Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശോകഗാനങ്ങൾ നമ്മിലുണർത്തുന്നത്?

sad-song

വല്ലാതെ മൂഡ്ഓഫ് ആയിരിക്കുമ്പോൾ ശോകഗാനം കേൾക്കൂ... അത് നിങ്ങളുടെ മനസിനു സന്തോഷവും ആശ്വാസവും നൽകും, ചിലർക്കു വേദനയും.

ഫിൻലൻഡിലെയും ഇംഗ്ലണ്ടിലെയും ഗവേഷകരാണു ശോകഗാനങ്ങൾ നമ്മുടെ മാനസികാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നു പഠനം നടത്തിയത്. ഇതിനായി 2346 പേരിൽ ഒരു സർവേ നടത്തി. മൂഡ് മെച്ചപ്പെടുത്താൻ ശോകഗാനങ്ങൾ സഹായിക്കുന്നുവെന്നു സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

ശോകഗാനം കേൾക്കുന്നതു ചിലരിൽ സന്തോഷം ഉണ്ടാക്കും. ചിലർക്ക് ആശ്വാസവും. എന്നാൽ ചിലരിൽ ദുഃഖഗാനങ്ങൾ വേദന നിറഞ്ഞ അനുഭവങ്ങളുടെ ഓർമപ്പെടുത്തലാണ്. പ്രിയപ്പെട്ടവരുടെ വേർപാട്, ബന്ധങ്ങളിലെ തകർച്ച, വിവാഹമോചനം, ജീവിത പ്രതിസന്ധി ഇവയെല്ലാമായി ദുഃഖഗാനങ്ങളെ ഇവർ ബന്ധപ്പെടുത്തും. ചിലർ ദുഃഖം നിറഞ്ഞ ഗാനങ്ങൾ കേൾക്കാനേ ആഗ്രഹിക്കുന്നില്ല.

വിഷാദം നിറഞ്ഞ സംഗീതം ആളുകൾ എങ്ങനെ ആസ്വദിക്കുന്നുവെന്നും എന്തുകൊണ്ടാണ് വിഷാദഗാനങ്ങൾ കേൾക്കാനും ചിലർ അത് ഒഴിവാക്കാനും ആഗ്രഹിക്കുന്നതെന്നും അയുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം.

ദുഃഖഗാനങ്ങൾ കേൾക്കുമ്പോഴുണ്ടാകുന്ന സന്തോഷം, ആശ്വാസം, വേദന എന്നീ മൂന്ന് അനുഭവങ്ങളാണ് സർവേയിലൂടെ മനസിലാക്കിയത്. പ്രായമായവരിൽ ദുഃഖത്തിന് ആശ്വാസമേകി സന്തോഷമേകാൻ ശോകഗാനങ്ങൾക്കായി. എന്നാൽ ചെറുപ്പക്കാരിലും സ്ത്രീകളിലും കൂടുതൽ ശകാതമായി നെഗറ്റീവ് വികാരങ്ങൾ ഉണ്ടാക്കുകയാണു ചെയ്തത്.

പ്രായമോ ലിംഗഭേദമോ ശോകഗാനങ്ങളുടെ ആസ്വാദനത്തെ ബാധിക്കുന്നില്ല. സംഗീത വൈദഗ്ധ്യമോ സംഗീതാഭിരുചിയോ ഈ വികാരങ്ങളെ വലുതാക്കുന്നു. ഓരോരുത്തരിലും ശോകഗാനങ്ങൾ വ്യത്യസ്ത വികാരമാണുണ്ടാക്കുന്നത്. മാനസികഘടന, പ്രതികരണങ്ങൾ ഇവയെല്ലാമായി ഇതു ബന്ധപ്പെട്ടിരിക്കുന്നു.

ശോകഗാനം ശ്രവിക്കുന്നത് വ്യത്യസ്തതരം ആസ്വാദന അനുഭവങ്ങളാണ് ഉണ്ടാക്കുന്നത്. സന്തോഷാനുഭവങ്ങൾ സൗന്ദര്യശാസ്ത്ര ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മ്യൂസിക് തെറാപ്പിയും റീഹാബിലിറ്റേഷനും ആളുകളുടെ മൂഡിനെ എങ്ങനെ സഹായിക്കുന്നുവെന്ന ഈ പഠനം പ്ലസ് വൺ ജേണലിലാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്. യു.കെയിലെ ഡർഹാം സർവകലാശാലയിലെയും ഫിൻലൻഡിലെ ജൈവാസ്കൈല സർവകലാശാലയിലെയും ഗവേഷകരാണ് ഈ പഠനം നടത്തിയത്.  

Your Rating: