Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒ‍ാഫ‍ിസ് ബന്ധങ്ങൾ വൈകാരികമാകരുത്

office-relation

ഒരു വ്യക്തിക്കു തന്റെ ജീവിതത്തിൽ പലതരം റോളുകൾ കൈകാര്യം ചെയ്യേണ്ടതായും നേര‍ിടേണ്ടതായും വരും. ആ റോളുകൾക്ക് പകരം മറ്റൊന്നു തിരയുന്നത് പലപ്പോഴും മനസ്സിന്റെ തന്നെ താളം തെറ്റിക്കും. മുതിർന്ന സഹപ്രവർത്തകന് അച്ഛന്റെ സ്ഥാനം നൽകിയതിന്റെ ഫലമായി മനോജിനു ലഭിച്ചത് കടുത്ത വിഷാദാത്തിന്റെ ദിനങ്ങളായിരുന്നു.

26 കാരനായ മനേജ് നഗരത്തിലെ സർക്കാർ ഒാഫിസിലെ എൽഡി ക്ലാർക്കായിരുന്നു. അതേ സ്ഥാപനത്തിലെ യുഡി ക്ലാർക്കായ ദാമോദരനായിരുന്നു മനോജിന്റെ സുഹൃത്തും വഴികാട്ടിയും . ഒാഫിസിലെ കാര്യങ്ങൾ കൂടാതെ വ്യക്തിപരമായ കാര്യങ്ങളിലും മനോജിന്റെ ഉപദേശകൻ ദാമോദരൻ തന്നെയായിരുന്നു. ഏതു ഷർട്ട് ധരിക്കണം, മുടി എങ്ങനെ ചീകണം. മറ്റുള്ളവരോട് എങ്ങനെ ഇടപെടണം തുടങ്ങിയ ചെറിയ കാര്യങ്ങളിൽ പോലും മനോജിനു നിർദേശങ്ങൾ നൽകിയിരുന്നത് ദാമോദരനായിരുന്നു. മനോജാകട്ടെ അതെല്ലാം സന്തേ‍ാഷപൂർവം അനുസരിച്ചിരുന്നു. എന്നാൽ പതിയെ പതിയെ ദാമോദരൻ തന്നെ ഒഴിവാക്കുകയാണ് എന്ന ചിന്ത മനോജിൽ ഉണ്ടാകാൻ തുടങ്ങി. ഒാഫിസിലെ യൂണിയന്റെ ഭാരവാഹികൂടിയായിരുന്നു ദാമോദരൻ. അതുകൊണ്ടുതന്നെ യ‍ൂണ‍ിയൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തിരക്കായി. മനോജുമായി പഴയ അടുപ്പം സൂക്ഷിക്കാനും ദാമോദരൻ മിനക്കെട്ടില്ല. പുതിയതായി ജോലിക്കു ചേർന്ന മനോജിനെ തന്റെ യൂണിയനിൽ ചേർക്കുവാൻ വേണ്ടിയായിരിക്കണം ദാമോദരൻ മനോജിനോട് അടുത്തിടപഴകിയത്. അടുപ്പം കുറയുന്നതിനെപ്പറ്റി മനോജ് പരാതി പറയുക കൂടി ചെയ്തതോടെ ദാമോദരൻ മനോജിനെ ഒരു ബാധ്യതയായി കാണാൻ തുടങ്ങി. മറ്റു സഹപ്രവർത്തകരുടെ മുന്നിൽ വച്ച് വഴക്കുപറയാനും കാര്യപ്രാപ്തി ഇല്ലാത്തവനാണെന്നും പറഞ്ഞ് കളിയാക്കാനും തുടങ്ങി. ഇതൊന്നും മനോജിനു താങ്ങാൻ കഴിഞ്ഞില്ല. അയാൾ കടുത്ത വിഷാദത്തിലേക്കു വീണു.

സഹപ്രവർത്തകനെ പിതാവായി കണ്ടു

വീട്ടുകാർ അയാളെ ഒരു ഡോക്ടറുടെ പക്കൽ കൊണ്ടുപോയി. ലക്ഷണങ്ങൾ കേട്ട ഡോക്ടർ മനോജിനു ബൈപോളാർ ഡിസോർഡർ ആണെ‌ന്നു വിധിച്ച് ചികിത്സ നൽകി. പിന്നീട് മനോജിന്റെ ഊർജം മുഴുവൻ നഷ്ടപ്പെട്ട പോലെയായി. ഒാഫിസിൽ പോകാൻ മടി, വീടിനു പുറത്തിറങ്ങാൻ തന്നെ കഴിയാതെയായി. ഈ അവസ്ഥയിൽ ഒരു ബന്ധു മനോജുമായി സംസാരിച്ചതിൽ നിന്ന് അയാളുടെ പ്രസ്നങ്ങളുടെയെല്ലാം കാരണം ദാമോദരനുമായുള്ള ബന്ധം ഉലഞ്ഞതായിരുന്നു എന്നു മനസ്സിലായി.

മൂന്ന് ആൺമക്കൾ മാത്രമുള്ള വീടായിരുന്നു മനോജിന്റ‍േത്. നാട്ടിൻപുറത്തുകാർ. അച്ഛനുമായി മനോജിനു വല്യ അടുപ്പമില്ലായിരുന്നു. അച്ഛനിൽ നിന്നു ലഭിക്ക‍േണ്ട കരുതലും സ്നേഹവും നിർദേശങ്ങളും ഒന്നും മനോജിനു ലഭിച്ചി‌ട്ടില്ല എന്നു ചുരുക്കം. ജോലി ലഭിച്ച് ഒാഫിസിലെത്തിയ മനോജിനെ ദാമോദരൻ നല്ല രീതിയിൽ പരിഗണിച്ചപ്പോൾ‌ അയാളിൽ മനോജ് അച്ഛനെ കാണുകയായിരുന്നു. അതുകൊണ്ടാണ് ദാമോദരൻ പറയുന്നു ചെറിയ കാര്യങ്ങൾ പോലും മനോജ് സന്തോഷത്ത‍ോടെ അനുസരിച്ചിരുന്നത്.

