Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാവിലയുടെ ഔഷധ ഗുണങ്ങൾ

mango-leaves

മാമ്പഴമേറെയിഷ്ടമാണ് എല്ലാവർക്കും . എന്നാൽ മാമ്പഴത്തേക്കാളേറെ ഗുണമുണ്ട് മാവിലയ്ക്കെന്ന കാര്യം ആർക്കും അറിയില്ലെന്നതാണ് സത്യം. ഒട്ടേറെ ഔഷധ ഗുണങ്ങളുണ്ട് മാവിലയ്ക്ക്. നമ്മുടെ പറമ്പുകളിൽ നിൽക്കുന്ന മാവിന്റെ പഴുത്ത ഇലയും പച്ചിലയും തളിരിലയുമെല്ലാം ഒന്നിനൊന്നു മെച്ചമാണ്. വിറ്റാമിൻ എ, ബി, സി എന്നിവയാൽ സമ്പുഷ്ടമാണ് മാവില. ധാരാളം ആന്റി ഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

പ്രമേഹം നിയന്ത്രിക്കാൻ മാവിലക്കു കഴിയും. മാവിന്റെ തളിരില ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടു വച്ച് പിറ്റേന്ന് രാവിലെ നന്നായി ഞെരടി പിഴിഞ്ഞതിനു ശേഷം വെറും വയറ്റിൽ കഴിച്ചാൽ പ്രമേഹത്തിനു ശമനമുണ്ടാകും. പ്രമേഹത്തോടനുബന്ധിച്ചുണ്ടാകുന്ന നേത്ര രോഗങ്ങൾ നിയന്ത്രിക്കാനും ഇതുപയോഗിക്കാം.

രക്ത സമ്മർദം കുറയ്ക്കാനും വെരിക്കോസ് വെയ്ന്‍ പോലുള്ള പ്രശ്നങ്ങക്കു പരിഹാരമായും മാവില ഉപയോഗിക്കാം. ക്ഷീണവും പിരിമുറുക്കവും ഒഴിവാക്കി ഉൻമേഷം വീണ്ടെടുക്കാൻ മാവിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ മതി.

പിത്താശയത്തിലുണ്ടാകുന്ന കല്ലും മൂത്രാശയക്കല്ലും നീക്കം ചെയ്യാൻ ദിവസവും രാവിലെ മാവില തണലിൽ ഉണക്കിപ്പൊടിച്ചത് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടുവച്ച് അരിച്ചെടുത്തശേഷം പിറ്റേന്നു രാവിലെ കുടിച്ചാൽ മതി. മൂത്രാശയക്കല്ലും പിത്താശയക്കല്ലുമൊക്കെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകും. ദഹന പ്രശ്നങ്ങൾ പരിഹരിക്കാനും ഇതു സഹായിക്കും.

മാവില തണലിൽ ഉണക്കിപ്പൊടിച്ച വെള്ളം ദിവസം മൂന്നു നേരം കുടിച്ചാൽ എത്ര കഠിനമായ അതിസാരവും ശമിക്കും. മാവില ചതച്ചെടുത്ത് നീരു പിഴിഞ്ഞ് ചെറുതായി ചൂടാക്കി ചെവിയിൽ പുരട്ടിയാൽ ചെവിവേദന കുറയും. മാവില കത്തിച്ച് ആ പുക ശ്വസിച്ചാൽ ഇക്കിളിനും തൊണ്ടരോഗങ്ങൾക്കും ശമനമുണ്ടാകും.

മാമ്പഴം മാത്രമല്ല മാവിലയും കേമനാണെന്ന് ഇപ്പോൾ മനസിലായില്ലേ?