ADVERTISEMENT

നമ്മുടെ ശരീരത്തിന്‌ അവശ്യമായ പോഷണങ്ങളില്‍ ഒന്നാണ്‌ പ്രോട്ടീന്‍. തീവ്രമായ ഫിറ്റ്‌നസ്‌ പ്രവര്‍ത്തനങ്ങളിലും സ്‌ട്രെങ്‌ത്‌ പരിശീലനത്തിലുമൊക്കെ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ പ്രോട്ടീന്‍ അല്‍പം അധികം വേണ്ടി വരാറുണ്ട്‌. അങ്ങനെയുള്ളവര്‍ക്ക്‌ ചിലപ്പോഴൊക്കെ പ്രോട്ടീന്‍ പൗഡറുകളെ ആശ്രയിക്കേണ്ടി വന്നേക്കാം. എന്നാല്‍ പ്രോട്ടീന്‍ പൗഡര്‍ ഉപയോഗിക്കുന്നത്‌ വൃക്ക നാശം ഉണ്ടാക്കും, അവയിലെല്ലാം സ്‌റ്റിറോയ്‌ഡുകളാണ്‌, അത്‌ പുരുഷന്മാര്‍ക്ക്‌ മാത്രമുള്ളതാണ്‌ എന്നിങ്ങനെയുള്ള പല തെറ്റിദ്ധാരണകളും നമ്മുടെ ഇടയിലുണ്ട്‌. ഇത്തരം മിഥ്യാധാരണകളെ അകറ്റുകയാണ്‌ എച്ച്‌ടി ലൈഫ്‌സ്റ്റൈലിന്‌ നല്‍കിയ അഭിമുഖത്തില്‍ ന്യൂട്രീഷനിസ്റ്റും ഫിറ്റ്‌നസ്‌ വിദഗ്‌ധയുമായ ശിഖ സിങ്‌. പ്രോട്ടീന്‍ പൗഡറുകളെ പറ്റി ഇനി പറയുന്ന തെറ്റിദ്ധാരണകള്‍ വേണ്ടെന്ന്‌ ശിഖ ചൂണ്ടിക്കാട്ടുന്നു.

1. ഇത്‌ പുരുഷന്മാര്‍ക്കുള്ളതാണ്‌
ഭക്ഷണത്തില്‍ നിന്ന്‌ ആവശ്യമുള്ള പ്രതിദിന പ്രോട്ടീല്‍ ലഭിക്കാത്ത ആര്‍ക്കും പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ കഴിക്കാം. അതിന്‌ സ്‌ത്രീ-പുരുഷ ഭേദമില്ല. നമ്മുടെ ശരീരഭാരത്തിന്റെ ഓരോ കിലോയ്‌ക്ക്‌ ഓരോ ഗ്രാം വീതം പ്രോട്ടീന്‍ പ്രതിദിനം കഴിക്കണമെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌. അതായത്‌ 60 കിലോയുള്ള ഒരാള്‍ക്ക്‌ ദിവസം 60 ഗ്രാം പ്രോട്ടീന്‍ മതിയാകും. ഇത്‌ ഭക്ഷണത്തില്‍ നിന്ന്‌ കിട്ടുന്നില്ലെന്ന്‌ കണ്ടാല്‍ ഡയറ്റീഷ്യന്റെ നിര്‍ദ്ദേശപ്രകാരം സപ്ലിമെന്റുകള്‍ കഴിക്കാവുന്നതാണ്‌.

2. ഇതില്‍ നിറയെ കെമിക്കലും സ്റ്റിറോയ്‌ഡുകളുമാണ്‌
ഇതും പരക്കെയുള്ള ഒരു തെറ്റിദ്ധാരണയാണ്‌. ഏറ്റവുമധികം വില്‍ക്കപ്പെടുന്ന പ്രോട്ടീന്‍ സപ്ലിമെന്റുകളില്‍ ഒന്നായ വൈ പ്രോട്ടീന്‍ പാലുത്‌പാദനത്തിന്റെ ഒരു ഉപോത്‌പന്നം മാത്രമാണ്‌. ഇത്‌  അരിച്ച്‌, ശുദ്ധീകരിച്ച്‌, ഉണക്കി പൗഡര്‍ രൂപത്തിലാക്കിയെടുക്കുന്നതാണ്‌. അവശ്യ അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുള്ള ഇവ സുരക്ഷിതമാണ്‌.


Representative Image. Photo Credit : Wasan Tita / iStockPhoto.com
Representative Image. Photo Credit : Wasan Tita / iStockPhoto.com

3. വൃക്കനാശം ഉണ്ടാക്കും
വൃക്കയ്‌ക്ക്‌ പ്രശ്‌നമൊന്നും ഇല്ലാത്ത ആരോഗ്യവാന്മാരായ വ്യക്തികളില്‍ പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ കൃത്യമായ അളവില്‍ കഴിച്ചാല്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നും ശിഖ പറയുന്നു.  നിലവാരമുള്ള, സുരക്ഷിതമായ പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ വേണം ഉപയോഗിക്കാന്‍. മിതമായ തോതില്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണം.

4. ഇത്‌ ജിമ്മന്മാര്‍ക്ക്‌ ഉള്ളതല്ലേ
ശരീരത്തിന്റെ നിര്‍മ്മാണത്തില്‍ ആവശ്യമായ ഘടകമാണ്‌ പ്രോട്ടീന്‍. ഇത്‌ പ്രതിരോധ പ്രവര്‍ത്തനത്തിനും കോശങ്ങളുടെ അറ്റകുറ്റപണിക്കും ചര്‍മ്മത്തിന്റെയും മുടിയുടെയും പേശികളുടെയും പരിപാലനത്തിനും ആവശ്യമാണ്‌. പ്രോട്ടീന്‍ പൗഡര്‍ ഉപയോഗിക്കാന്‍ നിങ്ങള്‍ സ്ഥിരം ജിമ്മില്‍ പോയി വര്‍ക്ക്‌ ഔട്ട്‌ ചെയ്യുന്നയാളാകണം എന്ന്‌ നിര്‍ബന്ധമൊന്നുമില്ല. നിങ്ങളുടെ ഭക്ഷണത്തില്‍ പ്രോട്ടീന്‍ അഭാവമുണ്ടെങ്കില്‍ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിര്‍ദ്ദേശപ്രകാരം പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ നിര്‍ദ്ദിഷ്ട അളവില്‍ കഴിക്കാവുന്നതാണ്‌.

English Summary:

Stop Worrying! The Ultimate Guide to Protein Supplements & Kidney Function. Protein Powder Myths Busted The Shocking Truth About Steroids, Kidney Health & More.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com