ചികിത്സയിലൂടെ പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്ന മനോജ് ജോലി ഉപേക്ഷിച്ചു. സ്വന്തമായി ബിസിനസ്സ് തുടങ്ങി, കല്യാണവും കഴിച്ച് പൂർവാധികം സന്തോഷത്തോടെ ജീവിക്കുന്നു.

ഒാഫിസിനുള്ളിലെ ബന്ധങ്ങൾ

∙ ഒ‍ാഫിസിൽ സഹപ്രവർത്തകരുമായി വൈകാരികമായ തരത്തിലുള്ള ബന്ധങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കരുത്. പ്രഫഷനൽ ബന്ധങ്ങൾ മാത്രം മതി.

∙ കൂടുംബബന്ധങ്ങള‍ിൽ ലഭിക്കാതെ പോകുന്ന സ്നേഹമേ ബന്ധമോ ഒാഫിസിൽ കണ്ടെത്താൻ ശ്രമിക്കരുത്. അവ വീട്ടിൽ തന്നെ കണ്ടെത്താൻ ശ്രമിക്കുക.

∙ ഒാഫിസിൽ പ്രഫഷനൽ ബന്ധത്തിനു പുറമെ ബുദ്ധിപരമായ ബന്ധം (ഇൻറലക്ച്വൽ റിലേഷൻ) സൃഷ്ടിക്കുന്നതാണ് ഉത്തമം. അതുവഴി സഹപ്രവർത്തകരുമായുള്ള സംഘർഷങ്ങൾ ഒഴിവാക്കാം.

∙ മുകളിൽ വിവരിച്ച കാര്യങ്ങൾക്ക് അർഥം ഒാഫിസ് ബന്ധങ്ങൾ യാന്ത്രികമാകണമെന്നല്ല. നിബന്ധനകളില്ലാത്ത പരിഗണന, പരസ്പര പിന്തുണ, അനുതാപം എന്നിവയെല്ലാം വേണം.

∙ പിന്തുണ നൽകുമ്പോൾ സഹപ്രവർത്തകൻ എന്ന നിലയിൽ മാത്രം നൽകുക. കുടുംബാംഗം എന്ന നിലയിലേക്ക് അതു വളരുത്.

∙ സഹപ്രവർത്തകനു സഹായം ചെയ്യുന്നത് നല്ലതാണ്. പക്ഷേ അതു പരിധി വിടരുത്. ഒടുവിൽ നഷ്ടബോധം തോന്നാം.

∙ ഒാഫ‍ിസ് കാര്യങ്ങൾ വീട്ടിലേക്കു കൊണ്ടു പോകരുത്. ഒാഫിസിൽ നിന്നു വന്നാലും സഹപ്രവർത്തകനുമായി ഫേ‍ാണിലൂടെ ദീർഘനേരം സംസാരിക്കുക തുടങ്ങിയവ കുടുംബജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കാം.

കൗൺസലറുടെ ഡയറി

സഹപ്രവർത്തകന് അച്ഛന്റെ സ്ഥാനം നൽകിയതാണ് മനോജിന്റെ പ്രശ്നങ്ങൾക്കു കാരണം. നമ്മൾ സ്നേഹിക്കുന്ന വസ്തു (അതു വ്യക്തികളോ മറ്റ് ഏതെങ്കിലുമോ ആകാം) നഷ്ടമായാൽ അനുഭവപ്പെടുന്ന ശൂന്യത വിഷാദം ഉണ്ടാക്കും. പൊതുവെ മനുഷ്യരിൽ മൂന്നു ഈഗോ സ്റ്റേറ്റ് ഉണ്ട‍ാകാറുണ്ട്. PAC എന്നാണ് അതിനെ പറയുന്നത്. P-Parent. A-Adult, C-Chilt. നമ്മളിൽ പലരും പല്ലപ്പോഴും ഇതിലെ പല സ്റ്റേറ്റുകൾ സ്വീകരിക്കാറുണ്ട്. ഉദാഹരണത്തിന് ഒരു ഭർത്താവ് ചിലപ്പോൾ കുട്ടിയുടെ അവസ്ഥയിലാകാറുണ്ട് . അപ്പോൾ ഭാര്യ ഒരു രക്ഷാകർത്താവിന്റെ റോൾ ഏറ്റെടുക്കും.. മനോജിന്റെ കാര്യത്തിൽ ദാമോദരനെ രക്ഷാകർത്താവിന്റെ സ്റ്റേറ്റിലും മനേജ് സ്വയം കുട്ടിയുടെ സ്റ്റേറ്റിലുമായിരുന്നു. ഒഫിസിൽ എപ്പേ‍ാഴും അഡൾട്ട് – അഡൾട്ട് സ്റ്റേറ്റ് മാത്രമേ പാടുള്ളു. ഇത്തരം കാര്യങ്ങൾ മനോജിനെ ബോധ്യപ്പെടുത്തി. കൂടാതെ മനേജിന്റെ അച്ഛനെ കൂടുതൽ ആക്റ്റീവ് ആക്കി. അച്ഛനും മകനും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തി.  

Your Rating: