Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിവസവും അഞ്ചു കപ്പ് കാപ്പി വരെ കുടിച്ചാൽ?

coffee

കാപ്പി കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതോ ചീത്തയോ എന്നതിനെപ്പറ്റി നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒടുവിലിതാ, കാപ്പി കുടിക്കുന്നവർക്ക് സന്തോഷം നൽകുന്ന രു വാർത്ത കൂടി.

ദിവസവും മൂന്നു മുതൽ അഞ്ചു കപ്പ് കാപ്പി വരെ കുടിക്കുന്നവർക്ക് ശുഭവാർത്തയാണിത്. കാപ്പികുടി ശരീരത്തെ അൽഷിമേഴ്സ്, പാർക്കിൻസൺസ് രോഗങ്ങളിൽ നിന്നും രക്ഷിക്കുമെന്ന് ഒരു ഗവേഷണഫലം പറയുന്നു. പ്രായമാകുമ്പോഴുണ്ടാകുന്ന ഓർമക്കുറവിൽ നിന്നും നാഡീസംബന്ധമായ രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകാൻ കാപ്പിക്കു കഴിയുമത്രേ.

പോർച്ചുഗലിലെ കോയിമ്പ്ര സർവകലാശാലയിലെ ഗവേഷകർ പറയുന്നത് ദീർഘകാലം പതിവായി കാപ്പി കുടിക്കുന്നത് അൽഷിമേഴ്സ് വരാനുള്ള സാധ്യത 27 ശതമാനം കുറയ്ക്കുമെന്നാണ്. മൂന്നു മുതൽ അഞ്ചു കപ്പു കാപ്പി വരെ കുടിക്കുന്നത് വളരെ നല്ലതാണെന്നും പഠനം പറയുന്നു.

കാപ്പിയിലടങ്ങിയ കഫേയിക് ആസിഡ് എന്ന ആന്റിഓക്സിഡന്റാണ് ഗുണഫലങ്ങൾക്കു കാരണം. ദിവസവും 400 മില്ലീഗ്രാം കഫീൻ അതായത് അഞ്ചു കപ്പു കാപ്പിക്കു തുല്യം– ദിവസവും കുടിക്കുന്നത് മുതിർന്നവർക്ക് ഒരു ദൂഷ്യവും ഉണ്ടാക്കില്ലെന്ന് യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റി അഭിപ്രായപ്പെടുന്നു.

ലിസ്ബണിൽ അടുത്തിടെ നടന്ന യൂറോപ്യൻ യൂണിയൻ ജീറിയാട്രിക് മെഡിസിൻ സൊസൈറ്റിയുടെ ഐഎസ്ഐസിയുടെ സിംപോസിയത്തിൽ ഈ പഠനം അവതരിപ്പിച്ചു. 

Your Rating: