ADVERTISEMENT

വയസ്സാകുമ്പോള്‍ ചില്ലറ ചെലവുകള്‍ ചെയ്യാന്‍ ഇത്തിരി കാശുണ്ടാകുന്നത് നല്ലതാണ്. ആരുടെയെങ്കിലും മുന്‍പില്‍ ഈ പ്രായത്തില്‍ കാശിനായി കൈ നീട്ടാന്‍ പോകുന്നത് ബോറല്ലേ? ഇത്തിരി പോക്കറ്റ് മണി വേണ്ടേ? പെന്‍ഷന്‍ ഉള്ളവര്‍ക്ക് ആ പണം ഉണ്ടാകും. ജോലി ചെയ്ത നാളുകളില്‍ മിച്ചംവച്ച കാശ് വാര്‍ധക്യത്തിലേക്കായി നിക്ഷേപിച്ചവര്‍ക്ക് അതില്‍ നിന്നു ചെലവഴിക്കാം. ക്ഷേമ പെന്‍ഷനുകള്‍ കിട്ടുന്ന വയോജനങ്ങള്‍ക്ക് അതൊരു പോക്കറ്റ് മണിയാണ്. അത്യാവശ്യം വരുമ്പോള്‍ ചെലവാക്കാന്‍ കൈവശം അല്‍പം പണമുണ്ടാകുമ്പോള്‍ സന്തോഷം തോന്നും. പേരക്കുട്ടിക്കൊരു കൊച്ചു സമ്മാനം വാങ്ങാന്‍  സഹായം ചോദിക്കേണ്ടി വന്നാല്‍ വിഷമം തോന്നില്ലേ?

കാശൊരുക്കം നേരത്തേ തുടങ്ങാം
വേലയും കൂലിയുമൊക്കെയുള്ള നാളുകളില്‍ തന്നെ ജീവിത സായാഹ്നത്തിലേക്കുള്ള സാമ്പത്തിക ആസൂത്രണം നടത്തണം. പണത്തിന്റെ വരവില്ലാത്ത കാലവുമുണ്ടാകാമെന്ന യാഥാര്‍ഥ്യം അംഗീകരിക്കാം. ഇളമുറക്കാര്‍ എല്ലാം ചെയ്‌തോളുമെന്ന ലാഘവ ബുദ്ധിയും വേണ്ട. പ്രായോഗികവും ന്യായവുമായ കാരണങ്ങളാല്‍ ചിലപ്പോള്‍ മക്കള്‍ക്ക് സാമ്പത്തികമായി പിന്തുണയ്ക്കാന്‍ പറ്റിയില്ലെന്നുവരാം. ഇതൊക്കെ മുന്‍കൂട്ടി കണ്ടുവേണം ജീവിതത്തിന്റെ പ്ലാനിങ്. കാലശേഷം ജീവിതപങ്കാളിക്ക് കൂടി സാമ്പത്തിക സുരക്ഷയുടെ തണല്‍ ലഭിക്കുംവിധം വേണം കാര്യങ്ങള്‍ ചിട്ടപ്പെടുത്താന്‍.

പണത്തട്ടിപ്പില്‍ വീഴരുത്
അത്യാവശ്യ കാര്യങ്ങള്‍ നടത്തിക്കൊണ്ട് പോകാന്‍ പ്രതിമാസം എത്ര പണം വേണമെന്ന ഒരു കണക്കുകൂട്ടലുണ്ടാകണം. അത് ലഭിക്കുംവിധത്തില്‍ സുരക്ഷയുള്ള നിക്ഷേപം ഉണ്ടാക്കിയെടുക്കണം. അറിവുള്ളവരുമായി നല്ലതുപോലെ ആലോചിച്ച ശേഷം വേണം സ്ഥിരവരുമാനം നല്‍കുന്ന നിക്ഷേപത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍. മക്കള്‍ക്ക് മാതാപിതാക്കള്‍ക്കായി ഇത്തരം നിക്ഷേപങ്ങള്‍ ചെയ്യാവുന്നതാണ്. പെട്ടെന്ന് ഒരു ആരോഗ്യ പ്രശ്‌നമോ അത്യാവശ്യമോ ഉണ്ടാകുമ്പോള്‍ പണമാക്കി മാറ്റാവുന്ന നിക്ഷേപങ്ങളും വേണം. കാലേകൂട്ടി ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കണം. സര്‍ക്കാരിന്റേതായ സൗജന്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതികളും എടുക്കാം.

English Summary:

Financial Planning for Seniors: Pocket Money, Investments, & Avoiding Elder Financial Abuse. Elderly Financial Planning, Ensuring Dignity & Independence in Retirement.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com