Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമശക്തി കൂട്ടാൻ അഞ്ച് വിദ്യകൾ

memory-power-tips

ഓർമശക്തി വർധിപ്പിക്കാൻ പല വിദ്യകളും പരീക്ഷിച്ചു മടുത്തിരിക്കുകയാണോ നിങ്ങൾ? എങ്കിലിതാ ഈ പുതിയ വിദ്യകൾ കൂടി ഒരു ശ്രമിച്ചുനോക്കൂ.

1. മണം പിടിക്കാം

മണങ്ങൾക്ക് ഓർമയുമായി എന്തു ബന്ധം എന്നു തർക്കിക്കാൻ വരട്ടെ. ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ പരിസരത്തുള്ള മണങ്ങൾ ശ്രദ്ധിക്കുക. ജനലിനോടു ചേർന്നു വിരിഞ്ഞു നിൽക്കുന്ന പൂക്കളുടെ മണമാകാം. അടുക്കളയിൽ നിന്നു വരുന്ന കാപ്പിയുടെ മണമാകാം. മണം പിടിക്കുന്നത് നിങ്ങളുടെ ഓർമശക്തി വർധിപ്പിക്കുമത്രേ.

2. ഓർമയ്ക്ക് ഒമേഗ 3

ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങൾ ദിവസവും കഴിക്കുന്നത് ഓർമശക്തി വർധിപ്പിക്കാൻ നല്ലതാണ്. മൽസ്യങ്ങളിൽ ഇത് ധാരളമായി അടങ്ങിയിരിക്കുന്നു. ആപ്പിളും ചെറുപഴവും പച്ചനിറത്തിലുള്ള പച്ചക്കറികളും വെളുത്തുള്ളിയും കാരറ്റും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

3. തലച്ചോർ വിയർക്കട്ടെ

വ്യായാമം ചെയ്തു ശരീരം വിയർക്കുന്നതു പോലെ തലച്ചോറു വിയർക്കുന്ന തരത്തിലുള്ള ബൗദ്ധികമായ അധ്വാനങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കുക. ഉദാഹരണത്തിന് ക്രോസ്‍വേഡ്, പസ്സിൽ, സുഡോകു, ചെസ് തുടങ്ങിയ കളികൾ കളിക്കുക. ദിവസവും പുതിയ എന്തെങ്കിലും കാര്യം പഠിക്കാൻ ശ്രമിക്കുക.

4. ഉറക്കം മറക്കല്ലേ

നല്ല ഓർമശക്തിക്ക് സുഖകരമായ ഉറക്കം അത്യാവശ്യമാണ്. എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങി ശീലിക്കുക. ഉറക്കം തടസ്സപ്പെടുന്നവർക്ക് പഴയ കാര്യങ്ങൾ ഓർമിച്ചെടുക്കുന്നതിന് പിന്നീട് തടസ്സം അനുഭവപ്പെട്ടേക്കാം.

5. തീയതികൾ ഓർമിക്കാം

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രിയപ്പെട്ടതുമായ തീയതികൾ ഇടയ്ക്കിടെ വെറുതെ ഓർമിച്ചെടുക്കാൻ ശ്രമിക്കുക. പ്രിയപ്പെട്ടവരുടെ പിറന്നാൾ ദിനം, നിങ്ങളുടെ വിവാഹദിനം തുടങ്ങിയവ ഇടയ്ക്കിടെ ഓർമിക്കാം. ഇത് നിങ്ങളുടെ തലച്ചോറിനുള്ള ഒരു ലഘുവ്യായാമം ആയിരിക്കും.