Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊള്ളൽ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

burn

ചെറിയ പൊള്ളലുകൾക്കു വീട്ടിൽ തന്നെ ചികിൽസ ചെയ്യാവുന്നതാണ്.

തണുത്ത വെള്ളം പൊള്ളിയ ഭാഗത്ത് ഒഴിക്കുക.

തുണിയോ ആഭരണങ്ങളോ പൊള്ളിയ ഭാഗത്തുണ്ടെങ്കിൽ അവ നീക്കംചെയ്യുക. പൊള്ളിയ ഭാഗത്തു നീര് വന്നാൽ അവ നീക്കം ചെയ്യുന്നതു പ്രയാസകരമാകും. ഒട്ടിപ്പിടിച്ചിരിക്കുന്ന വസ്ത്രങ്ങൾ നീക്കം ചെയ്യരുത്.

പൊള്ളൽമൂലം രൂപപ്പെടുന്ന കുമിളകൾ പൊട്ടിക്കരുത്.

ടിടി കുത്തിവയ്പ് എടുക്കുക.

നെയ്യ്, വെണ്ണ, ഐസ്, മുട്ട, പഞ്ഞി എന്നിവ പൊള്ളിയ ഭാഗത്തു പുരട്ടരുത്. ഇത് ഇൻഫക്‌ഷൻ വരാനിടയാക്കും. പഞ്ഞി ഉപയോഗിച്ചാൽ അതു പൊള്ളലിൽ ഒട്ടിപ്പിടിക്കും.

ശുദ്ധമായ വെള്ളത്തിൽ നിത്യവും കുളിച്ചു വൃത്തിയുള്ള തുണികൊണ്ടു പൊള്ളലേറ്റ ഭാഗം മൂടിവയ്ക്കുക.

കുളിച്ചുകഴിഞ്ഞ് ആന്റിബയോട്ടിക്/അലോവേ ഉള്ള ലോഷനുകൾ/വാസ്‍ലിൻ/സിൽവർ സൾഫ ഓയിന്റ്മെന്റുകൾ ആ ഭാഗങ്ങളിൽ പുരട്ടാം.

മുറിവുകളിൽ നിന്നു വെള്ളം ഒലിക്കുന്നുണ്ടെങ്കിൽ ആന്റിബയോട്ടിക് ഓയിന്റ്മെന്റ് മാത്രം ഉപയോഗിക്കുക. മറ്റ് ഓയിന്റ്മെന്റുകൾ ഉപയോഗിക്കരുത്.

വേദനയ്ക്കു പാരസിറ്റാമോൾ ഉപയോഗിക്കാം. വേദനസംഹാരികൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം. ചൊറിച്ചിൽ ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദേശത്തോടുകൂടി സെട്രിസിൻ, അവിൽ എന്നിവ ഉപയോഗിക്കുക.

ആഹാരം പോഷകസമൃദ്ധമായി കഴിക്കുക. ധാരാളം വെള്ളം, പ്രോട്ടീൻ (മുട്ട, മൽസ്യം, പയർവർഗങ്ങൾ) എന്നിവ ആഹാരത്തിന്റെ ഭാഗമാക്കുക.

വിരലുകളുടെ ഇടയിൽ പൊള്ളലുണ്ടെങ്കിൽ വൃത്തിയുള്ള ഗോസ് വിരലുകൾക്കിടയിൽ വയ്ക്കുക.

പൊള്ളിയ ഭാഗങ്ങൾ ആദ്യത്തെ ഒരു വർഷത്തേക്കു സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. സൺസ്ക്രീൻ ലോഷനുകൾ വെയിലത്തുപോകുമ്പോൾ ഉപയോഗിക്കുക.

പുകവലി ഉപേക്ഷിക്കുക. രക്തഓട്ടം കുറയുന്നതുകൊണ്ട് മുറിവുണങ്ങാൻ കാലതാമസം വരും.

അസഹ്യമായ വേദന, പനി, ചുമ, ശ്വാസംമുട്ടൽ എന്നിവയുണ്ടെങ്കിൽ എത്രയുംപെട്ടെന്നു വൈദ്യസഹായം തേടുക.

ഡോ. ധന്യ വി. ഉണ്ണിക്കൃഷ്ണൻ

കൺസൽറ്റന്റ് ഫിസിഷ്യൻ

എസ്‌യുടി ആശുപത്രി, പട്ടം.