Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിറത്തിലുണ്ട് കാര്യം

colornews

രാവിലേ ഏതു വസ്ത്രം ധരിക്കണമെന്നു തീരുമാനിക്കുമ്പോള്‍ മാത്രമാകും നിറങ്ങളെ കുറിച്ച് നമ്മള്‍ കൂടുതല്‍ ആലോചിക്കുന്നത്. അല്ലെങ്കില്‍, വീടിന് ഏതു പെയിന്റടിക്കണം എന്നോര്‍ക്കുമ്പോള്‍. എന്നാല്‍ നമ്മുടെ ദൈനംദിന ജീവിതത്തെ നിറങ്ങള്‍ ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട്. നിശബ്ദമായി നിറങ്ങള്‍ ഒരാളുടെ മാനസികാവസ്ഥയേയും ആരോഗ്യത്തെയും ബാധിക്കുന്നുവെന്ന് ചില മനഃശാസ്ത്ര ഗവേഷകന്‍ നടത്തിയ പരീക്ഷണമാണ്.

ആളുകളില്‍ ചുവപ്പും നീലയും വെള്ളയും ലൈറ്റുകള്‍ അടിച്ചായിരുന്നു ഗവേഷണം. ചുവന്ന പ്രകാശം വീണപ്പോള്‍ ആളുകളുടെ ബിപി കൂടി, കൈത്തലങ്ങള്‍ വിയര്‍ത്തു . തെരുതെരെ കണ്ണു ചിമ്മി. നീല നിറമുള്ള പ്രകാശം കണ്ടപ്പോള്‍ നേരെ തിരിച്ചായിരുന്നു അനുഭവം- ബി പി കുറ-ഞ്ഞു, കണ്ണു ചിമ്മലും വിയര്‍ക്കലും കുറഞ്ഞു. അതായത്, തരംഗദൈര്‍ഘ്യം കൂടിയ ഊഷ്മളമായ നിറങ്ങളായ ചുവപ്പ്, ഒാറഞ്ച്, മഞ്ഞ എന്നിവ നമ്മെ ഉത്തേജിപ്പിക്കുകയും കുറേക്കൂടി ശീതളനിറങ്ങളായ പച്ച, പിങ്ക് എന്നിവ ശാന്തരാക്കുകയും ചെയ്യുന്നു.

പുരാതന ടിബറ്റന്‍ തിയറി പ്രകാരം ധ്യാനമുറികള്‍ക്ക് അര്‍ധരാത്രിയുടെ നീലിമയാണ് നല്ലത്- മനസിനെ ശാന്തമാക്കാന്‍. ചുവപ്പ് മനസ്സിനെ ബോധത്തിലേക്കുണര്‍ത്തും. ടെന്‍ഷന്‍ മാറ്റാനും വിശ്രാന്തി ലഭിക്കാനും നിറങ്ങള്‍ ഉപയോഗിച്ചുള്ള തെറപ്പി പല സംസ്കാരങ്ങളിലും പണ്ടേയുണ്ട്. അധികം വൈകാതെ ഇതു നമ്മുടെ നാട്ടിലും പ്രചാരത്തിലാകാം.