Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരൻ ഉണ്ടാക്കുന്ന 7 പ്രശ്നങ്ങൾ

dandruff

തലയിൽ താരൻ വന്നു കഴി‍ഞ്ഞാൽ അതു വില്ലനായി മാറുകയാണ്. എന്തൊക്കെ പരീക്ഷണങ്ങൾ ചെയ്താലും ഇതിനെ പടിയിറക്കി വിടുക എന്നത് അൽപം പ്രയാസമുള്ള കാര്യം തന്നെയാണ്. താരൻ കയറിക്കഴിഞ്ഞാൽ പിന്നെ ഉടുന്ന വസ്ത്രങ്ങളിലും മുഖത്തുമൊക്കെ വെളുത്ത പൊടികളായി താരൻ പ്രത്യക്ഷപ്പെട്ടു തുടങ്ങുയകായി. ആത്മവിശ്വാസം നഷ്ടപ്പെടുമെന്നതിലുപരി മറ്റൊരാളെ അഭിമുഖീകരിക്കാൻ വരെ പ്രായസം അനുഭവപ്പെടുന്ന തരത്തിലുള്ള പ്രശ്നങ്ങൾ താരൻ സൃഷ്ടിച്ചേക്കാം. താരൻ ഉണ്ടാക്കി വയ്ക്കുന്ന പാർശ്വഫലങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.

1. മുഖക്കുരു

pimples

എന്ത് ഭംഗിയായി കൊണ്ടു നടന്ന മുഖമായിരുന്നു. ഒറ്റ കുരുക്കളോ പാടുകളോ ഇല്ലല്ലോ എന്ന് അസൂയയോടെ പലരും പറഞ്ഞിരുന്നതാണ്. ദാ... ഇപ്പോൾ കണ്ണാടിയിൽ ഒന്നു നോക്കാൻ തന്നെ സങ്കടമാണ്. ഇതെങ്ങനെ വന്നൂന്നു മാത്രം പിടി കിട്ടുന്നില്ല എന്നു പറഞ്ഞു വിലപിക്കാൻ വരട്ടെ. ആദ്യം തലയിൽ ഒന്നു പരിശോധിച്ചു നോക്കിയേ... താരൻ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിൽ അതു തന്നെയാണ് നിങ്ങളുടെ മുഖം വികൃതമാക്കി വന്ന ഈ മുഖക്കുരുവിനും പിന്നിൽ. ഇനി ചെയ്യാൻ ഇത്ര മാത്രമേ ഉള്ളൂ താരൻ ഒഴിഞ്ഞു പോകുന്നതു വരെ മുടിയിഴകൾ മുഖത്തു വീഴാതെ ശ്രദ്ധിക്കുക.

2. വൃത്തികെട്ട ചൊറിച്ചിൽ

itching

ബോസുമായി നല്ലൊരു മീറ്റിങ്ങിലിരിക്കുകയായിരുന്നു. അപ്പോഴിതാ ആ വൃത്തികെട്ട ചൊറിച്ചിൽ തുടങ്ങി. ആദ്യമൊക്കെ ചൊറിയേണ്ട എന്നു വിചാരിച്ചെങ്കിലും അവൻ ശല്യം ചെയ്യാൻ തുടങ്ങിയതോടെ തല ചൊറിയാതെ രക്ഷ ഇല്ലെന്നായി. ബോസിന്റെ മുന്നിൽ നാണം കെടേണ്ടിയും വന്നു. എന്തു ചെയ്യാൻ. താരൻ ഉണ്ടാക്കുന്ന പ്രധാന പ്രശ്നം തന്നെയാണ് ഈ വൃത്തികെട്ട ചൊറിച്ചിൽ. താരൻ മൂലം തലയോട്ടിൽ ഉണ്ടാകുന്ന നശിച്ച കോശങ്ങളാണ് ഈ ചൊറിച്ചിലിനു പിന്നിൽ. വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങളിലൂടെ ഈ പ്രശ്നത്തിനു പരിഹാരം ലഭിച്ചില്ലെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക മാത്രമാണ് ഇവിടെ ചെയ്യാൻ സാധിക്കുന്നത്.

