Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദ്രോഗം തടയാൻ ഹോൾ ഗ്രെയ്ൻ ഡയറ്റ്

whole-grain-diet

തവിട്ടു കളയാത്ത ധാന്യങ്ങൾ കഴിക്കുന്ന മുതിർന്നവർക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കുറയും. അൻപതു വയസിൽ താഴെയുള്ള അമിതവണ്ണവും പൊണ്ണത്തടിയും ഉള്ളവർക്കാണ് മുഴുധാന്യങ്ങൾ അടങ്ങിയ ഭക്ഷണം ഹൃദ്രോഗ സാധ്യതയെ കുറയ്ക്കുന്നത്.

പോഷകങ്ങൾ ധാരാളം അടങ്ങിയ തവിട്ടുകളയാത്ത മുഴുധാന്യങ്ങൾ (Whole grains) ഹൃദയസംബന്ധമായ രോഗങ്ങളെയും ഹൃദ്രോഗ മരണങ്ങളെയും കുറയ്ക്കുന്നു എന്ന് ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

അമിതവണ്ണവും പൊണ്ണത്തടിയും ഉള്ള 33 പേരിലാണ് പഠനം നടത്തിയത് എട്ടാഴ്ച കാലയളവിൽ ഇവർക്ക് തവിടുകളയാത്ത ധാന്യങ്ങള്‍ അടങ്ങിയ ഭക്ഷണവും തവിടു നീക്കി ശുദ്ധീകരിച്ച (refined) ധാന്യങ്ങളും നൽകി.

മുഴുധാന്യങ്ങളും ശുദ്ധീകരിച്ച ധാന്യങ്ങളും എന്ന വ്യത്യാസമൊഴിച്ചാൽ ഒരേ പോലുള്ള ഭക്ഷണമാണ് എല്ലാവർക്കും നൽകിയത്. ഓരോ ഡയറ്റ് പീരീഡിന്റെയും തുടക്കത്തിലും ഒടുക്കത്തിലും പഠനത്തിൽ പങ്കെടുത്തവരെ 3 ദിവസം ഒരു മെറ്റബോളിക് പരിശോധനയ്ക്ക് വിധേയരാക്കി. രക്തസമ്മർദ്ദത്തിനു മരുന്നു കഴിച്ചിരുന്നവരോട് പഠനകാലയളവിൽ മരുന്ന് ഉപയോഗിക്കാൻ നിർദ്ദേശം നൽകി.

തവിടു കളയാത്ത ധാന്യങ്ങൾ അടങ്ങിയ ഭക്ഷണം കഴിച്ചവരിൽ ശുദ്ധീകരിച്ച ധാന്യങ്ങൾ അടങ്ങിയ ഭക്ഷണം കഴിച്ചവരെ അപേക്ഷിച്ച് ഡയസ്റ്റോളിക് പ്രഷർ മൂന്നിരട്ടി മെച്ചപ്പെട്ടതായി കണ്ടു. രണ്ടു മിടിപ്പുകൾക്കിടയിൽ ഹൃദയം വിശ്രമിക്കുന്ന സമയത്തെ മർദ്ദമാണ് ഡയസ്റ്റോളിക് പ്രഷർ

ഇത് ഹൃദ്രോഗം മൂലമുള്ള മരണത്തെ മൂന്നിലൊന്നായും പക്ഷാഘാതം മൂലമുള്ള മരണത്തെ അഞ്ചിൽ രണ്ടായും കുറയ്ക്കുന്നു.

ഹൃദയ സംബന്ധമായ രോഗങ്ങൾ പ്രത്യേകിച്ചും ഡയസ്റ്റോളിക് പ്രഷറിനെ ഭക്ഷണം എത്രമാത്രം സ്വാധീനിക്കുന്നു എന്ന് മെറ്റബോളിക് ട്രാൻസ്‌ലേഷണൽ റിസര്‍ച്ച് സെന്റർ നടത്തിയ ഈ പഠനം കാണിച്ചു തരുന്നു. 

Your Rating: