Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾക്കുവേണം സോഷ്യൽമീഡിയ ടൈംടേബിൾ

family-time

അച്ഛനമ്മമാരുടെ പതിവുപല്ലവിയാണ് വീട്ടിലെ കൊച്ചുകുഞ്ഞുങ്ങൾ പോലും ‘വലിയ വായിൽ’ സംസാരിക്കുന്നു എന്നത്. കുഞ്ഞുമക്കളുടെ ഓരോരോ സംശയങ്ങൾ കേൾക്കുമ്പോൾ മാതാപിതാക്കൾ മൂക്കത്തുവിരൽവച്ച് ആലോചിക്കും, ഇവർക്ക് ഇതൊക്കെ എവിടെനിന്നു കിട്ടിയെന്ന്. സംശയിക്കേണ്ട, ടിവി, കംപ്യൂട്ടർ, മൊബൈൽ, ഇന്റർനെറ്റ് അങ്ങനെ മാധ്യമങ്ങളുടെ വലിയ ലോകമല്ലേ അവർക്കു മുന്നിൽ തുറന്നുകിടക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് ചില കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് അനിവാര്യമാണ്.
∙ഓരോ വീട്ടിലും വേണം ഒരു സോഷ്യൽമീഡിയ ടൈംടേബിൾ. കുട്ടികൾക്ക് എത്രസമയം സോഷ്യൽമീഡിയ ഉപയോഗിക്കാം എന്നതു കൃത്യമായി രേഖപ്പെടുത്തണം.
∙അവധിദിവസങ്ങളിൽ അൽപം കൂടുതൽ സമയം അനുവദിച്ചാലും ക്ലാസ് ഉള്ള ദിവസങ്ങളിൽ പഠനസമയം കഴിഞ്ഞുമാത്രമേ അനുവദിക്കാവൂ
∙പുലർച്ചെയെഴുന്നേറ്റ ശേഷമുള്ള ഏറ്റവും നല്ല സമയം സോഷ്യൽമീഡിയയ്ക്കുവേണ്ടി നഷ്ടപ്പെടുത്തരുത്. ഈ സമയം പഠിക്കാൻ മാത്രമായി നീക്കിവയ്ക്കുക
∙രാത്രി കിടക്കാൻ നേരം ഒരു കാരണവശാലും കുട്ടികളുടെ കയ്യിൽ മൊബൈൽ നൽകരുത്. അനാവശ്യമായ സൈറ്റുകളിലേക്കു ബ്രൗസ് ചെയ്തുപോകാനുള്ള സാധ്യത കൂടുതലാണ്.
∙എല്ലാവർക്കും കാണാനാവുന്ന വിധം പൊതുമുറിയിൽ മാത്രമേ കംപ്യൂട്ടർ വയ്ക്കാവൂ. രഹസ്യമായി ഇന്റർനെറ്റ് ഉപയോഗിക്കാൻ അനുവദിക്കരുത്.
∙കുട്ടികളുടെ ഫെയ്സ്ബുക്ക് ഫ്രണ്ട്സ് ആരൊക്കെയാണ്. ചാറ്റിങ് സുഹൃത്തുക്കൾ ആരൊക്കെയാണ് എന്നിവ മാതാപിതാക്കൾ അറിഞ്ഞിരിക്കണം.
∙ചൈൽഡ് ലോക്ക് പോലെ പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകൾ ക്രമീകരിക്കുന്നതും നല്ലതാണ്.
∙സോഷ്യൽമീഡിയയിലൂടെ കുട്ടികൾ ഗ്രഹിച്ചെടുക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് വീട്ടിൽ ഒരു തുറന്ന ചർച്ചയാകാം. തെറ്റിദ്ധാരണകൾ മാറ്റാൻ ഇതു സഹായിക്കും.