Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുംബനത്തിനു മുൻപ് ഒഴിവാക്കേണ്ട 7 കാര്യങ്ങൾ

kissing

പരസ്പരം സമ്മാനിക്കുന്ന ആദ്യ ചുംബനം, അതു തീർച്ചയായും മറക്കാൻ പറ്റാത്ത ഒന്നു തന്നെ. അത് എത്രയും മനോഹരമാക്കാൻ മാത്രമേ എല്ലാവരും ആഗ്രഹിക്കൂ. എന്നാൽ എങ്ങനെയാണ് നല്ലൊരു ചുംബനം വരുന്നതെന്ന് അറിയുമോ?

നിങ്ങളും നിങ്ങളുടെ പങ്കാളിയും മാത്രമുള്ള ആ മാജിക്കൽ നിമിഷം. പരസ്പരം കണ്ണുകളിൽ തന്നെ നോക്കി ഇരിക്കുന്നു. അടുത്ത നിമിഷം എന്താണ് സംഭവിക്കാൻ പോകുന്നതെന്നു മനസിലാകുന്ന സന്ദർഭം. ആ മുൻകൂട്ടി മനസിലാക്കിയുള്ള ചുംബനം നിങ്ങളെ അഗാധതയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. എന്നാൽ നിങ്ങളുടെ ബോയി ഫ്രണ്ട് കവിളിൽ പിടിച്ച് ഓ എന്ത് കൊഴുത്തുരുണ്ട് ഇരിക്കുകയാ എന്നു പറഞ്ഞാൽ ആ സന്ദർഭം ശരിക്കും നഷ്ടമാകുകയാണ്.

നിർവചിക്കാൻ പറ്റാത്ത നിർവൃതിയാണ് ഒരു ചുംബനം നൽകുന്നത്. പ്രത്യേകിച്ചും ലൈംഗികബന്ധത്തിനു മുൻപോ, ആ സമയത്തോ ഒക്കെ ലഭിക്കുന്ന ചുംബനം. രണ്ടു പേരെയും ശരിയായ മൂഡിലേക്കും സന്തോഷത്തിലേക്കുെമാക്കെ എത്തിക്കുന്നതിൽ ഇവിടെ ചുംബനം വലിയ പങ്കു വഹിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എന്തൊക്കെ ചെയ്തുകൂടെന്നും എന്തൊക്കെ പറഞ്ഞു കൂടെന്നും അറിയേണ്ടതും ആവശ്യമാണ്.

ചുംബനത്തിന്റെ ഗുണങ്ങളും ദോഷങ്ങളും

അത്തരത്തിലുള്ള ചില കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്,

1. ശരീരഗന്ധം

ഓരോ വ്യക്തിയും സ്വയം ശുചിത്വം സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. പങ്കാളിയോട് ആകർഷകത്വം തോന്നണമെങ്കിൽ വ്യക്തിശുചിത്വം ഉണ്ടായിരിക്കണം. ഇതു ഇരുവരും മനസിൽ സൂക്ഷിച്ചാൽ ഒരിക്കൽപോലും നിങ്ങളുടെ ശരീരത്തെഗന്ധത്തെക്കുറിച്ച് നെഗറ്റീവായ ഒരു വാക്ക് കേൾക്കേണ്ടി വരില്ല. കുറ്റപ്പെടുത്തിയുള്ള ഒരു വാക്ക് കേൾക്കാൻ ആരും ആഗ്രഹിക്കില്ല, പ്രത്യേകിച്ച് പങ്കാളിയിൽ നിന്ന്. അപ്പോൾ നിങ്ങളുടെ ശരീരത്തെ വേണ്ടരീതിയിൽ ശുചിത്വത്തോടെ സൂക്ഷിച്ചാൽ അത് ഒഴിവാക്കാവുന്നതേയുള്ളു.

2. കഴിഞ്ഞു പോയ സംഭവങ്ങൾ

ഒരു കാരണവശാലും നിങ്ങളുടെ ഭൂതകാല ബന്ധങ്ങളെക്കുറിച്ച് പങ്കാളിയോട് വിശദ പരാമർശം നടത്താതിരിക്കുക. പ്രത്യേകിച്ച പഴയ കാമുകനുമായോ അല്ലെങ്കിൽ കാമുകിയുമായോ പങ്കാളിയെ താരതമ്യപ്പെടുത്തരുത്. അതുപോലെ തന്നെ അവരുമൊത്തുള്ള അപൂർവ നിമിഷങ്ങളെക്കുറിച്ചും സംസാരിക്കാതിരിക്കുക. ഭാവിയിൽ ഇത് ചിലപ്പോൾ സംശയരോഗമായി മാറിയേക്കാം.

3. ഓ ഇതെന്നും വലിയ കാര്യമല്ല

സന്തോഷകരമായ ഒരു വാർത്ത അല്ലെങ്കിൽ സംഭവത്തെക്കുറിച്ച് പങ്കാളി നിങ്ങളോട് പറയുമ്പോൾ ഓ ഇതിലെന്തിരിക്കുന്നു, ഇത് അത്ര വലിയ കാര്യമൊന്നുമല്ല എന്ന നിസാരമട്ട് കാണിക്കാതിരിക്കുക. ഒരാളിന്റെ അബദ്ധത്തെ കോമാളിയായി ചിത്രീകരിക്കാതിരിക്കുക, പങ്കാളി അത് ആസ്വദിക്കുകയാണെങ്കിൽ പ്രശ്നമില്ല, നേരേ തിരിച്ചാണെങ്കിൽ അത്തരം കാര്യങ്ങളെ കണ്ടില്ലെന്നു നടിക്കുകയാകും ബന്ധം മികച്ചതാക്കാൻ ഉത്തമം. പരസ്പരം ബഹുമാനിച്ചും കെയർ ചെയ്തും കാര്യങ്ങൾ പങ്കുവയ്ക്കുകയാണു വേണ്ടത്.

4. സാഹചര്യം സൃഷ്ടിക്കുക

ഒരു പക്ഷേ ഓഫീസിൽ ബോസിന്റെ കൈയിൽ നിന്ന് വഴക്കു കേട്ടിട്ട്, അല്ലെങ്കിൽ എന്തൊക്കെ ചെയ്തിട്ടും കാര്യമായി ഒരു ലാഭവും കിട്ടാതെയൊക്കെയാകാം ചിലപ്പോൾ വീട്ടിലേക്ക് ചെല്ലേണ്ടി വരിക. എന്നാൽ ഇതിന്റെ പേരിൽ ഒരിക്കലും നല്ലൊരു നിമിഷത്തെ നശിപ്പിക്കരുത്. പങ്കാളി നിങ്ങളെ സമീപിക്കുമ്പോൾ ഇവ മനസിൽ വച്ച് അവരെ നിരാശരാക്കാൻ ശ്രമിക്കരുത്. നിങ്ങളുെട ഭാഗത്തു നിന്നുള്ള നിർദോഷമായ ഒരു പെരുമാറ്റം ചിലപ്പോൾ ലൈംഗികതയുടെ തന്നെ താളം തെറ്റിച്ചെന്നു വരാം.

5. വീട്ടിൽ ഓഫീസ് വേണ്ടേ... വേണ്ട

ഓഫീസിലെ വിശേഷങ്ങൾ പങ്കാളിയോട് പങ്കുവയ്ക്കുകയോ പങ്കുവയ്ക്കാതിരിക്കുകയോ ചെയ്യാം, പക്ഷേ ഒരിക്കലും ഓഫീസിലെ കാര്യങ്ങൾ വീട്ടിൽ വച്ച് ചെയ്യുന്ന കൂട്ടത്തിലാകരുത്. അങ്ങനെ ചെയ്ത് സുന്ദരമായ നിമിഷങ്ങൾ തകർക്കാൻ ശ്രമിക്കരുത്. വീട്ടിൽ വച്ച് ഫയലുകളും മറ്റും ചെക്ക് ചെയ്യുന്നവരോട് അവ മടക്കി വച്ചിട്ട് നിങ്ങൾക്ക് അതിൽ താൽപര്യമില്ലെന്ന് അറിയിക്കൂ. വീട്ടിലെ കാര്യങ്ങൾ വീട്ടിലും ഓഫീസിലെ ജോലി ഓഫീസിലും വയ്ക്കാൻ ശ്രദ്ധിക്കുക.

6. വിഷാദകഥകൾ ഒഴിവാക്കാം

ടിവിയിൽ കണ്ട ഭീതിദമായ ഒരു വാർത്തയെക്കുറിച്ചോ, അല്ലെങ്കിൽ വീട്ടിലേക്കു വരുന്ന വഴി നടന്ന ഒരു അപകടത്തെക്കുറിച്ചോ തുടങ്ങിയ ദാരുണമായ വാർത്തകൾ ഒരിക്കലും ബെഡ്റൂമിൽ പങ്കിടരുത്, അതും ലിപ ്ലോക്ക് സെക്ഷനു മുൻപ്. ഇത്തരം കഥകൾ റൊമാന്റിക് മൂഡ് നശിപ്പിക്കുകയേയുള്ളു.

7. എന്തൊരു ഭാരമാ നിനക്ക്

പൊതുവേ ആരുംതന്നെ അമിതവണ്ണം എന്ന് കേൾക്കാൻ ഇഷ്ടപ്പെടാത്തവരാണ്. റൊമാന്റിക് മൂഡിൽ ഒരിക്കലും പങ്കാളിയോടു പറയരുത് നിനക്ക് അമിത ഭാരമാണെന്നോ, ശരീരഭാരം കൂടുതലാണെന്നോ. ഇത് നെഗറ്റീവ് ഫീൽ ഉണ്ടാക്കാനേ ഉപകരിക്കൂ. മാത്രമല്ല ഇത്തരം ഡയലോഗുകൾ സ്ഥിരമായി മനസിൽ സൂക്ഷിക്കപ്പെടുകയും ചെയ്യും. ഒരാളെ നിങ്ങൾ ജീവിതത്തിലേക്കു ക്ഷണിക്കുമ്പോൾ അയാളുടെ എല്ലാ വശങ്ങളും അംഗീകരിക്കാൻ തയാറായിരിക്കണം. അങ്ങനെ തയാറായി സ്വീകരിച്ചു കഴിഞ്ഞാൽ വീക്ക് പോയിന്റിൽ പിടിച്ച് കുത്തിനോവിക്കാതിരിക്കുക.

Your Rating: