ADVERTISEMENT

വൈറ്റമിൻ പി, ഫ്ലേവനോയ്ഡുകള്‍ എന്നും ബയോ ഫ്ലേവനോയ്ഡുകൾ എന്നും അറിയപ്പെടുന്നു. പച്ചക്കറികൾ, കടുത്ത നിറമുള്ള പഴങ്ങൾ, കൊക്കോ എന്നിവയിൽ കാണപ്പെടുന്ന മഞ്ഞ പോളിഫിനോളിക് സംയുക്തങ്ങളുടെ കൂട്ടം ആണിവ. ക്യുവർസെറ്റിൻ, റുട്ടിൻ, ഹെസ്പെറിഡിൻ, കറ്റേച്ചിനുകൾ തുടങ്ങിയ ബയോഫ്ലേവനോയ്ഡുകൾ ആണ് മിക്ക ചെടികൾക്കും തെളിച്ചമുള്ള നിറങ്ങൾ നൽകുന്നത്. ഇവയ്ക്ക് ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇവ സഹായിക്കും. മനുഷ്യശരീരം ബയോഫ്ലേവനോയ്‍ഡുകൾ ഉൽപാദിപ്പിക്കുന്നില്ല. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും വിറ്റമിന്‍ സിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഗുരുതര രോഗങ്ങൾ തടയാനും ഇവ സഹായിക്കുന്നു. 

ഡാർക്ക് ചോക്ലേറ്റ്
70 ശതമാനമെങ്കിലും കൊക്കോ അടങ്ങിയതും കറ്റേച്ചിനുകൾ പോലുള്ള ഫ്ലേവനോയ്ഡുകൾ ധാരാളം അടങ്ങിയതുമായ ഡാർക്ക് ചോക്ലേറ്റ് കഴിക്കാം. ആന്റി ഓക്സിഡന്റുകളും ഇവയില്‍ ധാരാളമുണ്ട്. 

Image Credit: karandaev/istockphoto.com
Image Credit: karandaev/istockphoto.com

ആപ്പിൾ
തൊലികളയാത്ത ആപ്പിളിൽ ബയോഫ്ലേവനോയ്ഡായ ക്യുവർസെറ്റിൻ ധാരാളമുണ്ട്. ആപ്പിൾ ലഘുഭക്ഷണമായി കഴിക്കാം. കൂടാതെ സാലഡിനൊപ്പവും നട്ട് ബട്ടർ ചേർത്തും ഉപയോഗിക്കാം. ആപ്പിൾ തൊലിയിൽ ഫ്ലേവനോയ്ഡുകൾ ധാരാളമുണ്ട്. അതുകൊണ്ടു തന്നെ വൈറ്റമിൻ പി ലഭിക്കാൻ ആപ്പിൾ, തൊലി കളയാതെ കഴിക്കാം. 

ഗ്രീൻ ടീ, കട്ടൻചായ
ഗ്രീൻ ടീയിലും കട്ടൻചായയിലും ഫ്ലേവനോയ്ഡുകളായ കറ്റേച്ചിനുകള്‍ ധാരാളമുണ്ട്. ദിവസവും രണ്ടോ മൂന്നോ കപ്പ് ചായ (ചൂടുള്ളതോ ഐസ്ഡ് ടീയോ) കുടിക്കുന്നത് ശരീരത്തിനാവശ്യമായ ബയോഫ്ലേവനോയ്ഡുകൾ ലഭിക്കാൻ സഹായിക്കും. ഗുണങ്ങൾ ലഭിക്കാൻ മധുരം അധികം ചേർക്കാതെ കഴിക്കാം. ചായ കുടിക്കുന്നതിലൂടെ വൈറ്റമിൻ പി നമ്മുടെ ശരീരത്തിന് ലഭിക്കും. 

Photo Credit : Bojsha / Shutterstock.com
Photo Credit : Bojsha / Shutterstock.com

ബെറിപ്പഴങ്ങൾ
ബ്ലൂബെറി, സ്ട്രോബെറി, റാസ്പ്ബെറി, ബ്ലാക്ക് ബെറി തുടങ്ങിയ ബെറിപ്പഴങ്ങളിൽ ബയോഫ്ലേവനോയ്ഡുകളായ ആന്തോസയാനിനുകളും ക്യുവർ സെറ്റിനും ധാരാളമുണ്ട്. ബ്രേക്ക് ഫാസ്റ്റ് സെറീയലിനൊപ്പം ഒരുപിടി ബെറിപ്പഴങ്ങൾ ചേർത്തും, സ്മൂത്തികളിൽ ചേർത്തും ലഘുഭക്ഷണമായും ഇവ കഴിക്കാം. പതിവായി ബെറിപ്പഴങ്ങൾ കഴിക്കുന്നത് വൈറ്റമിൻ പി ലഭിക്കാൻ സഹായിക്കുന്നതോടൊപ്പം ആന്റി ഓക്സിഡന്റുകളും ലഭിക്കാൻ സഹായിക്കുന്നു. 

നാരകഫലങ്ങൾ
ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയ നാരകഫലങ്ങളിൽ ധാരാളം ബയോഫ്ലേവനോയ്ഡുകൾ ഉണ്ട്. പ്രത്യേകിച്ചും റുട്ടിൻ, ഹെസ്പ്പെറിഡിൻ ഇവയുണ്ട്. പഴങ്ങൾ തനിയെയോ സാലഡുകളിൽ ചേർത്തോ, ജ്യൂസ് ആക്കിയോ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. നാരകഫലങ്ങളെ പൊതിഞ്ഞിരിക്കുന്ന വെളുത്ത തൊലിയിൽ ധാരാളം ബയോഫ്ലേവനോയ്ഡുകൾ ഉണ്ട്. അതുകൊണ്ടു തന്നെ ഇവ കളയാതെ കഴിക്കാൻ ശ്രദ്ധിക്കാം.

English Summary:

Boost Your Immunity & Heart Health: The Ultimate Guide to Vitamin P Foods. Fight Inflammation Naturally The Vitamin P-Rich Foods You Need to Eat.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com