Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുൻജന്മത്തിൽ ഞാൻ ആരായിരുന്നു?

previous-birth

ഒരു പൂർവ ജൻമമുണ്ടോ? അങ്ങനെ ഒന്നുണ്ടെങ്കിൽ ആ ജൻമത്തിൽ ഞാൻ എന്തായിരുന്നു കാണും? ഇതറിയാൻ എല്ലാവർക്കും ഒരു കൗതുകമാണ്. യഥാർഥത്തിൽ പൂർവജൻമം എന്നൊന്നുണ്ടോ?

പൂർവജന്മ കദനമേ പോകൂ

പൂർവജന്മത്തിന്റെ ഉള്ളറകളിലേക്കു പോകാൻ മനുഷ്യസഹജമായ ഒരു കൗതുകമുണ്ട്. മലയാളിയും ഉത്തരേന്ത്യക്കാരനുമൊരുപോലെ ശ്വസമടക്കിപ്പിടിച്ചിരുന്ന കണ്ട ഒരു റിയാലിറ്റി ഷോയാണ് ‘രാസ് പിച്ലേ ജനം കാ’

പാസ്റ്റ് ലൈഫ് റിഗ്രഷൻ തെറപ്പിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയ ഈ ഷോയിൽ പൂർവജന്മരഹസ്യങ്ങൾ അനാവൃതമാകുകയായിരുന്നു. പ്രശസ്തർ ഉൾപ്പെടെയുള്ള നിരവധി പേരെ പാസ്റ്റ് ലൈഫ് തെറപിസ്റ്റ് ഹിപ്നോട്ടിസത്തിലൂടെ അവരുടെ പൂർവജന്മം ഓർമിച്ചെടുക്കാനും ഇപ്പോഴത്തെ ജീവിത— മാനസിക പ്രതിസന്ധികളെ പരിഹരിക്കാനും സഹായിച്ചത്രേ. ഈ ജീവിതത്തിലെ ഭയം, ഫോബിയകൾ , ശാരീരികരോഗങ്ങൾ ഇവയുടെ മൂലകാരണം കഴിഞ്ഞ ജന്മവുമായി ബന്ധപ്പെട്ടതാണെന്ന ചിന്താഗതിയായിരുന്നു.ഇതിനു കാരണം. ചില എതിരഭിപ്രായങ്ങളുണ്ടായെങ്കിലും ഷോ ഏറെ ജനശ്രദ്ധ നേടിയെന്നതു സത്യം.

ജന്മപാപമേ തോൽപ്പിച്ചു നിന്നെ

കടുത്തവിഷാദവുമായാണ് കൊല്ലം സ്വദേശിനിയായ 45 വയസ്സുകാരി രാധാലക്ഷ്മി സൈക്യാട്രിസ്റ്റിനരികിലെത്തിയത്. വീട്ടിലെ കടുത്ത സാമ്പത്തികപ്രതിസന്ധിയും പ്രശ്നങ്ങളും മൂലമായിരുന്നു വിഷാദം . പ്രശ്നങ്ങളെത്തുടർന്ന് ഒരു നാഡീജ്യോത്സ്യനെ അവർ കണ്ടെത്രേ. പൂർവജന്മത്തിൽ രാധ തിരുച്ചിറപ്പള്ളിയിലെങ്ങോ ഒരു വ്യാപാരിയുടെ ഭാര്യയായിരുന്നെന്നും മുത്തിന്റെയും പവിഴത്തിന്റെയും വാണിജ്യത്തിൽ വൻക്രമക്കേടുകൾ നടത്തിയ സ്ത്രീയായിരുന്നെന്നും ജ്യോത്സ്യൻ വെളിപ്പെടുത്തി. പൂർവജന്മത്തിൽ ഇത്തരം തെറ്റുകൾ ഒരുപാടു ചെയ്തതാണ് ഇപ്പോഴത്തെ ജീവിതപ്രതിസന്ധിക്കു കാരണമെന്നു ജ്യോത്സ്യൻ വിശദീകരിച്ചതോടെ വിഷാദം കരകവിഞ്ഞു.

അങ്ങനെ സൈക്യാട്രസ്റ്റിനെ കാണാനെത്തിയതാണ്

വിഷാദം മാറാൻ മരുന്നു കഴിക്കുന്നതിനൊപ്പം പൂർവജന്മപാപം മാറാൻ ചിലപൂജാദികർമങ്ങളും ചെയ്തു. ആ പൂജകളാണ് തന്നെ രക്ഷിച്ചതെന്ന് അവർ തുറന്നു പറയുന്നു. എന്തായാലും രാധാലക്ഷ്മിയുടെ വിഷാദം മാറി. ഒപ്പം കുടുംബപ്രശ്നങ്ങളും അവർ ഇപ്പോൾ ഏറെ സന്തോഷവതിയായി ജീവിക്കുന്നുണ്ട്.

മലായാളിയുടെ മനംമാറ്റമറിഞ്ഞുള്ള ഈ നീളൻസഞ്ചാരത്തിൽ , നാടും നഗരവും എന്ന വേർതിരിവില്ലാതെയുള്ള യാത്രയിൽ , നിറയെ കൗതുകവും ഭയവും അദ്ഭുതവും ഇടകലർന്ന കാഴ്ചകൾ. ചിലതിന് കടും നിറങ്ങൾ . മറ്റുള്ളവ ഇളംനിറങ്ങളിലും. എന്നാൽ എല്ലാ മലയാളിയും ഇങ്ങനെയൊരു മനംമാറ്റത്തിന്റെ വഴിയിലല്ല. ചില മനസ്സുകളിലേയുള്ളൂ ‘ഭ്രമാത്കമായ നിലാവും നിറക്കൂട്ടുകളും’