Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫേസ്‍വാഷ് ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

facewash

യാത്ര ചെയ്യുമ്പോഴും മറ്റും മുഖം ഫ്രഷാകാൻ സഹായിക്കുന്നതാണ് ഫേസ്‍വാഷുകൾ. സോപ്പ് കൊണ്ടു നടക്കാനുളള ബുദ്ധിമുട്ടു പരിഹരിച്ചത് ട്യൂബിൽ അവതരിപ്പിച്ച ഈ ലിക്വിഡ് സോപ്പാണ്. യാത്രകളിലെ ഉപകാരവസ്തു എന്നതു മാത്രമല്ല സോപ്പിനു പകരക്കാരൻ എന്ന സ്ഥാനക്കയറ്റവും ഇന്ന് ഫേസ്‍വാഷുകൾക്ക് സ്വന്തം.

ഫേസ്‍വാഷുകൾ ദിവസവും ഉപയോഗിക്കാവുന്നതാണ്. എന്നാൽ ദിവസം മൂന്ന് തവണയിൽ കൂടുതൽ വേണ്ട. എണ്ണമയമുളള ചർമം, വരണ്ട ചർമം എന്നിങ്ങനെ ചർമത്തിന്റെ സ്വഭാവം അനുസരിച്ച് പലതരത്തിലുളള ഫേസ്‍വാഷുകൾ ലഭിക്കും. ഏതു ചർമത്തിനു യോജിച്ചതാണെന്ന് ഫേസ്‍വാഷിന്റെ ട്യൂബിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകും. ജെൽ രൂപത്തിലും ഫോം രൂപത്തിലും ഫേസ്‍വാഷ് ഉണ്ട്. രണ്ടും നല്ലതാണെങ്കിലും ഫോം രൂപത്തിലുളളതാണ് വിദഗ്ധർ ശുപാർശ ചെയ്യുന്നത്. ഇവയാണ് ചർമവുമായി കൂടുതൽ യോജിക്കുന്നതും. സൂഗന്ധം കൂടുതലുളളത് വാങ്ങാതിരിക്കുന്നതാണ് നല്ലത്. ഇവയിൽ അലർജിക്കു സാധ്യതയുളള രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ടാകും.

മുഖം കഴുകിയിട്ടു വേണം ഫേസ്‍വാഷ് പുരട്ടാൻ. മുകളിലേക്ക് വളരെ മൃദുവായി മസാജ് ചെയ്യുക. ഒരു മിനിറ്റ് വരെ ഇങ്ങനെ ചെയ്യാം. തുടർന്ന് തണുത്ത വെളളം ഉപയോഗിച്ച് കഴുകി കളയുക. ശേഷം നല്ല ഉണങ്ങിയ തുണി കൊണ്ട് മുഖം ഒപ്പിയെടുക്കുക. ശക്തിയായി അമർത്തി തുടയ്ക്കേണ്ട ആവശ്യമില്ല. കാലാവധി തീർന്ന ഫേസ്‍വാഷ് ഒരു കാരണവശാലും ഉപയോഗിക്കരുത്.

മരുന്നുകൾ അടങ്ങിയ ഫേസ്‍വാഷുകളും ഉണ്ട്. മുഖക്കുരു, എണ്ണമയമുളള ചർമം എന്നീ പ്രശ്നങ്ങൾക്കായാണ് ഈ ഫേസ്‍വാഷുകൾ ഡോക്ടർമാർ നിർദേശിക്കാറുളളത്. 

Your Rating: