Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എങ്കിലും സെൽഫീ നീ ഇത്രയും മാരകമാണെന്നു പ്രതീക്ഷിച്ചില്ല

selfie

തകർപ്പൻ സെൽഫി ഷോട്ടുകൾ കാണുമ്പോൾ ആവേശത്തിൽ പറഞ്ഞു പോകും –‘കില്ലർ സെൽഫി’ എന്ന്. അക്ഷരാർഥത്തിൽ സെല്‍ഫി കൊലപാതകിയാകുകയാണോ?

‘സെൽഫി ഡെത്’ എന്ന വാക്ക് ഗൂഗിളിൽ ആദ്യമായി സെർച്ചു ചെ‌‌‌‌‌‌‌‌യ്യപ്പെട്ടത് 2014 ജനുവരിയിലായിരുന്നു. അതിനു ശേഷം എത്ര സെൽഫി മരണങ്ങളാണ് വാർത്തയായത്. മറ്റു സ്ഥലങ്ങളിൽ മാത്രമല്ല കേരളത്തിലും സെ‌‌‌‌‌‌‌ൽഫി ദുരന്തങ്ങൾ നമ്മൾ കാണാൻ തുടങ്ങി.

‍ഡാറ്റാ അനലൈസിങ് സൈറ്റായ പ്രൈസണോമിക്സ് സെൽഫിയെക്കുറിച്ച് ഒരു പുതിയ വിവരം പുറത്തുവിട്ടു. ഒരാൾ സെൽഫി എടുക്കുന്നതിനിടയിൽ മരിക്കാനുള്ള സാധ്യത സാധാരണയേക്കാൾ ആറു മടങ്ങു കൂടുതലാണത്രേ..

സമൂഹമാധ്യമങ്ങളിൽ സ്വന്തം സെൽഫി ചിത്രങ്ങള്‍ പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നവർ ഓരോ ചിത്രം കഴിയുന്തോറും മറ്റുള്ളവരുടെ ശ്രദ്ധകിട്ടാനായി കൂടുതൽ സാഹസികമായ ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കും. ഏറ്റവും അപകടകരമായ സ്ഥലത്തോ സാഹചര്യത്തിലോ ആകും ഈ ചിത്രീകരണം. ഒരു കൈയിൽ മൊബൈൽ പരമാവധി ഉയർത്തിയോ അകറ്റിയോ പിടിച്ചാണ് സെൽഫി എടുക്കുന്നത്. പശ്ചാത്തലം പരമാവധി ഫ്രെയ്മിൽ വരാൻ എത്താവുന്നത്രയും എത്തിച്ചു പിടിച്ച് ക്ലിക്കിനു ശ്ര‌മിക്കുന്ന നിമിഷങ്ങളിൽ പരിസരബോധവും ആ സാഹചര്യത്തിലെ അപകടസാധ്യതയും മറന്നു പോകുന്നു. കാട്ടാനയുടെ മുന്നിൽ പുറം തി‌‌‌രിഞ്ഞു നിന്നു സെൽഫി എടുക്കാന്‍ ശ്രമിക്കുന്നയാൾ ആ നി‌‌‌‌‌‌‌‌‌‌‌‌മിഷങ്ങളിൽ മറന്നു പോകുന്നത് ഓടിരക്ഷപ്പെടാനുള്ള അവസാന അവസരമാണ് അതെന്നാണ്. ഓടിവരുന്ന തീവണ്ടിക്കുമുന്നിൽ നിന്നു സെൽ‌ഫിയെടുക്കുന്നതിനിടയിൽ തീവണ്ടിയിടിച്ചു മരിച്ച സംഭവത്തിലും ഇതു തന്നെയാണ് നടന്നത്.

കാമുകിയോടൊപ്പം നിന്ന് സ്വന്തം മുഖത്തേയ്ക്ക് തോക്കു ചൂണ്ടി സെ‌‌‌‌‌‌‌‌ൽഫി എടുക്കാൻ ശ്രമിച്ച യുവാവ് വേടിയേറ്റു മരിച്ചത് അടുത്തിടെയാണ്, വാഷിങ്ങ്ടണിൽ. ക്യാമറ ക്ലിക്കിനു പകരം വിരലമർന്നത് തോക്കിന്റെ ‌‌‌‌‌‌‌‌‌‌‌‌‌‌ട്രിഗറിലായിപ്പോയി. ഏറ്റവുമൊടുവിൽ തിരമാലകളുടെ പശ്‌ചാത്തലത്തിൽ സെൽഫി പകർത്താൻ ശ്രമിച്ച ദമ്പതികൾ കടലിൽ പോയത് കന്യാകുമാരിയിലായിരുന്നു.

ഇന്ത്യയിലും നിയന്ത്രണം

സെൽഫി ദുരന്തങ്ങൾ ഉയരാൻ തുടങ്ങിയതോടെ റഷ്യ അടക്കം ഒ‌‌‌‌‌‌‌‌‌‌‌‌‌‌‌ട്ടേറെ രാജ്യങ്ങൾ സെൽഫിക്ക് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിയന്ത്രണങ്ങളേർപ്പെടുത്തി. ഒടുവിൽ ഇന്ത്യയിലും സെൽഫി നിയ‌ന്ത്രണം വരുകയാണ്. ഇതിന്റെ ഭാഗമായി കേന്ദ്ര വിനോദസഞ്ചാര വകുപ്പ് എ‌‌‌ല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിക്കഴിഞ്ഞു. സെൽഫി–അപകടസാധ്യതാമേഖലകളെ തിരിച്ചറിയാനും സൂചനാബോർഡുകൾ ‌സ്ഥാപിക്കാനും വേണ്ട ബോധവൽക്കരണം നടത്താനുമാണ് മാർഗ നിർ‌‌‌‌‌‌‌ദേശം.  

Your Rating: