Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഡിയോ ഗെയിം നിങ്ങളെ രോഗിയാക്കും!

video-game

കുട്ടികൾ മാത്രമല്ല, യുവാക്കൾക്കിടയിലും വലിയൊരു വിഭാഗം വിഡിയോ ഗെയിമുകൾക്ക് അടിമപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ലണ്ടനിലെ ഒരു കൂട്ടം ഗവേഷകർ ഞെട്ടിക്കുന്ന ഒരു നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്. വിഡിയോ ഗെയിമിന് അടിമപ്പെടുന്ന യുവാക്കളുടെ മാനസികാരോഗ്യനില വളരെ അപകടകരമായ അവസ്ഥയിലേക്കു മാറാൻ സാധ്യത കൂടുതലാണത്രേ.

ഒബ്സസീവ് കംപൽസീവ് ഡിസ്ഓർഡർ, ഡിപ്രഷൻ തുടങ്ങി ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങൾക്കും വിഡിയോ ഗെയിം കാരണമാകുന്നു. ലണ്ടനിലെ ഇരുപതിനായിരത്തോളം ചെറുപ്പക്കാരിൽ നടത്തിയ പഠനങ്ങളിൽ നിന്നാണ് ഈ കണ്ടെത്തൽ. ബാച്ച്ലർ ജീവിതം നയിക്കുന്നവരാണ് വിഡിയോ ഗെയിമിന് അടിമപ്പെടുന്നവരിൽ കൂടുതലും. ജോലി കഴിഞ്ഞാൽ ബാക്കിയുള്ള സമയം മുഴുവനും വിഡിയോ ഗെയിം കളിച്ചിരിക്കാൻ ഇഷ്ടപ്പെടുന്നവരുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് വർധിച്ചുവരുന്നതായും സർവേയിൽ വ്യക്തമായി.

സോഷ്യൽ മീഡിയയ്ക്ക് അടിമപ്പെടുന്നവരുടെയും എണ്ണത്തിൽ വർധനവുണ്ടെന്നും സർവേയിൽ തെളിഞ്ഞു. യുവാക്കൾ ഓൺലൈൻ വിഡിയോ ഗെയിമുകൾക്കും സൈബർ പോണോഗ്രഫിക്കും അടിമപ്പെടുമ്പോൾ യുവതികളെ കുരുക്കിലാക്കുന്നത് സോഷ്യൽ മീഡിയയും ഓൺലൈൻ ഷോപ്പിങ്ങും ആണ്. വിഡിയോ ഗെയിമിന് അടിമപ്പെടുന്നവരിൽ ആത്മഹത്യാപ്രവണത വർധിച്ചുവരുന്നതായും മനഃശാസ്ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Your Rating: