ADVERTISEMENT

അകത്ത് ഫാനും ഏസിയും ഉപയോഗിക്കുന്നത് കൊണ്ട് ചൂട് അത്ര ബാധിക്കുന്നില്ലന്നേയുള്ളു. പുറത്ത് പൊള്ളുന്ന ചൂടാണ്. ഇടയ്ക്ക് വന്നുപോകുന്ന ഈ മഴയ്ക്ക് ഇതുവരെയും ചൂട് കുറയ്ക്കാൻ കഴിഞ്ഞിട്ടുമില്ല. കടുത്ത ചൂട് പലപ്പോഴും നിർജലീകരണത്തിനു കാരണമാകും. ശരീരത്തിന് ശരിയായി പ്രവർത്തിക്കാൻ ജലാംശം ഇല്ലാതെ വരുന്ന അവസ്ഥയാണിത്. ഊർജനഷ്ടത്തോടൊപ്പം ശരീരത്തിന്റെ പ്രവർത്തനങ്ങൾ തകരാറിലാകുകയും നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് നിർജലീകരണം കാരണമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് ഏറെ പ്രധാനമാണ്. ഈ ചൂട് കാലാവസ്ഥയിൽ ശരീരത്തിൽ ജലാംശം നിലനിർത്താനും ആരോഗ്യത്തോടെയിരിക്കാനും ചെയ്യേണ്ടത് എന്ത് എന്നറിയാം.

രാവിലെ എണീറ്റയുടൻ വെള്ളം കുടിക്കാം. ഓരോ മണിക്കൂർ ഇടവിട്ടോ രണ്ടു മണിക്കൂർ കൂടുമ്പോഴോ വെള്ളം കുടിക്കാം. 
കുടിക്കുന്ന വെള്ളത്തിൽ പുതിന, തുളസി തുടങ്ങിയവയോ റാസ്പ്ബെറി, കിവി തുടങ്ങിയ പഴങ്ങൾ മുറിച്ചു ചേർത്തതോ ആയ വെള്ളം കുടിക്കാം. ഇവ വെള്ളത്തിലിട്ട് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷവും കുടിക്കാം. 
വെള്ളം ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. സെലറി, ലെറ്റ്യൂസ് തുടങ്ങിയവ ചേർത്ത സാലഡ് അല്ലെങ്കിൽ തണ്ണിമത്തൻ, ഓറഞ്ച്, പീച്ച് തുടങ്ങിയവ ചേർത്ത ഫ്രൂട്ട് സാലഡ് ഇവ കഴിക്കുന്നത് ശരീരത്തിലെ ജലാംശം വർധിപ്പിക്കും. ഇവയിൽ ധാതുക്കൾ അടങ്ങിയതിനാൽ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താനും സഹായിക്കും. 

കാപ്പി, ചായ, മദ്യം തുടങ്ങിയ ഡൈയൂററ്റിക് ഗുണങ്ങളുള്ള പാനീയങ്ങൾ ഒഴിവാക്കുക. ഇവ ഒഴിവാക്കാനാവുന്നില്ലെങ്കിൽ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. 
ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനു മുൻപ് വെള്ളം കുടിക്കുന്നത് ശീലമാക്കാം. പെട്ടെന്ന് ജലാംശം കുറയുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും. പെട്ടെന്ന് ശരീരത്തിൽ ജലാംശം കുറഞ്ഞാൽ ഹീറ്റ് സ്ട്രോക്കിനുള്ള സാധ്യത കൂടുകയും കായികമായ ജോലികൾ ചെയ്യാൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യും. 
മൂത്രത്തിന്റെ നിറം പതിവായി പരിശോധിക്കാം. ഇത് ശരീരത്തിൽ ജലാംശം ഉണ്ടോ എന്നതിനെപ്പറ്റി സൂചന നൽകും. മൂത്രത്തിന് വിളറിയ മഞ്ഞനിറമാണുള്ളത്. മൂത്രത്തിന്റെ നിറം ഇരുണ്ടതാകുകയാണെങ്കിൽ ഉടൻ തന്നെ ശരീരത്തിന് വെള്ളം ആവശ്യമുണ്ട് എന്ന് മനസ്സിലാക്കുക. എപ്പോഴും കുടിവെള്ളം കയ്യിൽ കരുതുക. 

അമിതമായി വിയർക്കുന്നവരാണെങ്കിൽ വെള്ളം പോലെ തന്നെ ഇലക്ട്രോലൈറ്റുകളും ശരീരത്തിനാവശ്യമായി വരും. മധുരമോ കൃത്രിമ രുചികളോ ചേരാത്ത ഒരു പാനീയം കുടിക്കാം. ഇത്തരക്കാർക്ക് ഏറ്റവും മികച്ച പാനീയമാണ് കരിക്ക്. കരിക്കിൽ ഇലക്ട്രോലൈറ്റുകൾക്കു പുറമെ ഷുഗർഫ്രീ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. 
ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടുന്നത് തടയാൻ ശരീരതാപനില കുറയ്ക്കുന്ന മാർഗങ്ങൾ തേടാം. പരുത്തി വസ്ത്രങ്ങളും ലിനൻ വസ്ത്രങ്ങളും ധരിക്കുന്നത് നല്ലതാണ്. ഇത് വായുസഞ്ചാരമേകും. സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണമേകാൻ തൊപ്പി, കുട ഇവ ധരിക്കാം. തണുത്തവെള്ളത്തില്‍ കുളിക്കുന്നതും ശരീരതാപനില കുറയ്ക്കാൻ സഹായിക്കും. ദിവസവും ഇത്തരത്തിലുള്ള മാർഗങ്ങൾ പിന്തുടരുന്നത് കടുത്ത ചൂടിനെ പ്രതിരോധിക്കാൻ ശരീരത്തെ സഹായിക്കും.

English Summary:

Dehydration Dangers: Your Ultimate Guide to Staying Hydrated in Extreme Heat. Extreme Heat Survival Guide Hydration Hacks for a Healthy Summer.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com