Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നും യുവത്വത്തിന് എളുപ്പവഴികൾ

youthful

എന്നും ചെറുപ്പമായിരിക്കണം എന്ന് ആരാണ് സ്വപ്നം കാണാത്തത്? പക്ഷേ അതിന് സ്വപ്നം മാത്രം കണ്ടാൽ പോര. ചില കാര്യങ്ങൾ കൂടി ചെയ്യണമെന്നുമാത്രം.

1. ഓവർ സ്മാർട് ആകാം

പ്രായമായി, ഇനി എവിടെ‌യെങ്കിലും അടങ്ങിയൊതുങ്ങി ചടഞ്ഞുകൂടിയിരിക്കാം എന്ന തെറ്റിദ്ധാരണ ആദ്യമേ മനസ്സിൽ നിന്നു ദൂരേക്കു മാറ്റുക. വാർധക്യം നിഷ്ക്രിയരാകാനുള്ള പ്രായമല്ല. കൂടുതൽ ആവേശത്തോടെ കാര്യങ്ങള സമീപിക്കാൻ ശ്രമിച്ചുനോക്കിയാൽ നിങ്ങളുടെ ജീവിതം ഉന്മേഷകരമാകും. തീർച്ച‌

2. പോസിറ്റീവ് ആകാം

വാർധക്യത്തിലെത്തുമ്പോഴേക്കും ഏതു നേരവും മനസ്സിൽ നിഷേധചിന്തകളാണ് നിറയുക. ഈ ദുഷ്പ്രവണത നീക്കണം. ഇനിയും ആയുസ്സ് ബാക്കിയുണ്ട്. നല്ല കാര്യങ്ങൾ ചെയ്യാനും പുതിയ സംരംഭങ്ങൾക്ക് തുടക്കമിടാനും മനസ്സിനെ പ്രചോദിപ്പിക്കണം.

3. സോഷ്യൽ ആകാം

പ്രായമായി എന്നു കരുതി സൗഹൃദങ്ങളോടൊന്നും ഗുഡ്ബൈ പറയേണ്ട. പഴയ സുഹൃത്തുക്കളുമായുള്ള ബന്ധം തുടരണം. ഇടയ്ക്കിടെ എല്ലാവരെയും നേരിട്ടുകാണാനും സംസാരിക്കാനും കഴിയും വിധം ക്ലബുകളിലോ പാർട്ടികളിലോ പങ്കെടുക്കണം.

4. സ്പിരിച്വൽ

മനസ്സിന് ഒരു പ്രത്യേകതരം ഊർജവും ഉണർവും സമ്മാനിക്കാൻ ആത്മീയ കാര്യങ്ങൾക്കു സാധിക്കും. മുടങ്ങാതെയുള്ള പ്രാര്‍ഥനയും ഉപവാസവും മറ്റും മനസ്സിന് കൂടുതൽ കരുത്ത് പകരും.

Your Rating: