാകുന്ന വിശപ്പിനെ തടയുകയും ചെയ്യും. ഭക്ഷണം കഴിച്ചശേഷമുള്ള ചെറുനടത്തം ശരീരത്തിലെ ഇൻസുലിൻ പ്രതികരണത്തെ കുറയ്ക്കുകയും ഏറെ നേരം വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും അർധരാത്രിയിലുള്ള അനാവശ്യമായ ലഘുഭക്ഷണം കഴിക്കൽ ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.

ദഹനത്തിനു മാത്രമല്ല, പോഷകങ്ങളുടെ ആഗിരണത്തിനും അത്താഴശേഷമുള്ള നടത്തം സഹായിക്കും. ഭക്ഷണം കഴിച്ചശേഷം നമ്മൾ ചലിക്കുമ്പോൾ ശരീരം വൈറ്റമിനുകളെയും ധാതുക്കളെയും കൂടുതൽ ഫലപ്രദമായി പ്രോസസ് ചെയ്യുകയും ഭക്ഷണത്തിൽ നിന്ന് പരമാവധി പോഷകങ്ങളെ ആഗിരണം ചെയ്യുകയും ചെയ്യും. അതായത് ശരീരം കൂടുതൽ ഊർജ്ജത്തെയും പ്രോട്ടീനിനെയും അവശ്യ വൈറ്റമിനുകളെയും ആഗിരണം ചെയ്യുകയും ഇതു വഴി ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.
ഭക്ഷണം ധാരാളം കഴിച്ചശേഷം പ്രത്യേകിച്ച് രാത്രിയിൽ കഴിച്ചശേഷം മിക്കവർക്കും അസിഡിറ്റിയോ വയറു കമ്പിക്കലോ (bloating) ഉണ്ടാകാറുണ്ട്. അത്താഴം കഴിച്ചശേഷം നടക്കുന്നത് വയറു വേഗത്തിൽ കാലിയാകാൻ സഹായിക്കും. ഇത് ആസിഡ് റിഫ്ലക്സിനും ബ്ലോട്ടിങ്ങിനും ഉള്ള സാധ്യത കുറയ്ക്കും. ഭക്ഷണം കഴിച്ചയുടനെ കിടക്കുന്നതിനു പകരം ചെറുതായി നടക്കുന്നത് നെഞ്ചെരിച്ചിൽ തടയുകയും ദഹനസംബന്ധമായ അസ്വസ്ഥതകൾ ഇല്ലാതാക്കുകയും ചെയ്യും.

രാത്രിയിലെ ചെറുനടത്തം ഓർമ്മശക്തി മെച്ചപ്പെടുത്തും. അത്താഴം കഴിച്ചശേഷം നടക്കുന്നത് തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം വർധിപ്പിക്കുകയും ഇത് ചിന്തകൾക്ക്  വ്യക്തത വരുത്താൻ സഹായിക്കുകയും ചെയ്യും. ഭക്ഷണശേഷമുള്ള ചെറുനടത്തങ്ങൾ ബൗദ്ധിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും മനസിന്റെ ക്ഷീണം അകറ്റുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. രാത്രി ഉറങ്ങാൻ കിടക്കും മുൻപ് വായിക്കുന്ന ശീലമുള്ളവർക്ക് ഇത് പ്രത്യേകിച്ച് ഗുണം ചെയ്യും.

ഉറക്ക പ്രശ്നങ്ങൾ അലട്ടുന്നവർക്ക് അത്താഴശേഷമുള്ള നടത്തം ഏറെ ഗുണം ചെയ്യും. ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ശരീരം സെറോടോണിൻ പുറപ്പെടുവിക്കും ഇത് ഉറക്കം നിയന്ത്രിക്കുന്ന ഹോർമോൺ ആയ മെലാട്ടോണിന്റെ ഉൽപ്പാദനത്തെ സഹായിക്കും. അത്താഴ ശേഷമുള്ള നടത്തം. സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും. മനസിനെ വിശ്രാന്തി (relax) യിലാക്കാനും സുഖകരമായ, തടസമില്ലാത്ത ഉറക്കം ലഭിക്കാനും വേഗത്തിൽ ഉറങ്ങാനും ഉന്മേഷത്തോടെ ഉണരാനും അത്താഴഷേഷമുള്ള നടത്തം സഹായിക്കും.

English Summary:

Tired of Nighttime Snacking? This 10-Minute Habit Can Change Everything. End Nighttime Snacking & Sleep Better, The Secret is a 10-Minute Post-Dinner Walk.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com