Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോപ്പിട്ടോളൂ, പക്ഷേ..

handwash-day

സോപ്പില്ലാതെന്തു കുളി. നമ്മുടെ ആരോഗ്യ സംരക്ഷണത്തിന്റെയും ശുചിത്വത്തിന്റെയും ചിന്തകളിൽ ആദ്യം കടന്നു വരുന്നത് സോപ്പ് തന്നെ. ഇത്തിരി പതയുടെ പേരിൽ വൻകിടകമ്പനികൾ പതച്ചുയർത്തുന്നത് കോടികളുടെ പരസ്യമാണ്. സൗന്ദര്യം വർധിപ്പിക്കാൻ , മുഖക്കുരു മാറ്റാൻ, വെളുപ്പിക്കാൻ.. അങ്ങനെ എന്തെല്ലാം വഴികൾ അവർ പരസ്യങ്ങളിലൂടെ പറഞ്ഞു തരുന്നു.. എന്നാൽ ചർമരോഗ വിദഗ്‌ധർ പറയുന്നത് ഈ അവകാശവാദങ്ങളിലൊന്നും കഴമ്പില്ലെന്നാണ്.‘

സോപ്പ് ഉപയോഗിച്ചോളൂ.. അഴുക്ക് പറ്റിയ ശരീരഭാഗങ്ങൾ വൃത്തിയാക്കാൻ അത് നല്ലതാണ്. എന്നാൽ സൗന്ദര്യം വർധിപ്പിക്കാനും ആരോഗ്യം നൽകാനും സോപ്പുകൾക്ക് കഴിവില്ല.’ ഇതാണ് വിദഗ്‌ധാഭിപ്രായം. ഏതൊരു സോപ്പിലും ഫാറ്റി ആസിഡുകളും സോഡിയം സംയുക്‌തങ്ങളുമാണ് അടങ്ങിയിട്ടുള്ളത്. നിറങ്ങൾ, സുഗന്ധങ്ങൾ എന്നിവ ചേർക്കുന്നതുകൊണ്ടു മാത്രമാണ് സോപ്പുകൾ വ്യത്യാസപ്പെട്ടിരിക്കുന്നത്. ക്ഷാരഗുണമുള്ള, പതയുന്ന അതിന്റെ പ്രകൃതമാണ് ചെളിയും അഴുക്കും കളയാൻ സഹായിക്കുന്നത്. സീബം അഥവാ എണ്ണമയം അനുസരിച്ചാണ് ഓരോ വ്യക്‌തിയുടെയും ചർമം വ്യത്യാസപ്പെട്ടിരിക്കുന്നത്. സീബം കൂടിയത് എണ്ണ മയമുള്ള ചർമവും കുറഞ്ഞത് വരണ്ട ചർമവും. വൻകിട സോപ്പ് കമ്പനികൾ, എണ്ണമയം കൂടിയവർക്കും വരണ്ട ചർമമുള്ളവർക്കും പ്രത്യേകം സോപ്പുകൾ തയാറാക്കുന്നത് ഇതുകൊണ്ടാണ്. കുഞ്ഞുങ്ങളിൽ സീബം കുറവാണ്. അതിനാൽ അവർ അധികം കൊഴുപ്പ് അടങ്ങിയ സോപ്പ് ആണ് ഉപയോഗിക്കേണ്ടത്.

ആയുർവേദത്തിന് അടുത്ത കാലത്തുണ്ടായ പ്രാധാന്യം സോപ്പ് വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. എല്ലാ വൻകിട കമ്പനികളും ആയുർവേദത്തിന്റെ ലേബലിൽ ഒരു ബ്രാന്റ് കൂടി അവതരിപ്പിക്കുന്നു. ചെളി കളയാനും ചർമം ശുചിയാകാനും നമ്മുടെ പയർപൊടിയും നെന്മേനി വാകപ്പൊടിയും താളിയുമൊക്കെ ഉത്തമമാണ്. ചിലർക്ക് സോപ്പ് അലർജിയാകുന്നത് അവയിലെ രാസ വസ്‌തുക്കൾ ത്വക്കിലെ കോശങ്ങളെ ബാധിക്കുമ്പോഴാണ്. സോപ്പു പുരാണം എന്തൊക്കെയായാലും നന്നായി സോപ്പ് തേച്ചുള്ള കുളി മലയാളി ശീലങ്ങളിൽ നിന്ന് മാറാത്ത സവിശേഷതകളിലൊന്ന്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.