Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറക്കം സുഖകരമാക്കാൻ 10 തലയിണ സൂത്രങ്ങൾ

pillow

സുഖകരമായ ഉറക്കത്തിന് സഹായിക്കും തലയിണകളെ കുറിച്ച് ചില വിശേഷങ്ങൾ

1. കിടക്കുമ്പോൾ തല, കഴുത്ത്, തോൾസന്ധികൾ എന്നിവയ്ക്ക് താങ്ങ് നൽകുന്നതിനാണ് ബെഡ്പില്ലോ. വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ, കസേരയിൽ ഇരിക്കുമ്പോൾ ഉപയോഗിക്കുന്നതാണ് ഡോനട്ട് പില്ലോ. നടുഭാഗത്ത് നട്ടെല്ലിന്റെ വളവ് താങ്ങുന്നതിനുള്ളതാണ് ലംബാർ പില്ലോ.

2. തൂവൽ നിറച്ച തലയിണയ്ക്ക് വില കൂടും. അലർജി പ്രശ്നമുള്ളവർക്കായി ഗുണമേന്മ കൂടുതലുള്ള ഹൈപ്പോഅലർജെനിക് വൂൾ കൊണ്ടുള്ള തലയിണ ഉപയോഗിക്കാം. കഴുത്തിന്റെ പ്രശ്നമുള്ളവർക്ക് വെള്ളം നിറച്ച തലയിണ പ്രയോജനം ചെയ്യും.

3. 12 മുതൽ 18 മാസം കൂടുമ്പോൾ തലയിണ മാറ്റി ഉപയോഗിക്കുന്നതാണ് നല്ലത്. തലയിണക്കവറുകൾ ഇടയ്ക്കിടെ വൃത്തിയാക്കണം. ആഴ്ചയിലൊരിക്കൽ 130-140 ഡിട്രി ഫാരൻഹീറ്റിൽ തലയിണ കഴുകുന്നത് ‍ഡസ്റ്റ് മൈറ്റ് നശിക്കാൻ സഹായിക്കും.

4. കിടക്കുമ്പോൾ കഴുത്തിൽ മുന്നിലേക്ക് കുഴിഞ്ഞ വളവോടുകൂടിയ കശേരുക്കളുടെ വളവ് നിലനിർത്തണം. അല്ലാത്തപക്ഷം കഴുത്തുവേദന ഉണ്ടാകും.

5. ഒരുവശം ചരിഞ്ഞ് കിടക്കുന്നയാളുടെ താഴെ വശത്തെ ചെവിക്കും ആ തോളിനു മിടയിലെ അകലം നികത്തുന്ന കട്ടിയാണ് തലയിണയ്ക്ക് വേണ്ടത്. നിവർന്നു കിടക്കുമ്പോൾ തല മുന്നിലേക്ക് കൂടുതൽ ഉയർന്നിരിക്കാതിരിക്കാൻ കനം കുറഞ്ഞത് മതി.

6. കമിഴ്ന്ന് കിടക്കുമ്പോൾ തലയിണ ഉപയോഗിച്ചില്ലെങ്കിൽ കൂടി നടുവേദന വരാതിരിക്കാൻ വയറിനു കീഴെ കനം കുറഞ്ഞ തലയിണ വയ്ക്കണം.

7. കിടന്നുകൊണ്ട് പുസ്കതം വായിക്കുമ്പോഴും ടിവി കാണുമ്പോഴും തലയിണ കൊണ്ട് തലയ്ക്ക് താങ്ങ് നൽകണം.

8. ഒരുവശം ചരിഞ്ഞ് കിടക്കുമ്പോൾ കാൽമുട്ട് മടക്കി നട്ടെല്ല് ഏതാണ്ട് നിവർന്നിരിക്കുന്ന അവസ്ഥയിലാകുന്നതാണ് സൗകര്യം. കാൽമുട്ടുകൾക്കിയിൽ തലയിണ വയ്ക്കുന്നത് ഇടുപ്പെല്ലിനു താങ്ങ് നൽകും.

9. കൂർക്കം വലി കുറയ്ക്കാൻ കഴുത്തിനു പുറകിൽ വയ്ക്കുന്ന തലയിണ സഹായിക്കും.

10. രണ്ട് വർഷത്തിൽ കൂടുതൽ ഒരു തലയിണ ഉപയോഗിക്കരുത്.

തയാറാക്കിയത്

ഡോ.ബി.സുമാദേവി ഇൻഎൻടി സർജൻ. ഇ.എസ്.െഎ ഹോസ്പിറ്റൽ, ഉദ്യോഗമണ്ഡൽ, എറണാകുളം