Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയം തിരിച്ചു പിടിക്കാൻ 5 കാര്യങ്ങൾ

good-relation

കുടുംബജീവിതത്തിലെ പ്രശ്നങ്ങള്‍ തുടങ്ങുന്നതും തീരുന്നതും കിടപ്പറയിലാണെന്ന് പറയാറുണ്ട്. കിടപ്പറയിലെ പോരായ്മകളും മറ്റും പിന്നീട് പലപ്പോഴും പ്രകടമാകുക ചെറിയകാര്യങ്ങൾക്ക് ദേഷ്യം തുടങ്ങിപലവിധ രൂപത്തിലാകും. എന്താണ് തങ്ങൾക്ക് സംഭവിച്ചതെന്നും പ്രണയബദ്ധരായി ജീവിച്ച ആ ഹണിമൂൺ കാലഘട്ടം എവിടെപ്പോയെന്നും വിഷമിക്കാതെ, എങ്ങനെ ആപ്രണയകാലം തിരികെക്കിട്ടുമെന്ന് നോക്കാം

∙ ഏറ്റവും മികച്ച് സായാഹ്നങ്ങൾ ചിലവിട്ട സ്ഥലങ്ങളിലേക്ക് വീണ്ടുംപോകാം. ഓർമകൾ അയവിറക്കാം. മധുരസ്മരണകൾ മനസ്സിനെ തൊട്ടുണർത്തുമെന്നുറപ്പ്.

∙ ശരീരം ഫിറ്റായിരിക്കാന്‍ ശ്രദ്ധിക്കുക. പ്രായമേറുമ്പോൾ ശരീരത്തിന്റെ അപാകതകൾ കിടപ്പറയിൽ വിമുഖരാകാൻ ഇടയാക്കും. ഇതിനായി ജിമ്മിനെയും യോഗയെയുമൊക്കെ ആശ്രയിക്കാൻ മടിക്കരുത്.

∙ ആവശ്യത്തിന് വിശ്രമിക്കുക. ഉറക്കമില്ലായ്മ ചിലരെ ഉന്മേഷരഹിതരാക്കും. ജോലിസ്ഥലത്തെ അധ്വാനത്തിനു ശേഷം വിശ്രമവും ആവശ്യമാണ്.

∙ ഒരുമിച്ച് നടക്കാൻ പോകുക- കൈകള്‍ കോർത്തുപിടിച്ചുള്ള അലസമായ നടത്തവും അല്ലെങ്കിൽ പ്രകൃതിരമണീയമായ കാഴ്ചകൾ കണ്ടുള്ള നടപ്പുമൊക്കെ മാനസികബന്ധം ഊട്ടിയുറപ്പിക്കാൻ സഹായകമാകും.

∙ ചുംബനത്തിനും വാരിപുണരലിനുമുള്ള അവസരം പാഴാക്കരുത്. ദിവസം മുഴുവൻ പ്രഭാതത്തിലെ ചുംബനമധുരം നിലനിൽക്കട്ടെ.  

Your Rating: