Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശീലമാക്കാം ഇൻസ്റ്റന്റ് ഹെൽത്ത് പാക്കേജ്

healthy-lifestyle

എല്ലാ ദിവസവും കൃത്യമായി വ്യായാമം ചെയ്യാനും ചിട്ടയായി ഭക്ഷണം കഴിക്കാനുമൊന്നും ചിലപ്പോൾ തിരക്കിനിടയിൽ നമുക്കു സാധിച്ചെന്നു വരില്ല. എന്നു കരുതി ആരോഗ്യസംരക്ഷണം പാടെ ഉപേക്ഷിക്കുന്നതും ശരിയല്ല. ഇത്തരക്കാർക്കു വേണ്ടി വാഷിങ്ടണിൽനിന്നുള്ള ആരോഗ്യവിദഗ്ധർ നിർദേശിക്കുന്ന ഒരു ഇൻസ്റ്റന്റ് പാക്കേജ് ഇതാ. അവധി ദിവസങ്ങളിൽ പരീക്ഷിക്കാവുന്ന ചില ആരോഗ്യസംരക്ഷണമാർഗങ്ങളാണിവ.
∙ ഫ്രൂട്ട് ഡയറ്റ്
ആഴ്ചയിൽ ഒരു ദിവസം പൂർണമായി പഴവർഗങ്ങൾ മാത്രം കഴിക്കുക. മറ്റു ദിവസങ്ങളിൽ കഴിക്കാൻ സാധിക്കാത്തതിന്റെ പോരായ്മ തീർക്കാനാണിത്. നാടൻ പഴവർഗങ്ങളും ഉൾപ്പെടുത്തണം.
∙ഓയിൽ മസാജ്
ആഴ്ചയിൽ ഒരു ദിവസം ശരീരം മുഴുവൻ എണ്ണയോ മറ്റോ പുരട്ടി നല്ലവണ്ണം മസാജ് ചെയ്ത് ചൂടുവെള്ളത്തിൽ കുളിക്കുക. ത്വക്കിലെ മൃതകോശങ്ങളെ നീക്കി ഇതു നിങ്ങൾക്ക് ഉണർവു നൽകും.
∙സൺ ബാത്ത്
ജോലിക്കു പോകേണ്ടാത്ത ഒരു ദിവസം അതിരാവിലെ ഉണർന്ന് ഒരു മോണിങ് വാക്ക് ആകാം. രാവിലത്തെ വെയിൽ നന്നായി കൊണ്ട് ആവശ്യത്തിന് വിറ്റാമിൻ ഡി ശരീരത്തിനു സമ്മാനിക്കാം. യോഗയോ മെഡിറ്റേഷനോ ചെയ്യാമെങ്കിൽ ഉത്തമം
∙ഫ്രണ്ട്സ് ഫൺ ഡേ
ഒരു ദിവസം സുഹൃത്തുക്കൾക്കായി നീക്കിവയ്ക്കാം. ഈ ദിവസം നിങ്ങളുടെ മനസ്സിന് ഇഷ്ടപ്പെട്ട കാര്യങ്ങളിൽ മുഴുകുക. ചെറിയൊരു യാത്ര പോകാം. അല്ലെങ്കിൽ സിനിമയ്ക്കോ മറ്റോ പോയി മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കാം
∙പ്രെയർ ഡേ
നിങ്ങൾ ഒരു ഈശ്വരവിശ്വാസി ആണെങ്കിൽ ആഴ്ചയിൽ ഒരു തവണയെങ്കിലും ഏതെങ്കിലും ആരധനാലയത്തിൽ പോകുക. ഇതു നിങ്ങൾക്ക് വളരെയധികം പോസിറ്റീവ് എനർജി സമ്മാനിക്കും
∙ഫിറ്റ്നസ് ഡേ
ഈ ദിവസം കുറച്ചധികം വ്യായാമം ശരീരത്തിനു നൽകാൻ ശ്രമിക്കുക. ഉദാഹരണത്തിന്, പതിവായി ബസിൽ യാത്ര ചെയ്യുന്ന ആളാണെങ്കിൽ ഈ ദിവസം ഒരു സ്റ്റോപ്പ് മുൻപേ ഇറങ്ങി വീട്ടിലേക്കു നടന്നുപോരുക. ബൈക്ക് പതിവായി ഉപയോഗിക്കുന്നവർ ഈ ദിവസം അൽപസമയം സൈക്കിളിൽ യാത്ര ചെയ്യുക. ലിഫ്റ്റ് ഉപയോഗിക്കുന്നവർ പടികൾ കയറിയിറങ്ങുക. അങ്ങനെ കൊച്ചുകൊച്ചു വ്യായാമങ്ങൾ.