Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോക്സ് ധരിക്കുമ്പോൾ...

socks

പ്രായഭേദമന്യേ ഏവർക്കും ഉപകാരപ്രദമായ വസ്തുവാണ് സോക്സ്. പൊടിയിൽ നിന്നും ചൂടിൽ നിന്നും തണുപ്പിൽ നിന്നും നമ്മുടെ കാലുകളെ സംരക്ഷിക്കുന്ന സംരക്ഷണവലയം. കട്ടിയുളള ഷൂസ് ഇടുമ്പോൾ ചർമം ഉരഞ്ഞുപൊട്ടാതിരിക്കാനും സോക്സ് ധരിക്കേണ്ടതുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് മൃഗങ്ങളുടെ തോൽ കാലിൽ ചുറ്റുന്നിടത്തു നിന്നു തുടങ്ങിയതാണ് സോക്സുകളുടെ ചരിത്രം. ഗ്രീക്കുകാർ തണുപ്പിൽനിന്നു രക്ഷ നേടാൻ മൃഗങ്ങളുടെ രോമങ്ങൾ ഒരുമിച്ചു ചേർത്ത് സോക്സായി കാലിൽ ഉപയോഗിച്ചിരുന്നത്രേ.

കോട്ടൺ, നൈലോൺ, കമ്പിളി, അക്രലിക്, പോളിസ്റ്റർ തുടങ്ങി സിൽക്, ലിനന്‍ കൊണ്ടുവരെ ഇന്നു സോക്സ് നിർമ്മിക്കുന്നുണ്ട്. ഇവയിൽ കോട്ടണാണ് ഏറ്റവും ആരോഗ്യകരം. പ്രത്യേകിച്ച് ചൂടുകാലത്ത്. തണുപ്പുളളിടങ്ങളിൽ കമ്പിളി കൊണ്ടുളള സോക്സുകളാണ് ഏറ്റവും നല്ലത്. ഇവ കാലുകൾ മരവിക്കാതെ ആവശ്യത്തിന് ചൂടു നൽകും.

പല നിറത്തിലും പല വലുപ്പത്തിലും സോക്സ് ലഭിക്കും. കാൽപ്പാദം മാത്രം മൂടുന്നതു മുതൽ കാൽമുട്ടുവരെ നീളുന്ന തരത്തിലുളളവ വരെയുണ്ട്. കാൽപാദം വരെയുളളതിനെ ആങ്കിൾ സോക്സ് എന്നാണ് പറയുന്നത്. കൂടുതലും അത്‍ലറ്റുകളാണ് ഇവ ധരിക്കുന്നത്.

ചെരുപ്പു പോലെ തന്നെ സോക്സും ഇറുകിപിടിച്ചു കിടക്കുന്നവ ധരിക്കരുത്. മഴക്കാലത്തും സോക്സ് ഒഴിവാക്കുന്നതാണു നല്ലത്. സോക്സ് ദിവസേന കഴുകി ഉണക്കണം. നനഞ്ഞ സോക്സ് ധരിക്കരുത്. ഇതു കാലിൽ പൂപ്പൽ പോലുളള പ്രശ്നങ്ങൾക്കു കാരണമാകും. വീട്ടിൽ എത്തിയാൽ സോക്സ് മാറ്റിയശേഷം കാലുകൾ ഇളംചൂടുവെളളത്തിൽ കഴുകുന്നത് നല്ലതാണ്. കാലിൽ മുറിവോ മറ്റോ ഉളളപ്പോഴും സോക്സ് ഒഴിവാക്കുന്നതാണ് നല്ലത്.  

Your Rating: