Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദമ്പതികൾ വേർപിരിയുന്നതിനു പിന്നിൽ

couples-quarrel

ഒരു കുഞ്ഞ് ഉണ്ടായിക്കഴിഞ്ഞ് വിവാഹബന്ധം വേർപെടുത്തുന്ന മാതാപിതാക്കളുടെ എണ്ണം ദിനംപ്രതി കൂടിവരുന്നു. ഇതിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ സ്വീഡിഷ് ശാസ്ത്രജ്ഞർ കണ്ടെത്തിയത് പ്രധാനമായും വ്യത്യസ്തമായ ഏഴു കാര്യങ്ങളാണ്.

1. കുട്ടി കൂടി ആകുമ്പോഴുള്ള കഠിനാധ്വാനം

2. മാനസിക പിരിമുറുക്കം നിറഞ്ഞ സന്ദർഭങ്ങൾ

3. അടുപ്പക്കുറവ്

4. ശരിയായ രീതിയിൽ ആശയവിനിമയം നടക്കാതെ വരിക

5. വ്യക്തിത്വത്തിലും താൽപര്യങ്ങളിലുമുണ്ടാകുന്ന വ്യത്യാസങ്ങൾ

6. ദാമ്പത്യബന്ധത്തിൽ നിന്നുള്ള അകലം പാലിക്കൽ

7. മദ്യം, മയക്കുമരുന്ന് പോലുള്ള വസ്തുക്കളോടുള്ള ആസക്തി

ആവശ്യത്തിനുള്ള വിദ്യാഭ്യാസം ഇല്ലായ്മയും തൊഴിലില്ലായ്മയും കാരണങ്ങളാകുന്നുണ്ടെന്ന് ഗവേഷണത്തിനു നേതൃത്വം നൽകിയ ഗോതൻബർഗ് സർവകലാശാലയിലെ ഗവേഷകർ പറയുന്നുണ്ട്.

452 രക്ഷാകർത്താക്കളെയാണ് ഗവേഷകർ പഠനത്തിനു വിധേയമാക്കിയത്. ഇതിൽ 30 വയസു വരെയുള്ള അമ്മമാരും 32 വയസുള്ള അച്ഛൻമാരുമുണ്ടായിരുന്നു. കൊടുത്ത ചോദ്യാവലിയിൽ കുഞ്ഞിന് ആറു മാസം പ്രായമായപ്പോൾ, നാലു വയസായപ്പോൾ, എട്ടു വയസ് എത്തിയപ്പോൾ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത സന്ദർഭങ്ങളെ ആസ്പദമാക്കിയുള്ള ഉത്തരങ്ങളായിരുന്നു നൽകാൻ ആവശ്യപ്പെട്ടത്.

വേർപിരിഞ്ഞവരിൽ 23 ദമ്പതികളും കുട്ടിക്ക് നാലു വയസ് പ്രായമെത്തിയതിനു ശേഷവും 16 പേർ കുട്ടിക്ക് എട്ടു വയസെത്തിയത്തിനു ശേഷവും ആയിരുന്നു. കുഞ്ഞിന് നാലു വയസു കഴിഞ്ഞപ്പോഴേക്കും ദമ്പതികളുടെ സുഖലോലുപതയിലും ലൈംഗികതയിലും കുറവ് ഉണ്ടായി വേർപിരിയാൻ തീരുമാനിച്ചവരും എന്നാൽ അങ്ങനെ അല്ലാത്തവരും ഉണ്ടായിരുന്നതായി ഗവേഷകരിലൊരാളായ മാലിൻ ഹാൻസൺ പറയുന്നു.

ഇതിൽ ഏറ്റവുമധികം ആളുകൾ നൽകിയ കാരണങ്ങൾ സംതൃപ്തി, അഭിപ്രായ ഐക്യം, പരസ്പരമുള്ള യോജിപ്പ് എന്നിവയിലുള്ള പൊരുത്തക്കേടുകളായിരുന്നു. നോർഡിക് സൈക്കോളജി എന്ന ജേണലിലാണ് ഇതു സംബന്ധിച്ച പഠനങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.