3. പുറകു ഭാഗത്തെ കുരുക്കൾ

back-acne

താരൻ ഉണ്ടാക്കുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് ശരീരത്തിന്റെ പുറകു ഭാഗത്തു വരുന്ന കുരുക്കൾ. താരൻ അകറ്റാതെ ഈ പ്രശ്നം പരിഹരിക്കപ്പെടുകയുമില്ല. അതുകൊണ്ട് താരൻ ഒഴിവാക്കാൻ വേണ്ട നടപടികൾ ആദ്യം സ്വീകരിക്കുക.

4. മുടി കൊഴിച്ചിൽ

hair-falling

താരൻ സ്ഥാനം നേടി എന്നതിന്റെ ഒരു പ്രധാന ലക്ഷണമാണ് മുടി കൊഴിച്ചിൽ. തല ചീകാൻ സാധിക്കില്ല, ചീപ്പിൽ നിറയെ മുടി, എന്തിനേറെ പറയുന്നു വെറുതേ കൈകൊണ്ട് മുടിയെ ഒന്നു തലോടിയാൽ മതി ഉടൻ വരും വേരോടെ പിഴുത മുടിയിഴകൾ കൈകളിൽ. താരനെക്കാളും താരൻ ഉണ്ടാക്കുന്ന ചൊറിച്ചിലാണ് മുടി കൊഴിയാൻ കാരണമാക്കുന്നത്.

5. സോറിയോസിസ്

psoriasis

കടുത്ത താരൻ മൂലമുണ്ടാകുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് സോറിയോസിസ്. പ്രധാനമായും ചെവികളുടെ പുറകു ഭാഗത്തായാണ് ചുവന്ന നിറത്തിൽ സോറിയോസിസ് കുരുക്കൾ പ്രത്യക്ഷപ്പെടുന്നത്. തുടർന്ന് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ഇവ വ്യാപിക്കുന്നു.

6. കണ്ണുകളിൽ ഇൻഫെക്ഷൻ

eye-infection

ഇന്ത്യൻ ജേണൽ ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് കണ്ണുകൾക്കുണ്ടാകുന്ന ബ്ലെഫാരിറ്റിസ് എന്ന പ്രശ്നത്തിനു കാരണക്കാരൻ താരൻ ആണെന്നാണ്. കണ്ണുകൾ ചുവക്കുക, ചൊറിച്ചിൽ അനുഭവപ്പെടുക, കൺപീലികളിൽ‌ താരൻ ഉണ്ടാകുക എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.

7. ഓയിലി ഹെയർ

oily-hair

എങ്ങനെ ഷാംപൂ ചെയ്ത് പറത്തിയിട്ടു നടന്ന മുടിയായിരുന്നു. ഇപ്പോൾ കണ്ടില്ലേ? എത്ര ഷാംപൂ ചെയ്താലും മുടി ഓയിലിയായി തന്നെ ഇരിക്കുന്നു. ഇതെന്താ എണ്ണയിൽ മുക്കിക്കൊണ്ടു വരികയാണോ എന്നു ചോദിച്ച് സുഹൃത്തുക്കളും കളിയാക്കുന്നു. ഞാനെന്തു ചെയ്യാൻ? സങ്കടപ്പെടാൻ വരട്ടെ, ഇവിടുത്തെ വില്ലൻ തലയിൽ കടന്നു കൂടിയ താരൻ ആണ്. താരൻ തലയിലെത്തിയാൽ തലയോട്ടി എണ്ണ പ്രൊഡ്യൂസ് ചെയ്യുന്നു. ഇതാണ് തലമുടിയിലെ അധിക എണ്ണമയത്തിനു കാരണം. ദിവസവും തല നന്നായി കഴുകിയാൽ ഈ പ്രശ്നത്തിനു ഒരു പരിധി വരെ സഹായകമാകും.

Your Rating: